നാദിയ [അഹമ്മദ്]

Posted by

കരനം എന്നവൻ പതിയെ തിരിച്ചറിഞ്ഞു പക്ഷെ അവളുടെ ഡയറിയിൽ അവൾ കുറിച്ച വാക്കുകൾ വീണ്ടും അവനെ ജീവിക്കാൻ പ്രേരിപ്പിച്ചു അവളുടെ ഓർമകളുമായി കഴിയാൻ ആഗ്രഹിച്ചെങ്കിലും അവളുടെ ആഗ്രഹം മറ്റൊരു വിവാഹ എന്നായതിനാൽ അവൻ അതിനു തയ്യാറായി
…………… ..
രണ്ടുദിവസത്തെ ബിസിനസ്‌ ട്രിപ്പിനുവേണ്ടി പോകാൻ ഒരുങ്ങുകയാണ് സാകിർ തന്റെ ട്രോളി ശെരിയാക്കി വച്ചുകൊണ്ട് സാകിർ സാകിർ വണ്ടിയിൽ കയറി നദിയയെ വീട്ടിൽ കൊണ്ടാക്കിവേണം അവനു പോവാൻ രാവിലെ മുതൽ ഒരൽപ്പം സങ്കടത്തിലാണ് ഫസ്ന അവൾ മുന്നിലെ സീറ്റിൽ വന്നിരുന്നു
താൻ ഉപ്പയെ വിളിച്ചു പറഞ്ഞോ സാകിർ ഫസ്‌നയോട് ചോദിച്ചു
മം ഒരു മൂളൽ മാത്രം ഫസ്ന മറുപടി നൽകി
ട്രാഫിക് കുറവായതിനാൽ അവർ പെട്ടന്ന് തന്നെ വീട്ടിൽ എത്തിച്ചേർന്നു ഫസ്ന ഇറങ്ങുന്നതോടൊപ്പം സാകിറും ഇറങ്ങി അവളുടെ ബാഗ് ഉള്ളിലേക്ക് എടുത്തുവച്ചു എല്ലാരോടും യാത്രപറഞ്ഞു അവൻ ഇറങ്ങാൻ തുടങ്ങി അപ്പോഴാണ് fasna ഓടിവന്നു പിന്നിൽ നിന്നിം കെട്ടിപിടിച്ചു കരയുന്നത്
വേണ്ട ഇക്ക പോണ്ട ന്റെ ഇക്ക പോണ്ട ഞാനും വരാം കൂടെ ഫസ്ന കരഞ്ഞു കൊണ്ട് പറഞ്ഞു
കണ്ടു നിന്നവർ ഒക്കെ ചിരിച്ചുകൊണ്ട് ആ കായ്ച്ച കണ്ടുനിന്നു സാകിർ ഒന്ന് ചമ്മിപോകുകയും ചെയ്തു കുറച്ചു കഷ്ട്ടപെട്ടിട്ടാണെങ്കിലും അവൻ ഫസ്‌നയെ തന്റെ മുന്നിലേക്ക്‌ കൊണ്ടുവന്നു
എടി പെണ്ണെ ഞാൻ മറ്റന്നാൾ ഇങ്ങുവരും പിന്നെന്ത
നിക്ക് ഒന്നും അറിയണ്ട ഞാനും കൂടി വരാം എനിക്ക് ഇങ്ങള് ഇല്ലാണ്ട് പറ്റൂല
എടൊ അതിനു ഞാൻ പോകുന്നത് ബ്രിട്ടനിലേക്കാണ് അവിടെ ഒന്നും അങ്ങനെ പെട്ടെന്ന് പോകാൻ പറ്റില്ല വിസ തന്നെ കിട്ടാൻ സമയം എടുക്കും
അവസാനം എല്ലാരും ഇടപെട്ടു ഫസ്‌നയെ ഒന്നടക്കി സാക്കിറിനുപോകാൻ വഴിയൊരുക്കി കൊടുത്തു
ലണ്ടനിൽ നിന്നാണ് സാകിർ നാദിയ ഗർഭിണി ആണെന്ന് വിവരം അറിയുന്നത് അത് സന്തോഷത്തേക്കാൾ ഭയം നല്കിയതുകൊണ്ടുതന്നെ അവൻ എല്ലാ പ്രോഗ്രാം ക്യാൻസൽ ചെയ്തു പെട്ടെന്ന് നാട്ടിൽ തിരിചെത്തി പിന്നീട് ഫസ്‌നയെ വിട്ടവൻ മാറിയിട്ടില്ല എപ്പോഴും ഒപ്പം തന്നെ കാണുന്നവർ അത് ബാറായിയോടുള്ള സ്നേഹമായ് കണ്ടപ്പോൾ അവൻ മാത്രം അതിനു ഭയത്തിന്റെ കരുതൽ കണ്ടു
അതികം വൈകാതെ തന്നെ മറ്റൊരു വാർത്തയും അവനെത്തേടിയെത്തി ഫസ്‌നയുടെ വയറ്റിൽ അണ്ഡം അഞ്ചായി പിരിഞ്ഞു അഞ്ചുകുഞ്ഞുങ്ങൾ ആയാണ് രൂപപ്പെടുന്നത് പക്ഷെ അത് അമ്മയുടെ ജീവനുതന്നെ ചിലപ്പോൾ ആപത്തു ആയേക്കാം എന്നതുകൊണ്ട് കൂട്ടത്തിൽ ഏറ്റവും കരുത്തനായ കുട്ടിയെ നിലനിർത്തി ബാക്കിയുള്ളവയെ ഒഴിവാക്കാൻ ഡോക്ടർ നിർദേശം നൽകിയെങ്കിലും
തനിക്ക് എല്ലാ കുഞ്ഞുങ്ങളും ഒന്നാണെന്നു പറഞ്ഞു ഫസ്ന ആ തീരുമാനം അംഗീകരിചില്ല അവൻ ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾവയങ്ങിയില്ല പിന്നീടുള്ള ഒരോ നാളുകളും സാകിർ ഭയം കൊണ്ട് വീർപ്പുമുട്ടി ഫസ്‌നയെ നഷ്ട്ടപെടുമോ എന്ന തോന്നൽ അവനെ വല്ലതെ വലച്ചു ഓപ്പറേഷൻ തീയേറ്ററിനുമുന്പിൽ അവളെ കയറ്റുമ്പോഴും അവൾക്ക് ഭയം ഒന്നും അവൻ കണ്ടില്ല
സിറ്റുവേഷൻ അല്പം കോംപ്ലിക്കേറ്റഡ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ 7മത്തെ preasure ക്യാപ്സ്യൂൾ കൂടി അവൻ കഴിച്ചു ക്യാപ്സ്യൂൾ അമിതമായി ബോധം മറഞ്ഞു വീഴുമ്പോഴും അവനുള്ളിൽ പ്രാർത്ഥന മാത്രം അവശേഷിക്കുന്നു
അവന്റെ പ്രിയതമയെ അവനു നഷ്ടപെടല്ലേ എന്നുമാത്രം
**************

Leave a Reply

Your email address will not be published. Required fields are marked *