നാദിയ [അഹമ്മദ്]

Posted by

സാകിർ അവിടെ കഥ പറയട്ടെ നാദിയയുടെ കഥ ഞാൻ നിങ്ങള്ക്ക് പറഞ്ഞു തരാം
അപ്പോൾ എല്ലാരും എന്റെ കൂടെ ബാംഗ്ലൂരിലേക്ക് പൊരി അവിടെ ആണ് നദിയയും സാകിറും ഒക്കെ ഉണ്ടായിരുന്നത് ആ സമയത്തു ഹുസൈൻ ഗ്രൂപ്പിന്റെ മെയിൻ ഓഫീസ് ബാംഗ്ലൂർ ആണ് സാകിർ അവിടെയാണ് താമസിച്ചിരുന്നത്
ഇനി നമുക്ക് നാദിയയെ കാണാം
തിരക്കുപിടിച്ച ബാംഗ്ലൂർ നഗരത്തിൽ ഒരു ട്രാഫിക് സിഗ്നൽ പോയിന്റിൽ ഗ്രീൻ ലൈറ്റ് എറിയുന്നതിനായി വെയിറ്റ് ചെയ്യുകയാണ് ആ പഴകിയ മാരുതി 800 കാർ കാത്തിരിപ്പിനൊടുവിൽ സിഗ്നൽ കിട്ടി വണ്ടി മുന്നോട്ടു എടുത്തതും ദേ കിടക്കുന്നു ഒരു ചാട്ടവും ചാടി വണ്ടി ഓഫ് ആയി എത്ര ശ്രമിച്ചിട്ടും ഓൺ ആകുന്നുമില്ല പിന്നിൽ നിന്നും ഹോൺ അടി ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുകയാണ് നാദിയ ഒരൽപ്പം പരുങ്ങു ഭയം മുന്നിൽ ആരുമില്ല റോഡ് കാലിയാണ് താൻ പോകാതെ പിന്നിലെ വണ്ടികൾ കണ്ടാന്നുപോകാൻ ബുദ്ധിമുട്ട് ഉണ്ട് മാറ്റുലൈനിൽ ഉള്ളവർ നിന്നുകൊടുക്കുന്നുമില്ല അവൾ സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു ഇല്ല സ്റ്റാർട്ട്‌ ആവുന്നില്ല പെട്ടെന്ന് മിറാറിൽ ആരോ മുട്ടുന്നത് കേട്ടാണ് അവൾ അങ്ങോട്ട് നോക്കിയത് സ്യൂട്ട് ദരിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു അവൻ കൈകൊണ്ടു വീൽ ഇടത്തോട്ട് തിരിക്കാൻ ആംഗ്യം കാണിക്കുന്നു അവൾ പെട്ടെന്ന് സ്റ്റിയറിംഗ് ഇടത്തോട്ട് തിരിച്ചു ആ ചെറുപ്പക്കാരൻ പതിയെ വണ്ടി തള്ളുകയാണ് വണ്ടി പതിയെ ഫുട്പാത്തിനോടായി അടുപ്പിച്ചു വച്ചു അവൾ വിന്ഡോ തുറന്നു താങ്ക്സ് പറയുമ്പോയേക്കും ഇങ്ങോട്ട് ചോദ്യം vannu
ഇനി ഒന്നു സ്റ്റാർട്ട്‌ ചെയ്തേ അതും മലയാളത്തിൽ താൻ മലയാളി ആണെന്ന് ഇയാൾക്കെങ്ങനെ അറിയാം എന്ന സംശയം ഉള്ളിൽ ഉണ്ടെകിൽ കൂടി അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ നോക്കി
ഓഹ് ബാറ്ററി പോയതാണ്
അവൻ പിന്നിലെ വണ്ടിയോടു ചേർത്ത് നിർത്താൻ പറഞ്ഞു ആ വണ്ടിക്കാരൻ വണ്ടി നിർത്തിയപ്പോൾ രണ്ടുവണ്ടിയുടെയും ബോണറ്റ് തുറന്നു അവൻ ചാർജിങ് കേബിൾ കണക്ട് ചെയ്തു പിന്നെ പതിയെ സ്റ്റാർട്ട്‌ ചെയ്ത് നോക്കാൻ ആംഗ്യം കാണിച്ചു വണ്ടി സ്റ്റാർട്ട്‌ ആയി എന്ന് കണ്ടപ്പോൾ കേബിൾ ഊരി രണ്ടു ബോണറ്റും അടച്ചു ചാർജ് ചെയ്ത വണ്ടിയുടെ പിൻസീറ്റിൽ കയറി ഇരുന്നു പോകുമ്പോൾ ആണ് അത് അയാളുടെ വണ്ടിയാണെന്ന് അവൾക്ക് മനസ്സിലായത് പതിയെ വണ്ടി മുന്നോട്ടെടുത്തു താൻപടിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമാക്കി വിട്ടു അഞ്ചുമിനിറ്റ് കൊണ്ടുതന്നെ അവൾ തന്റെ ഇന്സ്ടിട്യൂട്ടിൽ എത്തിച്ചേർന്നു അവളുടെ കാർ വരുന്നത് കണ്ടാണ് നവാദ് ഓടിവന്നത് അവളുടെ ഇൻസ്റ്റിറ്റ്യൂട്ട് ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് നവാദ് അവളെ ചിരിച്ചുകൊണ്ട് നവാദ് സ്വീകരിച്ചു ഡോർ തുറന്നു നാദിയ ഇറങ്ങി പര്ദയാണ് വേഷം അതിന്റെ ഷാൾ ചുറ്റിയിരിക്കുന്നു
ഹായ് നാദിയ നവാദ് വിഷ് ചെയ്തു
എന്താ നവാദ് താനിന്നു ഭയങ്കര ഹാപ്പി ആണല്ലോടോ
യെസ് നാദിയ ഞാൻ എടുത്ത ഒരു ഫോട്ടോ കഴിഞ്ഞ ബിനാലെയിൽ ബെസ്റ്റ് ഫോട്ടോ അവാർഡ് കിട്ടിയെടോ
ഫോട്ടോഗ്രാഫി പ്രഫഷണൽ ആവണം എന്നതാണ് നവേദിന്റെ ഡ്രീം അവൻ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് നാദിയ അവനെ നല്ലൊരു സുഹൃത്തായി മാത്രമേ കാണുന്നുള്ളുവെങ്കിലും അവൻ ഉള്ളിൽ അവളെ സ്നേഹിക്കുന്നു അവന്റേതാക്കണം എന്നാഗ്രഹിക്കുന്നു പക്ഷെ അത് തുറന്നു പറയാൻ അവൻ ഭയക്കുന്നു അതുപോലെ തന്നെ അവരുടെ ടീമിൽ ആർക്കും അതറിയുകയുമില്ല അവൻ അങ്ങനെ അവളെ പറയാതെ സ്നേഹിക്കുകയുമാണ് അവരുടെ നാലുപേർ ഉള്ള ഗാങ്ങിൽ അവൻ അവളോട്‌ കാണിക്കുന്ന എക്സ്ട്രാ കെയർ എല്ലാർക്കും സംശയം ഉണ്ടെകിലും അവനു അവളോട്‌ പ്രണയം ഉള്ളത് അവർക്കും വ്യക്തമല്ലാത്ത കാര്യമാണ്
ഓഹ് അപ്പോൾ ചിലവുണ്ടല്ലോ നവാദ്

Leave a Reply

Your email address will not be published. Required fields are marked *