നാദിയ [അഹമ്മദ്]

Posted by

നമുക്ക് ദിവസവും ആവശ്യമുള്ള സാദനങ്ങൾ ദിവസവും വാങ്ങാരാണ് പതിവ് ഇന്നിപ്പോ ഞാൻ വന്നു എല്ലാം കാട്ടിത്തരാം നാളെമുതൽ നീ തന്നെ വേണം എല്ലാം ചെയ്യാൻ
സേട്ടു വണ്ടി പായിച്ചു ഒരു അറികടയുടെ മുന്നിൽ ചെന്നാണ് റിക്ഷ നിന്നത് സേട്ടു ഇറങ്ങി കൂടെ അവനും ദിവസവും ഒരു 75കിലോ വരുന്ന ഒരുചാക് അരി ഉപയോഗിച്ച് കൊണ്ടാണ് സേട്ടു പാചകം ചെയ്യുക അതു കഴിയുമ്പോൾ കട അടക്കും ഉച്ചക്ക് 12മണിക്ക് ആരംഭിച്ചു 3മാനിക്കുള്ളിൽ കച്ചവടം കഴിഞ്ഞിരിക്കും അതോടെ കടയും അടയ്ക്കും
അരിച്ചാക് അവനോട് വണ്ടിയിലേക്ക് എടുത്തുവയ്ക്കാൻ പറഞ്ഞു ജിമ്മിൽ വെയിറ്റ് ലിഫ്റ്റിൽ ഒക്കെ ചെയ്തതിന്റെ ഗുണ അപ്പോൾ ഉണ്ടായെങ്കിലും അരിച്ചാക്കു ഒരൽപ്പം ബുദ്ദിമുട്ട് കൊടുത്തു പക്ഷെ അവൻ പെട്ടെന്ന് തന്നെ അരിച്ചാക് വണ്ടിയിൽ കയറ്റി പിന്നെ ആവശ്യമുള്ള സാദനങ്ങൾ ഓരോന്നും വാങ്ങി ഒരു 9മണിയോടു കൂടി അവർ കടയിൽ എത്തി അവൻ സാധങ്ങൾ ഇറക്കുമ്പോയേക്കും സേട്ടു കട തുറന്നു വലിയ ഒരു ചെമ്പിലേക്കു അരി കൊട്ടിക്കയുകാൻ പറഞ്ഞു സേട്ടു മടിയുപണികളിൽ മുഴുകി അവൻ നന്നായി തന്നെ കഴുകിയെടുത്തു ശേഷം സവോള, തക്കാളി മറ്റുപച്ചക്കറികൾ അറിയാലാണ്
ഹുസൈൻ ഗ്രൂപ്പ്‌ കീഴിൽ വലിയൊരു restaurent ശൃംഖല തന്നെ ഉണ്ട് പിന്നെ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി കൂടിയുള്ള അവനു പച്ചക്കറി അറിയുക അത്ര ബുദ്ധിമുട്ട് ആയി തോന്നിയില്ല ഒരു പരിചയക്കാരനെപോലെ ജോലി തീർത്ത അവനെ സേട്ടുവിനു നന്നായി പിടിച്ചു 1മണിക്കൂർ കൊണ്ടു ബിരിയാണി ചെമ്പ് അടുപ്പത്തു കയറി12മണിയോടെ ചെമ്പുതുറന്നു വിളമ്പാൻ ഉള്ള സെറ്റപ്പ് ആയി ചെമ്പുതുറന്നു ബിരിയാണി വിളമ്പുന്നത് അവൻ ശ്രദ്ധയോടെ നോക്കിനിന്നു ഒന്നുരണ്ടു പ്ലേറ്റുകളിൽ വിളമ്പുന്ന രീതി കാട്ടികൊടുത്തുകൊണ്ട് സേട്ടു മാറിനിന്നു പിന്നെ അവൻ വിളമ്പിക്കൊടുക്കാൻ തുടങ്ങി സേട്ടു പണം വാങ്ങുന്നതിൽ വ്യാപൃതനായി ഉച്ചക്ക് ബാങ്ക് കൊടുത്തപ്പോൾ സേട്ടു ആദ്യം പോയി നമസ്കരിച്ചുവന്നു ശേഷം അവൻ പോയി വന്നു ആ സമയം മാത്രമാണ് അവനും വിശ്രമം കിട്ടിയതു അന്നു 2.30യോടെത്തന്നെ ബിരിയാണി കഴിഞ്ഞു പിന്നെ പത്രം കഴുകി കട കഴുകി മൂടുമ്പോയേക്കും സമയം 4മണിയായി കഴിഞ്ഞു അവൻ പള്ളിയിൽ പോയി നമസ്കരിച്ചുവന്നുപോയേക്കും ജിലേബി വില്പന പയ്യൻ ആരംഭിച്ചിരിക്കുന്നു അവൻ അവിടെ പോയി ഒരു പ്ലേറ്റ് വാങ്ങി കഴിച്ചു അവനെ കണ്ടപ്പോൾ പയ്യൻ പരിചയത്തിന്റെ ഒരു ചിരി ചിരിച്ചു അവൻ തിരിച്ചും ചിരിച്ചു
ദിവസങ്ങൾ പെട്ടെന്ന് പോയി തുടങ്ങി അവൻ വന്നിട്ട് ഇപ്പോൾ 1.5മാസം കഴിഞ്ഞു ജോലിയും ജിലേബി കഴിക്കലും മുറക്കുപോയികൊണ്ടിരുന്നു ഇപ്പോൾ ഏരിയയിൽ എല്ലാവർക്കും സാകിർ സുബർജിതനായി ബിരിയാണി സെന്റർ അടച്ചുകഴിഞ്ഞാൽ അവൻ മറ്റുള്ള കടകളിലും മറ്റും പോയി കഥകൾ പറഞ്ഞിരിക്കും അവരെ ജോലികളിൽ സഹായിക്കും അങ്ങനെ പോയിക്കൊണ്ടിരുന്നു
അന്നുവൈകീട്ടു പള്ളിയിൽ നിന്നും ഇറങ്ങുമ്പോഴാണ് അവൻ ആ കയ്ച്ച കാണുന്നത് ചിലർ വന്നു ജിലേബി ചട്ടിയും മാവും ഒക്കെ തട്ടിമറിക്കുന്നതാണ് ഒരുത്തൻ ആ പയ്യനെ ഉയർത്തി പിടിച്ചിരിക്കുകയാണ് അവൻ കയ്യിൽ കിടന്നു പിടയ്ക്കുകയാണ് സാകിർ മുന്നോട്ടു പായാൻ പോയപ്പോൾ ഒരു പിടി അവന്റെ കയ്യിൽ വീണു നോക്കുമ്പോൾ സേറ്റ്‌ജി ആണ്
വിട് സേറ്റ്‌ജി അവനെ അവരെല്ലാം കൂടി എന്തെങ്കിലും ചെയ്യും
എടാ അതൊക്കെ ഇവിടെ പതിവാണ് നീ അതിലൊന്നും ഇടപെടേണ്ട ആ പയ്യൻ ഹഫ്ത കൊടുത്തുകാണില്ല
ഹഫ്തയോ
ആ അഫ്ത ഇവിടെ ഒക്കെ അങ്ങനെ ഒരു സിസ്റ്റം ഉണ്ട് മാസം മാസം ഹഫ്ത കൊടുക്കണം നമ്മൾ കൊടുത്തിട്ടുണ്ട് ആ പയ്യൻ ഒഴികെ എല്ലാരും കൊടുത്തു അതുകൊണ്ട് ഇനി അവനു അവിടെ കച്ചവടം ചെയ്യാൻ പറ്റില്ല അത്ര ഉള്ള നീ അതിലൊന്നും ഇടപെടാതെ ഇങ്ങോട്ട് വരാൻ നോക്ക്

Leave a Reply

Your email address will not be published. Required fields are marked *