നാദിയ [അഹമ്മദ്]

Posted by

അങ്ങനെ മറക്കാവുന്ന ഓർമകൾ ഉണ്ടോ എനിക്ക് തോന്നുന്നില്ല വേണമെങ്കിൽ പറയാൻ പറ്റും പക്ഷെ പൂർണമായും മറക്കുക സാധ്യമല്ല ഓർമ്മകൾ അങ്ങനെ ആണ് എത്ര ശ്രമിച്ചാലും അതിങ്ങനെ വന്നുകൊണ്ടിരിക്കുന്നു അതിനെ അവഗണിച്ചു ജീവിച്ചുതുടങ്ങുകയാണ് ഞാൻ കരുതുന്ന പോംവഴി
പടച്ചോൻ ഇയാൾ താൻ വിചാരിച്ച പോലെയല്ലല്ലോ ഈ പറയുന്നതൊന്നും സമ്മതിക്കുന്ന മട്ടില്ല അവൾ മനസ്സിൽ ഓർത്തു പിന്നെ കടുപ്പിച്ചങ്ങു പറഞ്ഞു
ഇല്ല എനിക്കുറപ്പുണ്ട് അവനെ മറക്കാൻ പറ്റും അതിനു കുറച്ചു സമയമാണ് ഞാൻ നിങ്ങളോട് ചോദിച്ചത് നിങ്ങള്ക്ക് പറ്റുമെങ്കിൽ അത് അനുവതിച്ചു തരിക
ഓക്കേ ഓക്കേ ആവിശ്യത്തിന് സമയം എടുത്തോളൂ ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു എന്നുമാത്രം അതിനു താൻ ഇങ്ങനെ ദേഷ്യപ്പെടേണ്ട ആവശ്യം ഒന്നുമില്ല
ഞാൻ ദേഷ്യപെട്ടൊന്നുമില്ല നിങ്ങളെ പോലെ ഉള്ളത് ഉള്ളത്പോലെ പറഞ്ഞു അതികം സമയം ഒന്നും വേണ്ടിവരില്ല കൂടിപ്പോയാൽ 1മാസം മതിയാവും
അപ്പൊ പ്രശ്നം തീർന്നല്ലോ ന്നാ ശെരി രാവിലെ കാണാം അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി പിന്നെ ഒന്ന് നിന്നിട്ടു പറഞ്ഞു
ഞാൻ ദാ തൊട്ടടുത്ത മുറിയിൽ കാണും പെട്ടെന്ന് എങ്ങാനും മറക്കാൻ പറ്റിയാൽ എന്നെ ഒന്ന് വിളിച്ചോളൂ ട്ടോ
സാകിർ പോയതും ഫസ്ന ഒന്ന് നെടുവീർപ്പിട്ടു അങ്ങനെ ആദ്യഘട്ടം കഴിഞ്ഞു ഇനി രണ്ടാമത്തെ ഘട്ടമാണ് അവൾ മനസ്സിൽ പറഞ്ഞു
സാകിർ മുറിയിൽ കിടക്കുകയാണ്
കോപ്പ് അവളുടെ മനസ്സിൽ ഇപ്പോഴും അവനാണ് പോലും ന്നാലും ഫസ്റ്റ് നൈറ്റ്‌ 3g ആയല്ലോ ഇനി നാളെ ജാസ്മിനോട് എന്നാ പറയും അറിഞ്ഞാൽ കളിയാക്കി കൊല്ലും പെണ്ണ് കളവു പറയാം എന്നുവച്ചാൽ അവളു ഫസ്‌നയോട് എന്തെങ്കിലും ചോദിച്ചാൽ മൊത്തം കള്ളിയും വെളിച്ചത്താവും ഇനി ഇപ്പൊ എന്നാ ചെയ്യാനാ കിടന്നുറങ്ങുക തന്നെ
പിറ്റേന്ന് രാവിലെ അലാറം കേട്ടപ്പോ തന്നെ സാകിർ എഴുന്നേറ്റു പല്ലുതേച്ചു നൈറ്റ്‌ ഡ്രസ്സ്‌ മാറി ജിം വർക്ക്‌ഔട്ട്‌ ഡ്രസ്സ്‌ ഇട്ടു പുറത്തിറങ്ങി ആദ്യം പള്ളി പിന്നെ നേരെ ജിം കല്യാണപ്പിറ്റേന്ന് ആണെന്ന് കരുതി നമ്മുടെ ശീലങ്ങൾ ഒന്നും മാറ്റിവെക്കാൻ പറ്റൂലല്ലോ അല്ലെകിൽ തന്നെ എന്തു മാറ്റം വരാനാണ് ഇന്നലെ നടന്നതൊക്കെ ഇങ്ങളും കണ്ടല്ലോ അപ്പൊ ഇങ്ങനെ ഓരോന്ന് പറഞ്ഞു ഞാൻ വീണ്ടും സ്വയം വിമർശനം നടത്തുന്നില്ല പുറത്തു ഇറങ്ങിയപ്പോ തന്നെ ഫസ്‌നയുടെ മുറിയിൽ ഇരുട്ട് കണ്ടു ഉണർന്നിട്ടില്ല അവൻ മുറിയുടെ വാതിലിൽ മുട്ടി മുറിയിൽ ലൈറ്റ് തെളിഞ്ഞാപ്പോൾ അവൻ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു
ബാങ്ക് കൊടുത്തു നമസ്കരിച്ചിട്ടു കിടന്നോളു
ഉള്ളിൽ നിന്ന് പ്രതികരണം ഒന്നുമില്ലാതായപ്പോൾ അവൻ പള്ളിയിലേക്ക് നടന്നു
ഫസ്ന എഴുന്നേറ്റു നമസ്കരിച്ചു കിടന്നു
ജിമ്മിൽ പോയി കഴിഞ്ഞു 8മണിയോടെ തിരിച്ചു വരുമ്പോഴും ഫസ്ന നല്ല ഉറക്കമായിരുന്നു അവൻ പതിയെ മുറിയുടെ വാതിൽ തുറന്നുനോക്കി അവൾ ഉറങ്ങുകയാണെന്നു കണ്ടതോടെ മുറി അടച്ചു അവന്റെ മുറിയിലേക്ക് പോയി
രാവിലെ 10.30മണി ആയപ്പോഴാണ് ഫസ്ന കണ്ണുതുറക്കുന്നതു താനെവിടാന് കുടക്കുന്നതെന്നു ഓർത്തു ഒരുനിമിഷം ഞെട്ടിയെങ്കിലും തന്റെ വിവാഹം കഴിഞ്ഞ കാര്യം ഓർമയിലേക്ക് വന്നപ്പോ അവൾ പതിയെ ബെഡിനോട് ചേർന്ന ക്ലോക്കിലേക്കു നോക്കി
അള്ളോ 10.30കഴിഞ്ഞു അവൾ ചാടി എണീറ്റു ബാത്റൂമിലേക്കു ഓടി പെട്ടെന്ന് കുളി കഴിഞ്ഞു തയെക്കു ഓടി ഇറങ്ങിയപ്പോൾ കാണുന്നത് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന സാകിറിനെ ആണ് അവൾ ഒരുനിമിഷം അതുനോക്കിനിന്നുപോയി അത്രയും രസകരമായും അച്ചടക്കത്തോടെയുമാണ് അവൻ പാചകം ചെയ്യുന്നത് എല്ലാത്തിനും ഒരു പ്രഫഷണൽ ടച്ച്‌ ഉണ്ട് അവൾക്കു അതൊരു അത്ഭുതമായിരുന്നു താനൊക്കെ പാചകം ചെയ്യുമ്പോ എന്തൊക്കെ പണികൾ കൂടുതൽ ഉണ്ടാക്കും എന്ന് തനിക്കു തന്നെ അറിയില്ല അപ്പോഴാണ് ഇവിടെ ഒരുത്തൻ ഇത്രയും അച്ചടക്കത്തോടെ പാചകം ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *