നാദിയ [അഹമ്മദ്]

Posted by

പിന്നെ ഞമ്മൾ വിളിക്കാൻ വന്ന കാര്യം ഇത്തയെ വിളിക്കാൻ ഉമ്മ വിട്ടതാണ് സുബ്ഹിക്ക് ഉമ്മ കൊറേ വിളിച്ചു ഇത്താത്ത എണീറ്റില്ല പിന്നെ ഇപ്പൊ ഞമ്മളെ വിട്ടു ഇനീം എണീറ്റില്ലെകിൽ തലയിൽ കൂടി വെള്ളം ഒഴിക്കും എന്നുപറഞ്ഞു ഇപ്പൊത്തന്നെ 8മണി ആയി
അവൾ പതുക്കെ എണീറ്റു ബാത്‌റൂമിൽ പോയി കുളിച്ചു നിസ്കാരം കഴിഞ്ഞു പതുക്കെ അടുക്കളയിൽ എത്തി
അന്റെ കുട്ടിക്കളി ഇതുവരെ മാറീലെ ഫസ്ന അന്റെ ഭർത്താവാണ് ആ ഉമ്മറത്തു ഉള്ളത് ആ ബോധം ഉണ്ടോ അനക്ക്
അതുപിന്നെ ഉമ്മ
എന്തു ഉമ്മാന്ന് രണ്ടീസം കഴിഞ്ഞു നീ ഓന്റെ വീട്ടിലേക് പോകും ഇവിടെ ഞമ്മളൊക്കെ ഉണ്ട് അവിടെ ആരാ ഉള്ളതു നീ വേണ്ടെ എല്ലാം നോക്കാൻ ഇനീം ഇങ്ങനെ ആയാൽ ആ പയ്യൻ എന്തുവിചാരിക്കും
ഇനി ഞാൻ നോക്കിക്കോളാം ഉമ്മാ
മം ന്നാ ആ ഭക്ഷണം ഒക്കെ ടേബിളിൽ കൊണ്ടു വെക്ക് ന്നട്ട് ഓരോട് ഭക്ഷണം കഴിക്കാൻ വരാൻ പറയ്
ഭക്ഷണം കഴിഞ്ഞു ഹകീമിന്റെ കൂടെ സാകിർ കടയിൽ പോയി വീട്ടിൽ എങ്ങനെ ഒറ്റയ്ക്കിരിക്കും എന്നോര്ത്താന് അവൻ പോയത് ഉച്ചക്ക് ഭക്ഷണം കടയിലേക്ക് കോഡുകൊടുത്തു രണ്ടുപേരും ശേഷം വൈകിട്ട് ആണ് വന്നത് സാകിർ തന്റെ മുറിയിലേക്ക് കയറി പോയി ഹകീം ഹാളിൽ ഡൈനിങ്ങ് ടേബിളിനു മുന്നിലായി ഇരുന്നു ഫസ്‌നയെ ഉറക്കെ വിളിച്ചു അവൾ അടുത്തേക്ക് വന്നു
ഹകീം തുടരുന്ന
മോളെ അന്റെ കല്യാണത്തിന് മുൻപ് നീ ഉപ്പാനോട് ചോദിച്ചു സാക്കിറിനെ കെട്ടിയാൽ അന്റെ ആഗ്രഹങ്ങൾക്കൊക്കെ എന്തെങ്കിലും വില ഉണ്ടാവോ അവനു ഞമ്മളെ വീടും പരിസരം ഒക്കെ പറ്റോ അന്നേ പിന്നെ ഇങ്ങോട്ട് അയക്കോ എന്ന് ഓരോരോ സംശയങ്ങൾ ന്റെ മോളു ഉപ്പാനോട് ചോദിച്ചു ല്ലേ
ഫസ്ന ഉപ്പ എന്താണ് പറഞ്ഞുവരുന്നത് എന്നറിയാതെ തലയാട്ടി
അന്നു ഉപ്പാന്റെ മോളോട് ഉപ്പ പറഞ്ഞു ഒന് അന്റെ ഭാഗ്യം ആയിരിക്കും ന്നു ന്നട്ടും അനക് സംശയം ആയിരുന്നു ഒന് നിക്ക് വല്ല വാഗ്ദാനം തന്നിട്ടുണ്ടോന്നു ഉപ്പാന്റെ കുട്ടി ഉപ്പാനെ അങ്ങനെ മനസ്സിലാക്കിയതില് ഉപ്പാക്ക് സങ്കടം ഉണ്ട് ഫസ്ന തല തായ്തി നിന്ന്
പക്ഷെ അതൊന്നു അല്ല സത്യം ന്നും ഉപ്പാന്റെ തീരുമാനം ആണ് ശെരി ന്നും ഉപ്പാന്റെ കുട്ടിക്ക് ഇപ്പൊ തോന്നുണ്ടോ സത്യം പറയണം
മം ഫസ്ന മൂളി
മൂളിയാൽ പോരാ വാ തുറന്നു പറയണം തോന്നുന്നുണ്ടോ ന്നു
തോന്നുന്നുണ്ട്
അങ്ങനെ തോന്നുണ്ടെകിൽ ഉപ്പാന്റെ കുട്ടിക്ക് ഒരു സമ്മാനം കൂടി ഉണ്ട്
ഫസ്ന ഒന്നും മനസ്സിലാവാതെ നോക്കി
കഴിഞ്ഞകൊല്ലം ഉപ്പാന്റെ മോൾക്ക് ഏറ്റവും സങ്കടം എപ്പഴാ ഉണ്ടായതു
ഫസ്ന സംശയത്തോടെ ഉപ്പയെ നോക്കി
ഉപ്പത്തന്നെ പറയാം കഴിഞ്ഞകൊല്ലം ഉപ്പാന്റെ കുട്ടിക്ക് മെഡിക്കൽ എൻട്രൻസ് കിട്ടിയിട്ടു ഉപ്പാക്ക് മൊളെ പഠിക്കാൻ വിടാൻ പറ്റാത്തപ്പോ അല്ലെ ഉപ്പാന്റെ കുട്ടി ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതു ന്നാ ഇപ്പൊ അന്റെ ഉപ്പ അതങ്ങ് തിരുത്താൻ പോവാണ് അന്റെ കല്യാണം നടത്തിയതിലൂടെ നിന്റെ പുയാപ്ല അനക്ക് തരുന്ന സമ്മാനം ആണത് ഇനി ന്റെ കുട്ടി പുതിയ കൊല്ലം മുതൽ മുക്കത്തുള്ള….. കോളേജിൽ MBBS പോവാൻ പോവാ

Leave a Reply

Your email address will not be published. Required fields are marked *