ഗിയറുകൾ ചെയ്ഞ്ച് ചെയ്യുന്നതിനോടൊപ്പം ആക്സിലേറ്ററിൽ കാൽ അമർന്നു കൊണ്ടിരുന്നു. എതിരെ നിന്നും വരുന്ന ഒരു ലോറിയുടെ വെട്ടം കണ്ട് ഹരി കാറിൻറെ വേഗത ഒന്നുകൂടി വർദ്ധിപ്പിച്ചു. കണ്ണുകളടച്ച് ലോറിയുടെ നേർക്ക് കാറിൻറെ സ്റ്റീയറിങ് തിരിച്ചു.
. . . .
ബർത്ത് ഡേ ഫങ്ഷൻ കഴിഞ്ഞ് എല്ലാവരും പോയതിനുശേഷം വീടിനകം തൂക്കുകയായിരുന്നു മായ.
നീലിമയും ശരത്തും സോഫയിൽ ഇരുന്നു കുഞ്ഞിനെ കളിപ്പിക്കുന്നു. അച്ഛൻ ക്ഷീണം കാരണം നേരത്തെ തന്നെ ഉറങ്ങാൻ പോയിരുന്നു.
മായ നീലിമയെ നോക്കി.
കൊച്ചിനെ കളിപ്പിക്കുന്നതിനിടയിൽ ചിരിക്കുന്നുണ്ട് അവൾ.
മായക്ക് അവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.
വിളി കേൾക്കാതെ ഹരി ഇറങ്ങി പോകുന്നത് കണ്ട് മായ നേരെ പോയത് നീലിമയുടെ റൂമിലേക്ക് ആണ്. അവിടെ ചെല്ലുമ്പോൾ ബെഡിൽ ഇരുന്നു കരയുകയായിരുന്നു അവൾ. മായ ഒന്നും മിണ്ടാതെ അവൾക്കരികിൽ ഇരുന്നു. ഒരു ആശ്വാസത്തിനു വേണ്ടി മായയുടെ തോളിലേക്ക് ചാരികിടന്ന നീലിമ കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ മായയോട് ഇത്രമാത്രം പറഞ്ഞു.
“ഞാൻ കാരണം ആരും വിഷമിക്കേണ്ടി വരില്ല..”
കുറച്ചു മുൻപ് ഇരുന്ന കരഞ്ഞ പെണ്ണാണ് ഇപ്പോൾ കുഞ്ഞിനെയും കളിപ്പിച്ചിരിക്കുന്നത്.
എന്താണ് അവളുടെ മനസ്സിൽ എന്ന് അറിയാതെ മായ കുഴഞ്ഞു.
പെട്ടെന്നാണ് ശരീരത്തിൻറെ ഫോൺ ബെൽ അടിച്ചത്. ഫോണെടുത്ത് സംസാരിച്ച് തുടങ്ങിയ ശരത്ത് പെട്ടെന്ന് സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു.
“എപ്പോൾ?.. എവിടെ വെച്ച്?..”
മായയുടെയും നീലിമയുടെ യും ശ്രദ്ധ ശരത്തിലേക്ക് തിരിഞ്ഞു.
ഫോൺ കട്ട് ചെയ്ത് കസേരയിലേക്ക് തളർന്നിരുന്ന ശരത്തിനോട് മായയും നീലിമയും ഒരേ സ്വരത്തിൽ ചോദിച്ചു.
“എന്താ?.. എന്തുണ്ടായി?”
തളർന്ന സ്വരത്തിൽ ശരത് പറഞ്ഞു.
“ഹരിക്ക് ഒരു ആക്സിഡൻറ്.. മദ്യപിച്ചിരുന്നു, രക്ഷപ്പെടാൻ ചാൻസ് ഇല്ല എന്നാ പറയുന്നെ.”
മായയുടെ കയ്യിലിരുന്ന ചൂല് താഴേക്ക് വീണു. തല കറങ്ങുന്നതു പോലെ അവൾക്ക് തോന്നി.
നീലിമ കുറച്ചുസമയത്തേക്ക് എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചിരുന്നു. എന്നിട്ട് പറഞ്ഞു.
“ഞാനാ.. ഞാൻ കാരണമാണ്… ഞാനാ ഹരിയേട്ടനെ കൊന്നത്.”
ശരത്ത് ഒന്നും മനസ്സിലാകാതെ നീലിമയെ തന്നെ നോക്കി.
. . . .