നിലാവുപോലെ 4 [Ne-Na]

Posted by

നിലാവുപോലെ 4

Nilavupole Part 4 bY Ne-Na | Previous Part

ഈ കഥ ഇടയ്ക്കുവച്ച് മുടങ്ങി പോയതിൽ ഞാൻ തുടക്കത്തിൽ തന്നെ എല്ലാവരോടും ക്ഷമചോദിക്കുന്നു. ചില പ്രശ്നങ്ങൾ കാരണം ഞാൻ എഴുത്തു നിന്ന് പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. ഒരു സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട മലപ്പുറത്തു നിന്നുള്ള ഒരു സുഹൃത്താണ് ഈ കഥ എഴുതാൻ എന്നെ വീണ്ടും പ്രേരിപ്പിച്ചത്, നിർഭാഗ്യവശാൽ ആ സുഹൃത്തുമായുള്ള ബന്ധം ഇടയ്ക്ക് വെച്ച് നിന്നു പോയി.. എൻറെ ആ സുഹൃത്ത് ഇപ്പോൾ ദുബായിൽ ഫാമിലിയുമായി സന്തോഷത്തോടെ  കഴിയുന്നു എന്ന് കരുതി കൊണ്ട് ഞാൻ കഥ തുടരുന്നു.

ഹരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഫ്ലൈറ്റ് ലേറ്റ് ആണെന്ന് അറിഞ്ഞത്. കസേരയിലേക്ക് ഇരിക്കാൻ പോകുന്നതിനിടയിൽ അവൻ വാച്ചിലേക്ക് നോക്കി. രാവിലെ 3 മണി.

നല്ല തണുപ്പുണ്ട്. ഇതുപോലെ ഒരു തണുത്ത വെളുപ്പാൻ കാലത്താണ് താൻ നീലിമയുടെ അച്ഛനോടൊപ്പം ബാംഗ്ലൂർ എത്തിച്ചേർന്ന അപ്പോൾ ഓർത്തു.

കസേരയിലിരുന്ന് കണ്ണുകളടച്ച് ഇരുന്നു. അപ്പോഴേക്കും അവൻറെ മനസ്സിൽ പഴയ ഓർമ്മകൾ കടന്നെത്തി.

കോളേജിലെ അവസാന നാളുകൾ നീലിമയുടെ മുന്നിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം തന്നെയായിരുന്നു. പരമാവധി അവളുടെ മുന്നിൽ എത്താതിരിക്കാൻ ശ്രമിച്ചു. പക്ഷേ ആഴ്ചയിൽ മൂന്നു ദിവസം അവൾക്ക് സംശയങ്ങൾ ഉള്ള കാര്യങ്ങൾ മുടങ്ങാതെ ട്യൂഷൻ എടുത്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം അവളുടെ കണ്ണുകളിൽ തന്നോടുള്ള സ്നേഹം കാണാൻ കഴിയുമായിരുന്നു. അതുകൊണ്ടുതന്നെയാണ് നീലിമയുടെ മുന്നിൽ എത്താതിരിക്കാൻ പരമാവധി ശ്രമിച്ചത്.

കോളേജിലെ അവസാന നാളുകൾ പെട്ടെന്നാണ് കടന്നു പോയത്. ഫൈനൽ എക്സാം കഴിഞ്ഞ് കാത്തിരിപ്പിനൊടുവിൽ റിസൾട്ട് വന്നു. വിചാരിച്ചതിലും നല്ല മാർക്കോട് കൂടി തന്നെയാണ് ഫൈനൽ എക്സാം പാസായത്.

ഇനി എന്താണ് എന്ന് ആലോചിച്ച് ദിവസങ്ങൾ തള്ളിനീക്കുന്നതിന് ഇടയിൽ ഒരു ദിവസം ആണ് ശരത്തേട്ടൻറെ വിളി എത്തിയത്.

Leave a Reply

Your email address will not be published.