നിലാവുപോലെ 4 [Ne-Na]

Posted by

ഹരി ദേവൂന്ന് പറഞ്ഞ പറഞ്ഞശേഷം എന്തൊക്കെയോ ചിന്തയിലാണ്ടു.

“എന്തുപറ്റി ചേട്ടാ?”

“അവളെ ഞാൻ അവസാനമായി കണ്ടിട്ട് ഒരു വർഷം ആകുന്നു.. രണ്ടുമാസം മുൻപ് ആയിരുന്നു അവളുടെയും റാമിൻറെയും എൻഗേജ്മെൻറ്, ഞാൻ അതിനെ ചെല്ലാത്തതിനാൽ അവർ പിന്നെ എന്നെ ഫോൺ വിളിച്ചിട്ടില്ല… എന്തുകൊണ്ടോ ഞാനും…”

നീലിമ കുറച്ചുനേരം ഡ്രൈവ് ചെയ്യുന്ന ഹരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശേഷം ചോദിച്ചു.

“ചേട്ടന് എന്താ പറ്റിയത്?.. ഒരു വർഷമായി നാട്ടിൽ വന്നിട്ടില്ല, എന്നെ ഫോൺ വിളിക്കാത്തതിൻറെ കാരണം എനിക്ക് മനസ്സിലാകും. പക്ഷേ മായേച്ചിയെ പോലും വല്ലപ്പോഴും ഒരിക്കൽ മാത്രമേ വിളിച്ച് സംസാരിക്കുന്നുള്ളൂ.”

ഹരി നീലിമയ്ക്ക് മറുപടി ഒന്നും നൽകാതെ നിശബ്ദമായിരുന്നു ചിന്തിച്ചു.

‘അതെ.. തനിക്ക് എന്താ പറ്റിയത്..  കുറച്ചുനാളായി സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണിത്.. എല്ലാത്തിൽ നിന്നും ഒരു തരം ഒളിച്ചോട്ടം, എന്തിനാണത് തന്നെ സ്നേഹിക്കുന്ന എല്ലാ പേരിൽ നിന്നും സ്വയം അകന്നു പോകുന്നത്.. തന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്ന നീലിമയിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നോ ഇത്രയും നാളും എന്നെ ബാംഗ്ലൂരിൽ തന്നെ തളച്ചിട്ടത്?’

ഒരു നിമിഷം ഹരിയുടെ ചിന്ത മറ്റൊരു ദിശയിലേക്ക് നീങ്ങി.

ആരും നോക്കി ഇരിക്കാൻ കൊതിച്ചുപോകുന്ന നിഷ്കളങ്കത തുളുമ്പുന്ന നീലിമയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിക്കൊണ്ട് അവൻ ചിന്തിച്ചു.

‘നീലിമയുടെ മനസ്സിലിപ്പോഴും തന്നോട് തോന്നിയ പ്രണയം ഉണ്ടായിരിക്കുമോ?… അതോ കോളേജ് ലൈഫിലെ ബാലിഷമായ ഒരു തോന്നൽ ആയി കണ്ട് അത് മറന്നിരിക്കുമോ?’

ഷോപ്പിൽ ഡ്രസ്സുകൾ സെലക്ട് ചെയ്യുമ്പോൾ ഹരി നീലിമയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അവൾ ഒരോ ഡ്രസ്സ് എടുക്കുമ്പോഴും ഹരിയുടെ അഭിപ്രായം കൂടി ചോദിക്കും.

നാല് അഞ്ച് ജോടി ഡ്രസ്സുകൾ സെലക്ട് ചെയ്തു കഴിഞ്ഞപ്പോൾ ഹരി ചോദിച്ചു.

“എന്തിനാ ഇത്രയധികം ഡ്രസ്സുകൾ?”

“ഞാൻ അധികം ഡ്രസ്സുകൾ ഒന്നും കൊണ്ടുവന്നിട്ടില്ല.. വീട്ടിൽ ഒരു മാസം വെറുതെ നിന്നപ്പോൾ മായേച്ചി ഉണ്ടാക്കിത്തരുന്ന ഓരോന്ന് കഴിച്ച് ഞാനങ്ങ് തടിച്ചു.. പഴയ ഡ്രസ്സ് ഒക്കെ എനിക്കിപ്പോൾ ടൈറ്റ് ആണ്. ഇവിടെ വരുമ്പോൾ പുതിയത് വാങ്ങാന്ന് വച്ചു.”

ഹരി നീലിമയെ മൊത്തത്തിൽ ഒന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *