നിലാവുപോലെ 4 [Ne-Na]

Posted by

അവൻറെ ആ എതിർപ്പ് അവളുടെ മുഖത്ത് നിരാശ നിറച്ചു.

“എനിക്ക് ശരത്തേട്ടൻ കല്യാണ ആലോചനകൾ തുടങ്ങി എന്ന് മായേച്ചി പറഞ്ഞു.”

ഹരിക്ക് അതൊരു പുതിയ അറിവായിരുന്നു. എന്തുകൊണ്ടോ ആ വാക്കുകൾ അവൻറെ മനസ്സിൽ ഒരു ഞെട്ടൽ ഉളവാക്കി.

“ചേട്ടൻറെ മനസ്സിൽ ഇപ്പോഴും ജെസ്സി ചേച്ചി തന്നെയാണോ?”

ഹരി അവളുടെ മുഖത്തേക്ക് തന്നെ നോക്കി.

“ജെസ്സി ചേച്ചിയെ മറക്കാൻ കഴിഞ്ഞാൽ ചേട്ടൻറെ മനസ്സിൽ എനിക്കല്ലാതെ വേറൊരാൾക്ക് സ്ഥാനമില്ലെന്ന് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.. ഞാൻ ആ ഒരു നിമിഷത്തിനായി കാത്തിരിക്കുകയാണ് ഇപ്പോഴും.”

ഹരി നീലിമയ്ക്ക് എന്തു ഉത്തരം നൽകണം എന്ന് അറിയാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.  പല പല മുഖങ്ങൾ അവൻറെ മനസ്സിലൂടെ കടന്നു പോയി.. ശരത്തേട്ടൻ, മായേച്ചി, അച്ഛൻ, അമ്മ.. എൻറെ മനസ്സിൽ ഉള്ള ഇഷ്ടം നീലിമയോട് തുറന്നുപറഞ്ഞാൽ ഇവർക്കെല്ലാം മുന്നിൽ ഞാനൊരു ചതിയൻ ആകില്ലേ.

ഹരിയുടെ ശ്രദ്ധ പതുക്കെ നീലിമയുടെ കണ്ണുകളിലേക്ക് ആയി. ജെസ്സിയുടെ അതേ കണ്ണുകൾ.. കാപ്പിപ്പൊടി കളർ കൃഷ്ണമണികൾ. ജെസ്സി തന്നെയല്ലേ തന്നെ ഈ നോക്കിനിൽക്കുന്നത്.

പെട്ടെന്ന് നീലിമയുടെ ചോദ്യം അവനെ ചിന്തകളിൽ നിന്നുണർത്തി.

“ജെസ്സി ചേച്ചി ഓർമ്മ വന്നോ?”

“അതെ..”

“എൻറെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോഴേ തോന്നി.”

മഞ്ഞു കൾക്കിടയിൽ ചന്ദ്രൻറെ വെളിച്ചം തട്ടി തിളങ്ങിനിൽക്കുന്ന നീലിമയുടെ സുന്ദരമായ മുഖം അതിനിടയിൽ മനംനിറയ്ക്കും നിഷ്കളങ്കമായ പുഞ്ചിരി ഈശ്വരാ ഞാൻ എങ്ങനെയാ ദേവതയെ വേണ്ടെന്ന് വെക്കുന്നത്.

അറിയാതെ ഹരിയുടെ മുഖം നീലിമയുടെ മുഖത്തേക്ക് അടുത്തു. അവനിൽ നിന്നും ചുംബനം പ്രതീക്ഷിച്ചിട്ട് എന്നവണ്ണം കണ്ണുകൾ അടച്ച് അവൾ നിന്നു. ഹരിയുടെ ചുടുനിശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. തൻറെ ചുണ്ടുകൾ അവളുടെ അതരത്തിൽ തൊടാറായപ്പോഴാണ് താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവൻ ബോധവാനായത്.

പെട്ടെന്ന് അവൻ അവളിൽ നിന്നും മുഖം അകത്തി മാറ്റി പിന്തിരിഞ്ഞ് അവിടെ നിന്നും നടന്നകന്നു.

കണ്ണുകൾ തുറന്നു നടന്നകലുന്ന അവനെ തന്നെ നോക്കി നിന്നു നീലിമ. പക്ഷേ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

.                   .                    .                    .

Leave a Reply

Your email address will not be published. Required fields are marked *