നിലാവുപോലെ 4 [Ne-Na]

Posted by

റാം ഇങ്ങനെയൊന്ന് നടക്കുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ കണ്ണുംമിഴിച്ചു നിൽക്കുകയായിരുന്നു.

എന്നാൽ ഈ കാഴ്ച കണ്ട നീലിമ മാത്രം പൊട്ടി ചിരിച്ചു.

ചിരിക്കുന്നതിനിടയിൽ അവൾ സ്റ്റാഫുകളോട് പറഞ്ഞു.

“നിങ്ങൾ ഇരുന്നോളൂ ഇത് ഹരിയേട്ടന് കിട്ടേണ്ട അടി തന്നെയാണ്.”

അടി കൊണ്ട് പകച്ചു നിൽക്കുകയായിരുന്ന ഹരിയെ ദേവു പെട്ടെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.

“സോറി ഡാ.. കഴിഞ്ഞ കുറച്ചു മാസങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ദേഷ്യം നിന്നെ നേരിട്ട് കണ്ടപ്പോൾ പിടിച്ചു നിർത്താനായില്ല.” ദേവുവിനെ തന്നിൽ നിന്നും അകറ്റി കൊണ്ട് ഹരി പറഞ്ഞു.

“നീ വിഷമിക്കണ്ട. എല്ലാം എൻറെ തെറ്റ് തന്നെയാണ്.”

ഇതെല്ലാം കണ്ടു കൊണ്ട് നിന്ന റാം പറഞ്ഞു.

“അതെ… നിന്നെ കെട്ടാൻ പോകുന്നവൻ ഇവിടെ നിൽക്കുമ്പോഴാണ് നീ ഒരുത്തനെ കെട്ടിപ്പിടിക്കുന്നത്.”

ദേവു ചിരിച്ചുകൊണ്ട് കപട ദേഷ്യത്തിൽ പറഞ്ഞു.

“പോടാ.. ഇത് എൻറെ ബ്രദർ ആണ്. ഞാൻ ഇഷ്ടമുള്ളപ്പോൾ കെട്ടിപ്പിടിക്കും.”

ഹരി റാമിൻറെ അടുത്തേക്ക് ചെന്ന് അവനെ കെട്ടി പിടിച്ചു. എന്നിട്ട് പറഞ്ഞു.

“നമുക്ക് പുറത്തേക്ക് പോയി ഫുഡ് കഴിച്ചു കൊണ്ട് സംസാരിക്കാം.”

ഹരി അവർക്കൊപ്പം പുറത്തേക്കു നടന്നു. അപ്പോഴും അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു നീലിമ.

ഹരി പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞു നീലിമയെ നോക്കി പറഞ്ഞു.

“ഫ്രീ ആണെങ്കിൽ നീയും വാ..”

ആ ഒരു ക്ഷണം പ്രതീക്ഷിച്ച് നിന്നിരുന്ന നീലിമ ഒന്നും ആലോചിക്കാതെ തന്നെ പെട്ടെന്ന് അവർക്കൊപ്പം നടന്നു.

അവർ ഫുഡ് ഓർഡർ കൊടുത്ത് ഇരിക്കുകയായിരുന്നു. ഹരി നീലിമയും അടുത്തടുത്തുള്ള കസേരകളിൽ അവർക്കെതിരെ ദേവികയും റാമും.

കവിളീൽ തടവിക്കൊണ്ട് ഹരി പറഞ്ഞു.

പണ്ട് കോളേജിൽ വച്ച് അടിച്ചതിന് ഇവൾ പകരം വീട്ടിയത് ആണെന്നാ തോന്നുന്നെ.”

കൃത്രിമ ദേഷ്യത്തിൽ ദേവു പറഞ്ഞു.

“എനിക്കുണ്ടായിരുന്ന ദേഷ്യത്തിന് ഒരു അടിയിൽ ഒതുക്കിയത് ഭാഗ്യമെന്ന് കരുതിക്കോ.”

ഇത് കേട്ട് എല്ലാപേരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.

Leave a Reply

Your email address will not be published. Required fields are marked *