നിലാവുപോലെ 4 [Ne-Na]

Posted by

ശരത്തിനെ കെട്ടിപ്പിടിച്ചു കഴിഞ്ഞപ്പോഴാണ് അവിടെ പുതിയ ഒരാൾ കൂടി ഉള്ളതായി അവൾ ശ്രദ്ധിച്ചത്. ശരത്തിൽ നിന്നും അകന്നു മാറി മുഖത്തെ ജാള്യത മറയ്ക്കാൻ കിഷോർ നോക്കി അവൾ പുഞ്ചിരിച്ചു.

ശരത്തിനോട് നീലിമ ചോദിച്ചു.

“ചേട്ടൻ എന്താ പെട്ടെന്ന് ഇവിടെ?”

“ബാംഗ്ലൂരിൽ ഒരു മീറ്റിങ്ങിന് വന്നതാ.. അപ്പോഴാണ് നിങ്ങളെ കൂടി കണ്ടിട്ട് പോകാം എന്ന് കരുതിയത്.”

“എങ്കിലും ചേട്ടന് ഒരു വാക്ക് നേരത്തെ പറയാമായിരുന്നു.”

ചിരിച്ചുകൊണ്ട് ശരത് കിഷോറിനെ നീലിമയ്ക്ക് പരിചയപ്പെടുത്തി.

“ഇത് കിഷോർ.. അച്ഛൻറെ കൂട്ടുകാരൻറെ മകൻ.. ഇവർക്കും ഇവിടെ മീറ്റിംഗ് ഉണ്ടായിരുന്നു.”

നീലിമ കിഷോറിനെ കൈ കൊടുത്തു കൊണ്ട് പറഞ്ഞു.

“ഞാൻ നീലിമ..”

“അറിയാം.. ശരത്ത് പറഞ്ഞിട്ടുണ്ട്.”

അവൾ പുഞ്ചിരിച്ചു.

നീലിമ എന്താ Mtech ന് പോകാഞ്ഞത്?”

“ഒരു വർഷം കഴിഞ്ഞ് പോകാം എന്ന് വെച്ചു.”

കിഷോർ പിന്നും എന്തൊക്കെയോ അവളോട് ചോദിച്ചു. അവൾ അതിനൊക്കെ ഉത്തരവും നൽകി. നീലിമയ്ക്ക് അതിലൊരു അപാകതയും തോന്നിയില്ല, ശരത്തേട്ടന് ഒപ്പം വന്ന ആൾ ആയതിനാൽ ചില കുശലാന്വേഷണങ്ങൾ ആയി മാത്രമേ അവൾ അതിനെ കണക്കാക്കിയുള്ളൂ.

ഹരിക്ക് അവിടെ നടക്കുന്ന സംഭാഷണങ്ങളിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. യാന്ത്രികമായ ഒരു പുഞ്ചിരിയോടെ അവിടെ നിൽക്കുകയായിരുന്നു അവൻ.

ശരത്തും കിഷോറും അവിടെ നിന്ന് പോയ ശേഷവും ഹരിയുടെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിര കണക്ക് ഓടിനടന്നു.

കിഷോറിന് നീലിമ ഇഷ്ടപ്പെട്ടാൽ അവളെ തനിക്ക് നഷ്ടപ്പെടുമോ?.. ഇതറിഞ്ഞാൽ എന്തായിരിക്കും നീലിമയുടെ പ്രതികരണം. നീലിമയെ പോലൊരു പെൺകുട്ടിയെ കിഷോർ ഇഷ്ടപ്പെടാതിരിക്കുമോ?

അവൻറെ മനസ്സിൽ അലയടിച്ചു ചോദ്യങ്ങൾക്ക് ഉത്തരം അന്ന് രാത്രി തന്നെ ശരത്തിൻറെ ഫോൺ കാളിൻറെ രൂപത്തിൽ അവനെ തേടി വന്നു.

കിഷോറിന് നീലിമയെ ഇഷ്ടപ്പെട്ടു.. ഉടൻതന്നെ എൻഗേജ്മെൻറ് കാണും, അതുകഴിഞ്ഞാൽ ആറുമാസത്തിനകം കല്യാണം.. ഇതായിരുന്നു ശരീരത്തിൻറെ ഫോൺ കാളിൻറെ ചുരുക്കം.

ഒരു അമിതസ്വാതന്ത്ര്യം കൂടി ശരത് എടുത്തു. ബാംഗ്ലൂരിൽ നിന്നും ഹരിയെ നാട്ടിലെ ഓഫീസിലേക്ക് മാറ്റി. അതിനുള്ള കാരണമായി ശരത്ത് പറഞ്ഞത്.

കല്യാണത്തിൻറെ തിരക്കായി കഴിഞ്ഞാൽ ഹരി കൂടെയുണ്ടെങ്കിൽ എല്ലാത്തിനും ഒരു സഹായം ആയിരിക്കും എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *