നിലാവുപോലെ 4 [Ne-Na]

Posted by

മായ ഇതെല്ലാം ശ്രദ്ധിച്ചു അവിടെത്തന്നെ നിൽക്കുകയായിരുന്നു.

ഹരി വന്നപ്പോൾ നീലമയിൽ ഉണ്ടായ സന്തോഷവും കിഷോർ കൊടുത്ത ഗിഫ്റ്റ് തുറന്നു പോലും നോക്കാതിരുന്ന അവൾ ഹരി നൽകിയത് പെട്ടെന്ന് തന്നെ  തുറന്ന് നോക്കുന്നതും ഒരൽപ്പം ഭയത്തോടെ അവൾ നോക്കി നിന്നു.

ഹരി കൊടുത്ത ഗിഫ്റ്റ് അഴിച്ചു നോക്കിയപ്പോൾ അതിൽ ഒരു വാച്ച് ആയിരുന്നു. നീലിമ പെട്ടെന്ന് തന്നെ തൻറെ കയ്യിൽ കെട്ടിയിരുന്ന വാച്ച് ഊരി മായയുടെ കയ്യിൽ കൊടുത്തു. എന്നിട്ട് ഹരി നൽകിയ വാച്ച് തൻറെ കൈകളിലേക്ക് കെട്ടി.

കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.

“എനിക്ക് ഒരുപാട് ഇഷ്ടമായി ചേട്ടാ.”

നീലിമ ഹരിയുടെ കൈയും പിടിച്ച് വീടിനകത്തേക്ക് നടന്നു. മായ അപ്പോഴും എന്തൊക്കെ മനസ്സിലായ ഷോക്കിൽ അനങ്ങാതെ അവിടെ തന്നെ നിൽക്കുകയായിരുന്നു.

ഹരിയെ കണ്ട് അവളിൽ കുറച്ചുനേരം ഇല്ലാതിരുന്ന കളിയും ചിരിയും തിരിച്ചുവന്നു. പിന്നെ വളരെ പെട്ടെന്ന് ചടങ്ങുകളിലേക്ക് കിടന്നു. എല്ലാവരും ചുറ്റും കൂടി നിന്ന് വിഷസ് പറഞ്ഞപ്പോൾ നീലിമ കേക്ക് കട്ട് ചെയ്തു. അച്ഛനും ശരത്തിനും മായ്ക്കും കേക്ക് നൽകിയ ശേഷം അവൾ ദൂരെ മാറി നിൽക്കുകയായിരുന്ന ഹരിക്കും അവൻറെ അടുത്തേക്ക് ചെന്ന് കേക്ക് നൽകി.

മായ പെട്ടതുതന്നെ ഒരു കേക്ക് എടുത്തു നീലിമയുടെ കയ്യിൽ കൊടുത്ത ശേഷം കിഷോറിന് നൽകാൻ പറഞ്ഞു. നീലിമ അതിന് അസന്തുഷ്ട ഒന്നും പ്രകടിപ്പിക്കാതെ ചിരിക്കുന്ന മുഖത്തോടെ തന്നെ കിഷോറിന് കേക്ക് നൽകി.

കേക്ക് മുറിച്ച് കഴിഞ്ഞതോടെ എല്ലാവരും ആഹാരം കഴിക്കുന്നതിലേക്കു തിരിഞ്ഞു. മായയുടെ ശ്രദ്ധ എപ്പോഴും നീലിമയുടെ പിന്നാലെ തന്നെയായിരുന്നു. അവൾ എപ്പോഴൊക്കെ ഹരിയുടെ അടുത്തേക്ക് ചൊല്ലുന്നുവോ അപ്പോഴൊക്കെ മായ ഒരോ കാരണങ്ങൾ ഉണ്ടാക്കി നീലിമയെ അവനിൽ നിന്ന് മാറ്റി നിർത്തി.

ഹരിക്ക് അവിടെ നിന്ന് പോയാൽ മതി എന്നുള്ള മാനസികാവസ്ഥയിലായിരുന്നു. പക്ഷേ നീലിമ ഒരു വിധത്തിലും പോകാൻ അനുവദിക്കുന്നില്ല.

ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു കിഷോറും ഫാമിലിയും ബാക്കിയുള്ളവരും ഒക്കെ പോയി കഴിഞ്ഞപ്പോഴാണ് മായയ്ക്ക് ഒരുവിധം ആശ്വാസമായത്. ഇനി വളരെ അടുത്ത ഒന്ന് രണ്ട് ഫാമിലി കൂടി മാത്രമേ പോകാൻ ബാക്കിയുള്ളൂ.

ഹരിയോട് സംസാരിച്ചു നിൽക്കുന്ന നീലിമയുടെ അടുത്തുചെന്ന് മായ പറഞ്ഞു.

“നീ ഇങ്ങനെ സംസാരിച്ച് നിൽക്കാതെ അവന് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.”

നീലിമ പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ തലയ്ക്ക് തട്ടിക്കൊണ്ട് പറഞ്ഞു.

“അയ്യോ.. ഞാനത് വിട്ടു പോയി, ചേട്ടൻ കഴിച്ചില്ലായിരുന്നല്ലേ.. ഞാനിപ്പോൾ ഫുഡ് എടുത്തു കൊണ്ടു വരാം.’

നീലിമ അവിടെനിന്ന് പോയതും മായ ഹരിയോട് ചോദിച്ചു.

“ഇവിടെ എന്താണ് നടക്കുന്നത്?”

കാര്യം മനസ്സിലാകാതെ ഹരി മായയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“എന്താ?”

“നിന്നെയും നീലമയെയും ഞാൻ ഒരുപാട് നേരമായി ശ്രദ്ധിക്കുകയാണ്, എനിക്ക് ചിലതൊക്കെ കണ്ടാൽ മനസ്സിലാകും.. അത്ര പൊട്ടി ഒന്നുമല്ല ഞാൻ.”

ഹരി നിശബ്ദനായി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *