അത് നിർന്നിമേഷനായി അവിടെ നിന്നു.
“ഇറങ്ങി പോടോ എന്റെ കൺ വെട്ടത്ത് നിന്നും. കണ്ടു പോകരുത് വെറുപ്പാണ് എനിക്ക് നിങ്ങളോട് ”
ശ്രീക്കുട്ടിയുടെ അലർച്ച കേട്ട് പുറത്തു നിന്നവർ വാതിലും ചവിട്ടി പൊളിച്ച് ഉള്ളിലേക്ക് കടന്നു വന്നു.
കോപം കൊണ്ട് വിറക്കുന്ന അവളുടെ മിഴികൾ കണ്ടപ്പോഴേ പന്തിയല്ലെന്ന് അവർക്ക് തോന്നി.
അരുൺ നിസ്സഹായതയോടെ ശ്രീയുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോക്കി.
ആ നോട്ടം കണ്ട് കഴുത്തിൽ കൈകൊണ്ട് പരതുമ്പോഴാണ് അവളുടെ വിരലുകൾ താലിയിൽ ഉടക്കി നിന്നത്.
അവൾ അത് കയ്യിലെടുത്ത് സസൂക്ഷ്മം നോക്കി.
പൊടുന്നനെ ആ കണ്ണുകൾ വിടർന്നു വന്നു.
എന്നാൽ ക്ഷണ നേരം കൊണ്ട് അവളുടെ മുഖത്തേക്ക് കോപം ഇരച്ചെത്തുകയും ചെയ്തു.
“എന്റെ വരുണേട്ടൻ എനിക്കായി വാങ്ങിയ താലിയായിരുന്നു.
ഇതൊരിക്കലും വലിച്ചു പൊട്ടിച്ചു നിങ്ങളുടെ മുഖത്ത് ഞാൻ വലിച്ചെറിയില്ല.
അതെന്റെ ഏട്ടനോട് ഞാൻ ചെയ്യുന്ന തെറ്റായിരിക്കും.
പക്ഷെ ഏട്ടൻ കെട്ടി തന്നതാണെന്ന് വിചാരിച്ചു ഞാൻ ജീവിക്കും.
ജീവിതകാലം മുഴുവൻ ഏട്ടന്റെ ഓർമകളുമായി.
അതുമതി എനിക്ക്.”
നിറ കണ്ണുകളോടെ ശ്രീക്കുട്ടി കറാസിയിലേക്ക് തല ചായ്ച്ചു കിടന്നു.
അതു കണ്ടതും അരൂപിയുടെ മുഖം മങ്ങി.
അരുണിനെയും ശ്രീയെയും മാറി മാറി നോക്കിയ ശേഷം അരൂപി പയ്യെ ഒരു പുകച്ചുരുളായി രൂപാന്തരപ്പെട്ടു.
പൊടുന്നനെ അത് അപ്രത്യക്ഷമായി.
അപമാന ഭാരത്താൽ തല താഴ്ന്നുപോയ അരുൺ ആരെയും നോക്കാതെ പെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി.
ചിന്മയി അരുണിനെയും നോക്കി പിന്നാലെ പാഞ്ഞു.
വീണ നിറ കണ്ണുകളോടെ ശ്രീയുടെ നെറുകയിൽ തലോടി.
ആ സ്പർശനം ഇഷ്ട്ടപ്പെടാത്ത അവൾ അമ്മയുടെ കൈതണ്ട സ്വയമേവ തട്ടി മാറ്റി.
“സ്നേഹിക്കാൻ വന്നിരിക്കുന്നു ഒരുളുപ്പുമില്ലാതെ…നാണമില്ലേ നിങ്ങൾക്ക്”
“മോളെ…………..”