അരൂപി 2 [ചാണക്യൻ] [Climax]

Posted by

അവളുടെ തിരു നെറ്റിയിൽ അവൻ പതിയെ ഒന്നു ചുംബിച്ചു.

അപ്പോഴും താൻ കെട്ടിയ താലി ആ മാറോടു ചേർന്ന് കിടപ്പുണ്ടായിരുന്നു.

അവളെ പുണർന്നുകൊണ്ട് കിടക്കാൻ മനസുകൊണ്ട് ആഗ്രഹിച്ചെങ്കിലും ശ്രീ ഉണർന്നാലുള്ള പുകിലുകൾ ആലോചിച്ചുകൊണ്ട് ആ ഉദ്യമം ഉപേക്ഷിച്ചു.

എങ്കിലും ഇനി ബാക്കിയുള്ള യാമങ്ങൾ നഷ്ടപ്പെടുത്തുവാൻ അവൻ തയാറായിരുന്നില്ല.

ദീർഘമായ ഈ രാത്രി മുഴുവൻ കൊതിയോടെ ശ്രീയെ കണ്ടു തീർക്കാൻ ബെഡിൽ മുഖം ചേർത്ത് നിലത്തു ചമ്രം പടിഞ്ഞിരുന്നു.

അപ്പോഴാണ് ബെഡിൽ ആലസ്യത്തോടെ ശയിക്കുന്ന അവളുടെ തുടുത്ത കൈകൾ കണ്ണിൽ പതിഞ്ഞത്.

അരുൺ നിറഞ്ഞ പുഞ്ചിരിയോടെ ശ്രീയുടെ കൈപ്പത്തി തുറന്ന് വച്ച് ഒരു തലയിണ പോലെ അതിൽ മുഖമമർത്തി കിടന്നു.

ആ ഉള്ളം കയ്യിലെ ഇളം ചൂട് അവനിലെ വികാരങ്ങളേയും പ്രണയത്തെയും തൊട്ടുണർത്തി.

ഹസ്ത രേഖയിലെ നേർത്ത ജലാംശം അവനെ കുളിരണിയിച്ചു.

അന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വന്ന ശേഷം ഇപ്പോഴായിരുന്നു അരുൺ അവളെ സ്പർശിക്കുന്നത് പോലും.

അവനാകെ ഒരു സുഖാനുഭൂതിയിൽ ആയിരുന്നു.

മഴവില്ലിനെ തോല്പ്പിക്കും മയിൽപ്പീലി കണ്ണുകളിൽ ചുംബനമർപ്പിക്കാൻ വെമ്പുന്ന മനസുമായി അരുൺ കണ്ണു മിഴിച്ചു കിടന്നു.

എത്ര നേരം അങ്ങനെ കിടന്നുവെന്ന് അറിയില്ല.

അർദ്ധ രാത്രിയുടെ യാമങ്ങളിൽ അരുൺ നിദ്രയെ പുൽകി.

പിറ്റേ ദിവസം രാവിലെ തന്നെ ചിന്മയി തന്റെ അനിയനെ വിളിച്ചുണർത്തി.

ശ്രീയുടെ യാത്രയ്ക്കുള്ള ദിവസമെത്തി എന്നുള്ള ചിന്ത തിരിച്ചറിഞ്ഞതും അരുൺ വേഗം തന്നെ കുളിച്ചു റെഡിയായി വന്നു.

ഹാളിൽ കൊണ്ടു പോകാനുള്ള പെട്ടികളൊക്കെ ഒരുക്കി വച്ച് ശ്രീക്കുട്ടിയെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

വീണ നിറകണ്ണുകളോടെ ദോശയുടെ കീറെടുത്തു ചമ്മന്തിയിൽ മുക്കി അവളുടെ വായിൽ വച്ചു കൊടുത്തു.

ചെറിയൊരു ഗദ് ഗദത്തോടെ ഭക്ഷണം കഴിക്കുമ്പോൾ ശ്രീയുടെ കണ്ണുകളും അണ പൊട്ടാനായി കാത്തിരുന്നു.

എല്ലാവരുടെയും സ്നേഹ പരിചരണത്തിന് ശേഷം ഭക്ഷണം മതിയാക്കി ശ്രീ വരുണിന്റെ റൂമിലേക്ക് കടന്നു ചെന്നു.

റൂമിൽ എത്തിയതും വല്ലാത്തൊരു അനുഭൂതി തന്നെ വന്നു പൊതിയുന്ന പോലെ ശ്രീയ്ക്ക് തോന്നി.

“വരുണേട്ടാ ഞാൻ പോകുവാ…

ഏട്ടന്റെ ആഗ്രഹം പോലെ ഓസ്ട്രേലിയയ്ക്ക് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *