അരൂപി 2 [ചാണക്യൻ] [Climax]

Posted by

“ശ്രീമോളെ നിന്റെ വേദനകൾക്കും സങ്കടങ്ങൾക്കും ശമനം വരുവാനുള്ള സമയം ആഗതമായി.

എന്റെ പെണ്ണില്ലാതെ ഈ ലോകത്ത് വരുണിന് ജീവിക്കാനാവുന്നില്ല.

ഇനിയൊരു ജന്മമുണണ്ടേൽ ശ്രീക്കുട്ടിയും വരുണും ഒരിക്കൽ കൂടി ഒരുമിക്കും.

ഒത്തിരി സ്നേഹിക്കും.

അവസാനം വിവാഹം കഴിഞ്ഞ് ഒത്തിരി നാൾ സന്തോഷത്തോടെ ജീവിക്കും.

നമുക്ക് പോകാൻ സമയമായി പെണ്ണെ.

തയാറായിരിക്കൂ.”

ഇത്രയും പറഞ്ഞു കഴിഞ്ഞതും വരുണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

ശ്രീയുടെ കൈകൾക്ക് മേലെ തന്റെ കൈ വച്ചു അരുൺ പതിയെ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ പൂട്ടി വച്ചു.

അപ്പോഴും ആ മുഖത്തു എന്തോ നേടിയെടുക്കാൻ പോകുന്നതിന്റെ ഭാവം മാത്രം നിറഞ്ഞു നിന്നു.
.
.
.
.
എയർപോർട്ടിലേക്ക് പൊടുന്നനെ ഒരു മെസ്സേജ് വന്നു.

എല്ലാവരും അലേർട് ആവാനുള്ള നിർദ്ദേശമായിരുന്നു.

ഒരു ജീവനക്കാരൻ തന്റെ മുതിർന്ന ഓഫീസറുടെ റൂമിലേക്ക് ഓടി പിടഞ്ഞെത്തി.

അയാൾ നന്നേ കിതക്കുന്നുണ്ടായിരുന്നു.

“എടോ എന്തുപറ്റി?”

“അത് സർ ഒരു നിമിഷം മുൻപ് നമുക്ക് ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റുമായിയുള്ള കണക്ഷൻ നഷ്ട്ടമായി.അതിന് തൊട്ടു മുൻപ് പൈലറ്റിന്റെ ഒരു ശബ്ദ സന്ദേശം ഞങ്ങൾക്ക് കിട്ടിയിരുന്നു.”

“എന്തായിരുന്നു ആ മെസ്സേജ് ”

അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു തൂവി.

“We are in Trouble

അതായിരുന്നു ആ സന്ദേശം”
.
.
.
.
ഈ സമയം ശ്രീക്കുട്ടി സഞ്ചരിച്ചിരുന്ന ഫ്ലൈറ്റ് യാത്രയ്ക്കിടെ പൊടുന്നനെ വലിയൊരു ശബ്ദത്തോടെ കുലുങ്ങി.

അതിനു ശേഷം മേഘ പാളികൾക്കിടയിൽ കയറിയ ആ ഫ്ലൈറ്റ് പതിയെ അപ്രത്യക്ഷമായി.

ദിശയറിയാതെ ഏതോ കോണിലേക്ക്.

(അവസാനിച്ചു)

സ്നേഹത്തോടെ ചാണക്യൻ……..!!!!

Leave a Reply

Your email address will not be published. Required fields are marked *