എന്നാൽ ഒരാൾ മാത്രം അതിനിടയിൽ ഒറ്റപ്പെട്ടു നിന്നു.
അയാളുടെ മനസ്സു മാത്രം അത് കേട്ട മാത്രയിൽ ആദ്യമൊന്നു ഞെട്ടി.
പിന്നെ ഞെട്ടൽ നിരാശയിലേക്ക് വഴിമാറി.
ആ നിരാശയിലേക്ക് നഷ്ടബോധം കൂടി വന്നതോടെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ മനസിനുടമ.
അത് മറ്റാരുമായിരുന്നില്ല അരുൺ തന്നെയായിരുന്നു.
ശ്രീക്കുട്ടി തന്നെ വിട്ടു പോകുകയാണെന്ന് അറിഞ്ഞതും അവൻ അത് സഹിക്കാൻ സാധിച്ചില്ല.
ഹൃദയംപൊട്ടി പൊളിയുന്ന പോലെ അനുഭവപ്പെട്ടു.
ശ്വാസമെടുക്കാൻ വല്ലാതെ പാടുപെട്ടു.
നിറകണ്ണുകളോടെ അരുൺ തിരിച്ചു റൂമിലേക്ക് വന്നു ബെഡിൽ കയറി കിടന്നു.
ശ്രീക്കുട്ടി തന്നെ വിട്ടു പോകുകയാണെന്ന വസ്തുത ഓർക്കുന്തോറും അവന്റെ തല പെരുത്തു കൊണ്ടിരുന്നു.
ഇത്രയും നാളും ആയിട്ടും ശ്രീക്കുട്ടി ഇപ്പോഴും വാശിയിൽ തന്നെയായിരുന്നു.
ഒരിറ്റ് സ്നേഹം പോയിട്ട് ഒരു നോട്ടം പോലും അവളിൽ നിന്നും നാളിതുവരെയായി അരുണിന് കിട്ടിയിട്ടുണ്ടായിരുന്നില്ല.
എങ്കിലും അവൻ പ്രതീക്ഷയോടെ കാത്തിരുന്നത് അവൾ തന്നെ തിരിച്ചു സ്നേഹിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ആയിരുന്നു.
പക്ഷേ എല്ലായിടത്തും തോറ്റു പോകുന്ന പോലെ അവനു തോന്നി.
ശ്രീക്കുട്ടി തന്റെ മുൻ ശുണ്ഠിയിൽ ഉറച്ചു നിന്നത്തോടെ അരുൺ തീർത്തും നിസഹായനായി പോയി.
അന്ന് ആ വീട്ടിൽ എല്ലാവരും പരിപൂർണ സന്തോഷത്തിൽ ആയിരുന്നു.
ശ്രീക്കുട്ടി ഡോക്യൂമെന്റസും പേപ്പർസും എല്ലാം റെഡിയാക്കി വച്ചു.
പോകുന്നതിന് ഒരാഴ്ച മുന്നേ അവൾ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
പുതിയ ഡ്രെസ്സും ട്രാവൽ ബാഗും മറ്റു സാധന സാമഗ്രികളും ഒക്കെ വാങ്ങുവാൻ ശ്രീക്കുട്ടിക്ക് കൂട്ടിന് പോയത് അരുൺ ആയിരുന്നു.
ജാനകിയമ്മയുടെ തീരുമാനമായിരുന്നു അത്.
വിമ്മിഷ്ടത്തോടെ ആണെങ്കിലും അവളും അതിനു തല കുലുക്കി.
ഫ്ലൈറ്റ് ടിക്കറ്റും മറ്റും ജയൻ മുൻകൂറായി ബുക്ക് ചെയ്തു വച്ചിരുന്നു.
ശ്രീക്കുട്ടിയുടെ എല്ലാ കാര്യങ്ങൾക്കും അവൻ ഓടി നടന്നു.
ഒരു പട്ടിയെ പോലെ.