തന്നെ കൊണ്ടുപോകാനായി വരും.
അതിനു വേണ്ടി ആയിരിക്കും ഇനി ഈ ശ്രീക്കുട്ടിയുടെ കാത്തിരിപ്പ്.
ഫോണിൽ കാണുന്ന വരുണിന്റ ചിത്രത്തിലേക്ക് അവൾ തന്റെ അധരങ്ങൾ ചേർത്തുവച്ചു.
പുറത്തേക്ക് തള്ളി വന്ന നീരിനെ ആ മിഴിമുന കൾ ഒളിപ്പിച്ചുവെച്ചു.
അന്ന് രാത്രി ശ്രീക്കുട്ടി ബെഡിലും അരുൺ സമീപത്തുള്ള ദിവാനിലും ആയിരുന്നു
ഉറങ്ങിയിരുന്നത്.
ശരീരം കൊണ്ടും മനസ്സുകൊണ്ടും അവർ ഒരുപാട് അകന്നിരുന്നു.
രണ്ട് അപരിചിതരെപോലെ.
അപ്പോഴും അരുണിനെ ഉൾക്കൊള്ളാൻ ശ്രീക്കുട്ടിയുടെ മനസ്സ് തയ്യാറായിരുന്നില്ല.
എങ്കിലും ശ്രീക്കുട്ടി തന്നെ എന്നെങ്കിലും സ്നേഹിക്കുമെന്ന പ്രതീക്ഷയിൽ അരുൺ മുന്നോട്ടുള്ള ജീവിതം തള്ളിനീക്കി.
പിറ്റേദിവസം മുതൽ ശ്രീക്കുട്ടി തന്റെ ആഗ്രഹംപോലെ IELTS കോച്ചിംഗ്ന് ചേർന്നു.
ഓരോ ദിനങ്ങളും ഒരു തളിർ മരച്ചില്ലയിൽ നിന്നെന്ന പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
പലപ്പോഴും തന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന താലി തന്നെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുന്ന പോലെ ശ്രീകുട്ടിക്ക് തോന്നി.
എല്ലാവരിൽ നിന്നും ഒരു അകലം പാലിച്ച് അവൾ തന്റെ പഠനം തുടർന്നു.
ഒരുമാസം കഴിഞ്ഞതും ശ്രീക്കുട്ടി 7.5 എന്ന സ്കോറിൽ IELTS നേടിയെടുത്തു.
ജയൻറെ സുഹൃത്ത് നടത്തുന്ന സ്റ്റുഡൻസ് വിസ പ്രോഗ്രാമിലേക്ക് ശ്രീക്കുട്ടി തന്നെ ശ്രദ്ധ തിരിച്ചു.
ഓസ്ട്രേലിയയിലെ അറിയപ്പെടുന്ന ഒരു യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സിൽ അവൾ അപ്ലൈ ചെയ്തു.
അവരുടെ ദാമ്പത്യ ജീവിതത്തിലെ സുപ്രധാന ദിനങ്ങൾ കൂടി ശോഷിച്ചു വീണു കൊണ്ടിരുന്നു.
പതിവിന് വിപരീതമായി ഇന്ന് രാവിലെ വരുണിന്റെ വീട്ടിൽ എല്ലാവരും സന്നിഹിതരായിരുന്നു.
എല്ലാവരുടെയും മുഖത്ത് ആനന്ദം നിറഞ്ഞു നിന്നു.
ശ്രീക്കുട്ടിക്ക് സ്റ്റുഡന്റ് വിസ ലഭിച്ചു എന്നുള്ള അറിയിപ്പ് വന്ന ദിവസമായിരുന്നു അതു.
ജയൻ ആ സന്തോഷ വാർത്ത ചൂടോടെ എല്ലാവരിലേക്കും എത്തിച്ചു.
അത് ആഘോഷമാക്കാൻ ജാനകിയമ്മ എല്ലാവരോടുമായി പറഞ്ഞു.