രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

ഞാൻ മഞ്ജുസിൽ നിന്നും മുഖം തിരിച്ചുകൊണ്ടു പറഞ്ഞു .

“ഹി ഹി..ഞാൻ നിന്നെക്കാൾ ലുക്ക് ആയ കോംപ്ലക്സ് ആണ് നിനക്ക് ”
മഞ്ജുസ് വിടാൻ ഭാവമില്ല..

“ഹോ..ഇങ്ങനെ ഒരു സ്വയം പൊങ്ങി ..നല്ല തൊലിക്കട്ടി ”
ഞാൻ അവളുടെ മട്ടും ഭാവവും കണ്ടു കളിയാക്കി..

“പോടാ..തെണ്ടി ”
മഞ്ജുസ് ചിരിയോടെ എന്റെ തോളിൽ ഇടിച്ചു ..

“അതുപോട്ടെ മഞ്ജുസെ….കോളേജ് അടച്ചാൽ എന്ന ചെയ്യും അതുപറ?”
ഞാൻ സ്വല്പം നിരാശയോടെ ചോദിച്ചു .

“എന്ത് ചെയ്യാൻ ..നമുക്ക് വേറെ എവിടേലും വെച്ച് കാണാം ..അത്രന്നെ ”
മഞ്ജുസ് ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു .

“ശേ ..എത്ര പെട്ടെന്ന ദിവസങ്ങൾ പോയതല്ലേ ”
ഞാൻ മഞ്ജുസിന്റെ തോളിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് പറഞ്ഞു ..

“മ്മ്…”
അവൾ പതിയെ മൂളി .

കടലിരമ്പവും , തിരയടിക്കുന്ന ശബ്‌ദവുമെല്ലാം ഞങ്ങളുടെ മനസിന്റെ പ്രതിഫലനം എന്ന പോലെ ആ നിശബ്ദതയെ കീറിമുറിക്കുന്നുണ്ട്. കടൽകാറ്റിൽ മഞ്ജുസിന്റെ മുടിയിഴയും സാരിയുമെല്ലാം പാറുന്നുണ്ട് .

ഒന്നും മിണ്ടാതെ കുറെ നേരം ഞങ്ങളങ്ങനെ ഇരുന്നു . കോളേജ് നാളുകൾ അവസാനിക്കാൻ പോകുകയാണ് .ദിവസങ്ങൾ നീങ്ങി , ഫൈനൽ സെമെസ്റ്റെർ എക്‌സാമിന്റെ തീയതി വന്നു . ഇതിനിടക്ക് എല്ലാം പതിവ് പോലെ തന്നെ. ഞങ്ങളുടെ ഫോൺ വിളിയും മീറ്റിങ്ങും എല്ലാം പതിവ് പോലെ , അല്ലെങ്കിൽ പതിവിലധികം ആവേശത്തോടെ മുന്നോട്ട് നീങ്ങി . അടുക്കും തോറും ഞങ്ങളുടെ ബന്ധം കൂടുതൽ മുറുകി വരികയായിരുന്നു .

അങ്ങനെ പതിയെ പതിയെ ആ വസന്ത കാലത്തിനു തിരശീല വീണു . കോളേജ് ദിനങ്ങൾ അവസാനിച്ചു . അവസാന അധ്യയന ദിനം സൊ കാൾഡ് “സെൻറ് ഓഫ് ” ഡേ ആയിരുന്നു . എല്ലാവര്ക്കും നല്ല വിഷമം ഉണ്ടായിരുന്നു . മൂന്നു വർഷത്തോളം ഒരേ ക്‌ളാസിൽ ഒരേ മനസോടെ , കളിച്ചും ചിരിച്ചും വഴക്കിട്ടുമൊക്കെ നടന്നവർ , വീട്ടിലുള്ളതിനേക്കാൾ സമയം ഒരു മുറിക്കുള്ളിൽ ചിലവഴിച്ചവർ …

അതൊക്കെ ആലോചിക്കുമ്പോൾ വിഷമം തന്നെയാണ് ..പക്ഷെ എല്ലാം പതിയെ മറക്കും . അതാണല്ലോ മനുഷ്യൻ . ജീവിതത്തിന്റെ തിരക്കുകളിലേക്ക് നീങ്ങുമ്പോൾ പല ഫ്രെണ്ട്ഷിപ്പും പിന്നെ ഓര്മകളാകും . വല്ലപ്പോഴുമുള്ള ഫോൺ വിളികൾ , മെസ്സേജുകൾ അതാണ് ഇപ്പോൾ സൗഹൃദം !

എല്ലാവരും ആ ദിവസം ഒത്തുകൂടി . ടീച്ചേഴ്സിനും പിള്ളേർക്കുമൊക്കെ ഫുഡ് അറേഞ്ച് ചെയ്തിട്ടുണ്ട്. ചെറിയ കലാപരിപാടികളും വിടവാങ്ങൽ പ്രസംഗവുമായി രണ്ടു വാക്കുകൾ എല്ലാവരും പറയും…അതോടെ ശുഭം !

സത്യത്തിൽ കോളേജിൽ നിന്നും പിൻവലിയുന്നതിൽ ഏറ്റവും വിഷമിച്ചിരുന്നവർ ഞാനും മഞ്ജുസും തന്നെയാകും . എല്ലാരും അവസാന ദിവസം ആഘോഷമാക്കുന്ന തിരക്കിൽ ആയിരുന്നെങ്കിലും ഞാൻ ഏറെ അസ്വസ്ഥൻ ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *