രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

“പിന്നെ നീ പറയുന്ന ഒകെ കേൾക്കുന്നതല്ലേ എന്റെ പണി , ഒന്ന് പോടാ ചെക്കാ ”
മഞ്ജുസ് എന്റെ തുടയിൽ ഇടം കൈ അമർത്തി കൊണ്ട് പറഞ്ഞു .

സാധരണ ഒരു പെണ്ണ് അങ്ങനെ കൈവെച്ചാൽ കമ്പി ആകേണ്ടതാണ് . ഇപ്പോൾ മഞ്ജുസ് അങ്ങനെ അടുത്ത് വന്നാലൊന്നും കമ്പി ആകുന്നില്ല . ഇപ്പോൾ കാമം പോയി പ്രണയം ആയതുകൊണ്ടോ എന്തോ !

“അത് ശരി..അപ്പൊ എന്നെ ഒരു വിലയും ഇല്ലേ ?”
ഞാനവളെ സംശയത്തോടെ നോക്കി .

“ഇല്ല ..”
അവൾ തീർത്തു പറഞ്ഞു ചിരിച്ചു കാണിച്ചു .

“എന്ന ഞാൻ പോവ്വാ ..ഇയാളിവിടെ ഒറ്റക്കിരുന്നോ”
ഞാൻ അവളുടെ ആക്കിയുള്ള ചിരികണ്ടു ദേഷ്യപ്പെട്ടു എണീക്കാൻ തുടങ്ങി .

“ഏയ് ഏയ് ..കവി ..ഇരിക്കെടാ അവിടെ ”
അവൾ എണീക്കാൻ തുടങ്ങിയ എന്നെ പിടിച്ചിരുത്തി കണ്ണുരുട്ടി .

“നീ എങ്ങോട്ടാ ഈ പോകുന്നെ ?”
മഞ്ജു എന്നെ നോക്കി ദേഷ്യപ്പെട്ടു .

“എനിക്ക് സൗകര്യം ഉള്ളിടത്തൊക്കെ പോകും…ഇയാളാരാ ചോദിയ്ക്കാൻ ”
ഞാൻ ഒഴുക്കൻ മട്ടിൽ അവളെ ശുണ്ഠി ഇടിപ്പിക്കാനായി ചോദിച്ചു .

“ഓ പിന്നെ ..ഒരു കുത്തങ് തന്നാലുണ്ടല്ലോ ”
അവളെന്റെ വയറിനിട്ടു കൈമുട്ടുകൊണ്ട് പതിയെ പിടിച്ചുകൊണ്ട് പറഞ്ഞു .

“അപ്പൊ പിന്നെ എന്നെ മാത്രം കളിയാക്കാമെന്നാണോ ?”
ഞാൻ അവൾ കുത്തിയിടത് കൈകൊണ്ട് നുഴഞ്ഞുകൊണ്ട് ചിരിയോടെ തിരക്കി .

“പോടാ..ഞാൻ ചുമ്മാ ഇഷ്ടം കൊണ്ട് പറയണതല്ലേ .”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ അടുത്തേക്ക് ഉരുമ്മി ഇരുന്നു .

“അപ്പൊ സാരി ?’
ഞാൻ സംശയത്തോടെ നോക്കി .

“കുന്തം..ഞാൻ സാരി ഉടുത്താൽ നിനക്കെന്താ ?”
മഞ്ജുസ് സംശയത്തോടെ എന്നെ നോക്കി..

“എല്ലാരും കാണില്ലേ , ചെക്കന്മാരോക്കെ നോക്കും ..എനിക്കതിഷ്ടമല്ല .മഞ്ജുസിനെ വേറാരും നോക്കണ്ട ”
ഞാൻ കട്ടായം പറഞ്ഞു . എന്റെ പൊസസീവ്നെസ് കണ്ടു മഞ്ജു ചിരിച്ചു .

“പോ അവിടന്ന് , അവര് നോക്കട്ടെടാ …ഞാൻ ലുക്ക് ആയോണ്ടാല്ലേ അവര് നോക്കണേ ”
മഞ്ജു സ്വയം ഒന്ന് പൊങ്ങിക്കൊണ്ട് പറഞ്ഞു .

“ഓ പിന്നെ ..ഒരു ലോക ചുന്ദരി ..തരക്കേടില്ല അത്രേയുള്ളു ”
ഞാൻ മഞ്ജുസിനെ അടിമുടി നോക്കി പുച്ഛമിട്ടുകൊണ്ട് പറഞ്ഞു .

അത് കണ്ടു അവൾ പൊട്ടിച്ചിരിച്ചു .

“ഹ ഹ ..പോടാ..നിനക്കു അസൂയയാ ”
മഞ്ജു എന്റെ തോളിൽ പിച്ചികൊണ്ട് പറഞ്ഞു .

“എന്ത് അസൂയ ? ഇയാളാരാണെന്ന വിചാരം “

Leave a Reply

Your email address will not be published. Required fields are marked *