രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

“ഒന്നുമില്ലെടാ…ഞാനിവിടെ എത്തി നീ ഫ്രീ ആണേൽ ഒന്ന് വാടോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആണോ ? എപ്പോ എത്തി ..എന്നിട്ടെന്താ വരുന്ന കാര്യം പറയാഞ്ഞേ ”
ഞാൻ അമ്പരപ്പോടെ ചോദിച്ചു

“ചുമ്മാ…ഞാൻ പെട്ടെന്ന് തോന്നിയപ്പോ ഇങ്ങു പോന്നതാ..അവിടെ ഒരു സുഖമില്ല ”
മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അപ്പൊ സുഖം വേണോ ?”
ഞാൻ അർഥം വെച്ചുകൊണ്ട് തന്നെ ചോദിച്ചപ്പോൾ , അടുത്തിരുന്ന ശ്യാം പൊട്ടിച്ചിരിച്ചു .

“പോടാ പട്ടി..ഞാനതല്ല പറഞ്ഞെ ..പിന്നെ അവിടെ ആരാ ഇപ്പൊ ചിരിച്ചത് ?”
മഞ്ജു സംശയത്തോടെ തിരക്കിയപ്പോഴാണ് , ശ്യാം ഇളിച്ച കാര്യം അവൾ കേട്ടെന്നു എനിക്ക് മനസിലായത് .

“അത് ..ആരുമില്ല…മഞ്ജുസ് പറ ..”
ഞാൻ വിഷയം മട്ടൻ നോക്കി..

“ആരാണെന്നു പറയെടാ ..നീ എവിടന്നു സംസാരിക്കണേ? വേറെ വല്ലോരും കേൾക്കുന്നുണ്ടോ ?”
മഞ്ജുസിനു സംശയം ആയി .

“ഇല്ലെന്റെ മഞ്ജുസേ…അത് ശ്യാമാ..വേറെ ആരുമല്ല ..”
ഞാൻ ഗതികെട്ട് പറഞ്ഞു .

“അപ്പൊ അവന്റെ മുൻപിൽ വെച്ചാണോടാ..ഈ തെണ്ടിത്തരം ഒകെ പറയണേ ”
മഞ്ജു അത് കേട്ടതും ചൂടായി..

“അതിനിപ്പോ എന്താ ..ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“എന്നാലും അതുവേണ്ട ..അവനെന്നെ പറ്റി എന്ത് വിചാരിക്കും ”
മഞ്ജു സ്വല്പം നാണത്തോടെ പറഞ്ഞു .

“ഓ..എന്ത് വിചാരിക്കാൻ, അല്ലെങ്കിപ്പോ അവനൊന്നും അറിയില്ലല്ലോ ! പിന്നെ മറ്റേത് ഞാൻ കാര്യം ആയിട്ടു ചോദിച്ചതാ..സുഖം..സുഖം ”
ഞാൻ മഞ്ജുസിനെ ശുണ്ഠി പിടിപ്പിക്കാനായി വീണ്ടും അത് തന്നെ പറഞ്ഞു .

“നീ അങ്ങനെ വല്ലാണ്ടെ സുഖിക്കണ്ട ..”
മഞ്ജു ചിരിച്ചുകൊണ്ട് കട്ടായം പറഞ്ഞു .

“എന്ന് വെച്ച എങ്ങനാ..ഇപ്പൊ കുറച്ചായി ട്ടോ ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

ശ്യാം എന്റെ കൊഞ്ചികുഴഞ്ഞുള്ള സംസാരം കണ്ടു പുച്ഛത്തോടെ ബിയർ നുണയുന്നുണ്ട്.

“കവി ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഈ ടോക്ക് അധികം വേണ്ടെന്നു ”
മഞ്ജു പെട്ടെന്ന് ചൂടായി..

“നീ കെട്ടിക്കഴിഞ്ഞാലും ഇതുതന്നെ പറയോ മഞ്ജുസേ ?”
ഞാൻ പെട്ടെന്ന് ഒരു സംശയം പോലെ ചോദിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ല.

“എന്താ…ഒന്നും മിണ്ടാത്തെ?”

Leave a Reply

Your email address will not be published. Required fields are marked *