രതിശലഭങ്ങൾ പറയാതിരുന്നത് 12 [Sagar Kottappuram]

Posted by

“മ്മ്…”

മഞ്ജുസ് ഒന്നമർത്തി മൂളി.

“പക്ഷെ എനിക്ക് അവളെ ഇഷ്ടം ആയിരുന്നു എന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല..അപ്പോഴേക്കും മഞ്ജുസ് വന്നില്ലേ ..”

ഞാനവളെ വില്ലത്തിയെ പോലെ നോക്കി .

“ശരിക്കും അവളെ ഇഷ്ട്ടായിരുന്നോ ?”
മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി..

ഞാൻ അതെയെന്ന് തലയാട്ടി .

“എന്നെക്കാളും ?”
ഒരു പരീക്ഷണം പോലെ മഞ്ജുസ് ചോദിച്ചപ്പോൾ അവളുടെ ഉള്ളിരിപ്പ് എനിക്ക് മനസിലായി .

“ആഹ്…ആണെന്കി ?”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞതും , മഞ്ജുസ് മുന്നോട്ടാഞ്ഞു എന്റെ കഴുത്തിൽ അവളുടെ കൈകൾ ചേർത്ത് അമർത്തി ഞെക്കി..

“ആണെന്കി ഇടിച്ചു ഷേപ് മാറ്റും നിന്റെ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കഴുത്തു ഞെരിച്ചു .

“ഏയ് മഞ്ജുസെ..ഹ ഹ ഹ ”
ഞാനവളുടെ റിയാക്ഷൻ കണ്ടു ചിരിച്ചു. ആ ചിരി ഇഷ്ടം ആകാത്തതുകൊണ്ട് മഞ്ജുസ് എന്റെ കഴുത്തു ശരിക്കും അമർത്തി ഞെക്കി ശ്വാസ മുട്ടിച്ചു..

“അങ്ങനെ നീ വേറെയാരെയും ഇഷ്ടപെടണ്ട ..എന്നെ മാത്രം ഇഷ്ടപെട്ട മതി , പറയെടാ..അങ്ങനെ പറ..”
മഞ്ജു ചിരിച്ചുകൊണ്ട് എന്റെ കഴുത്തുഞെരിച്ചു ശബ്ദം ഇല്ലാണ്ടാക്കി ..

“ഹാഹ്…”
ഞാൻ ശ്വാസം മുട്ടിയെന്നോണം ഒടുക്കം അവളെ തള്ളിമാറ്റി സോഫയിലേക്ക് മറിച്ചിട്ടു.

“ആഹ്..ഡാ കവി…”
മഞ്ജുസ് പെട്ടെന്ന് അറിയാതെ വിളിച്ചുപോയി..ഞാനത്രയും പവറിൽ ആണ് അവളെ തള്ളിയിട്ടത് .

“ഹോ…”
ഞാനവളുടെ പിടിവിടുവിച്ചു ഇരുന്നു കിതച്ചു ..പിന്നെ മുഖം ചെരിച്ചു ആ വട്ടുകേസിനെ നോക്കി .

“നിനക്ക് വട്ടാടി മഞ്ജുസെ ..ഇപ്പൊ എന്നെ കൊന്നേനെലോ ”
ഞാൻ കഴുത്തു തടവിക്കൊണ്ട് പറഞ്ഞു .

“ആഹ്…ഈ വട്ടൊക്കെ എന്റെ മോനെ സഹിച്ചേ പറ്റൂ . “

അവൾ നിരങ്ങി എന്റെടുത്തേക്കു നീങ്ങി കവിളിൽ ഉമ്മനൽകികൊണ്ട് പറഞ്ഞു . പിന്നെ ചാടി എഴുനേറ്റു.

“എടാ..നീ പോയി പെട്ടെന്ന് കുളിച്ച ..ഞാൻ അപ്പോഴേക്കും ഫുഡ് ഒകെ റെഡി ആക്കം “

Leave a Reply

Your email address will not be published. Required fields are marked *