അത് നീയല്ലല്ലോ തീരുമാനിക്കേണ്ടത്. എല്ലാം ശരിയാക്കാനാ പോകുന്നെ.
മാഷ് അവനെയും കൂട്ടി രേവതിയോടൊപ്പം വൃന്ദയുടെ വീട്ടിലെത്തി.കാളിങ് ബെൽ മുഴങ്ങിയപ്പോൾ തുറന്നത് അച്ഛനും.
എന്താ പതിവില്ലാതെ എല്ലാരും കൂടി,അസമയത്തു.അകത്തേക്കിരിക്കാം.
വരേണ്ടിവന്നു,മാധവേട്ടാ ടീച്ചറെ ഒന്നു വിളിക്കാവോ.
പതിവില്ലാതെ സംസാരം കേട്ട് അടുക്കളയിലായിരുന്ന അമ്മയും വൃന്ദയും ഹാളിലേക്ക് വന്നു.
എന്താ മാഷേ ഈ സമയത്ത്?എല്ലാരും ഉണ്ടല്ലോ.
അത് ടീച്ചറെ ദാ ഇവന്റെ കാര്യം സംസാരിക്കാനാ വന്നത്. സ്കൂളിലെ പ്രശ്നങ്ങളൊക്കെ രേവതി പറഞ്ഞിന്നാ അറിഞ്ഞേ.ഞങ്ങൾ നേരത്തെ പരിചക്കാരാ.
ഇതിനായിരുന്നെങ്കിൽ വേണ്ടായിരുന്നു മാഷേ.അല്ല ഇവനെ മാഷിന് എങ്ങനെ അറിയാം.
ആ നീ വലിയ വർത്താനം പറഞ്ഞു പോയതല്ലേ ഇവനെയിന്ന് കണ്ടിട്ടേ ഉള്ളു എന്ന്, എന്തു പറ്റി?അല്ല എന്താ പ്രശ്നം മാഷേ?
ഒന്നുല്ല ദേവകി ഇവനിപ്പോ സ്കൂളിന് പുറത്താ,പരീക്ഷ എഴുതിയും ഇല്ല.അതൊന്ന് സംസാരിക്കാനാ വന്നത്.
എന്തായാലും കൊള്ളാം ഒരു പയ്യന്റെ മൂക്കിന്റെ പാലമാ ഇവൻ തകർത്തേ.
അതിനൊരു കാരണം ഉണ്ടാവൂല്ലോ ടീച്ചറെ, അത് നിങ്ങൾ അന്വേഷിച്ചോ.
അത് ഇവനെ അവൻ മണ്ണുണ്ണി എന്നു വിളിച്ചുകാണും.അതിന് ഇത്രേം വേണാരുന്നോ മാഷേ.
എന്നാ കാര്യം അങ്ങനല്ല ടീച്ചറെ….രേവതി മുന്നോട്ടു വന്നു. ദേ ഇവളെ അറിയുല്ലോ.ടീച്ചറുടെ തൊട്ടടുത്ത ക്ലാസ്സിലെ കുട്ടിയാ.ഇവൻ അടിയുണ്ടാക്കിയില്ലേ വിവേക് അവനുമായി നല്ല ലോഹ്യത്തിലാരുന്നു.ഇപ്പൊ തമ്മിൽ തെറ്റിയപ്പോഴാ സത്യം പുറത്തുവന്നേ.
മോളെ അശ്വതി പറ ടീച്ചറോട് എന്താ ഉണ്ടായേ.
എല്ലാരുടെയും ശ്രദ്ധ അവളിലായി.”അത് ടീച്ചറെ അവൻ ആ വിവേക് ശരത്തിനേം ടീച്ചറെയും ചേർത്ത് മോശായി പറഞ്ഞിട്ടാ.നിങ്ങൾ അയൽക്കാരല്ലേ നിങ്ങൾ തമ്മിൽ…….
വൃന്ദ കൈ നിവർത്തി അവൾക്കിട്ട് പൊട്ടിച്ചു.ഇതെന്തിനാന്നറിയുവോ,
വേണ്ട സമയത്ത് നിന്റെ നാവ് പൊങ്ങാഞ്ഞതിന്.ഇപ്പൊ ഇതു പറയാനുള്ള കാരണം?