ഒരു പിറന്നാൾ സമ്മാനം [ആൽബി]

Posted by

രേവതി അശ്വതിയെ മാറ്റി നിർത്തി.ഒന്നടങ്ങു വൃന്ദേ.ഇതിപ്പോ അവൻ ഇവളോടും മോശമായിട്ട് പെരുമാറിത്തുടങ്ങിയപ്പൊഴാ തമ്മിൽ തെറ്റിയെ,അവസാനം ഓണം പ്രോഗ്രാമിന്റെ അന്നും.അല്ലേൽ ഇതൊന്നും ആരും അറിയില്ലായിരുന്നു.ഇനി ശരത്തിന്റെ കാര്യം എങ്ങനാ ടീച്ചറെ.

എന്റെ കാര്യത്തിൽ ഒന്നും വിചാരിക്കരുത്. അവധി കഴിയാതെ ഞാൻ സ്കൂളിലേക്കില്ല.ഞാൻ പോട്ടെ മാഷേ.നിർബന്ധിക്കരുത്.

അല്ലടാ മോനെ നിനക്ക് വേറൊരു കൊസ്റ്റിൻ തയ്യാറാക്കി എക്സാം ഇടനാ എന്റെ തീരുമാനം.

വേണ്ട ടീച്ചറെ,ഇപ്പോഴേലും എല്ലാരും മനസിലാക്കിയല്ലോ അതുമതി.ഞാൻ പോണു.

അവൻ ഇറങ്ങിനടന്നു.മാഷിനുപോലും ഒന്നുംപറയാനായില്ല.ഒരു തരിപ്പോടെ നോക്കിനിൽക്കാനല്ലാതെ വൃന്ദക്കും.വന്നവർ പോയിക്കഴിഞ്ഞപ്പോൾ….

എന്നാലും മോളെ,എടുത്തുചാടി ഇങ്ങനൊരു തീരുമാനം വേണ്ടാരുന്നു.

അത്‌ പിന്നെ അച്ഛാ ഞാൻ,അന്നേരത്തെ ദേഷ്യത്തിൽ.

എന്നിട്ടെന്തായി,കൊടുക്കേണ്ടവനി ട്ടല്ലേ അവൻ കൊടുത്തേ.ഉശിരുള്ള ആൺകുട്ടിയാ അവൻ.ഞാൻ പറഞ്ഞിട്ടില്ലേ അപ്പുറത്തെ മാധവന്റെ മകൻ.ജീവിതസാഹചര്യം കൊണ്ടാവാം അവൻ പലതീന്നും ഒഴിഞ്ഞുനിൽക്കുന്നെ.അതിന്റെ കഷ്ടപ്പാട് ഞാൻ കാണുന്നതല്ലേ.

അമ്മേ ഞാനെന്താ ചെയ്യാ.

പോട്ടേ,നാളെ അവനെക്കണ്ടൊന്ന് സംസാരിക്ക്.എന്നിട്ട് പരിഭവമൊക്കെ പറഞ്ഞുതീർക്ക്.ഇപ്പൊ മോള് പോയി ഉറങ്.എല്ലാം ശരിയാവും.
……….

നേരം വെളുത്തു.പതിവുതെറ്റിച്ചു വൃന്ദ മുറ്റം വൃത്തിയാക്കുന്നു.ഇടക്കവൾ ഗേറ്റിനു പുറത്തേക്ക് നോക്കുന്നുണ്ട്.പെട്ടെന്ന് വളവുതിരിഞ്ഞു ബെല്ലടിച്ചു ശരത് ഗേറ്റിനു മുന്നിലായി സൈക്കിൾ നിർത്തി.പത്രം ചുരുട്ടി മുറ്റത്തേക്കിട്ട് അവൻ വീണ്ടും ചവിട്ടിത്തുടങ്ങി

ശരത്തെ ഒന്നു നിക്കുവോ?ഗേറ്റിലേക്ക് ഓടിവന്ന് വൃന്ദ വിളിച്ചു ചോദിച്ചു.

അവൻ തിരിഞ്ഞുനോക്കി,നിദ്രാഭാരം പേറുന്ന കണ്ണുകൾ.”അല്പം തിരക്കുണ്ട് ടീച്ചറെ പിന്നെ വരാം.ഇന്നു കുറച്ചു താമസിച്ചു”അവൻ ചവിട്ടിപ്പോയി.

പത്രമിട്ടു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെയുണ്ട് വൃന്ദയും അമ്മ ദേവകിയും.”നിനക്കെന്തിന്റെ കേടാ,നിനക്കൊന്ന് സംസാരിച്ചിട്ട് പൊയ്ക്കൂടാരുന്നോ”ചെന്നയുടനെ അമ്മയുടെ വക തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *