ഒരു പിറന്നാൾ സമ്മാനം [ആൽബി]

Posted by

അപ്പൊ ശരത്തെ മറക്കണ്ട.തിങ്കളാഴ്ച്ച ഏട്ടൻ വരും ഇവിടെ കണ്ടേക്കണം.വല്ലിടത്തും പോയേക്കരുത്.

ശരി ടീച്ചറെ.ഞാൻ വന്നോളാം.

മഹേഷ്‌ വന്നു.നല്ല രീതിയിൽ തന്നെ ഫങ്ക്ഷൻ നടന്നു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ അവൻ ആ കുടുംബത്തിൽ ഒരാളായി.
ഞായറാഴ്ചകളിൽ മഹേഷിനോപ്പമായി ശരത്തിന്റെ കറക്കം.

ഓണാവധിക്കു ശേഷമുള്ള ആദ്യ പ്രവർത്തിദിനം.വൃന്ദ പതിവുപോലെ ക്ലാസ്സിലെത്തി.ശരത്തിരിക്കുന്നിടം ശൂന്യം.രാവിലെ വരുന്നത് കണ്ടതാണല്ലോ,മനസ്സിലോർത്തു. അവൾ ക്ലാസ്സ്‌ തുടങ്ങി.ബെൽ മുഴങ്ങി സ്റ്റാഫ്‌ റൂമിലേക്ക് കയറുമ്പോൾ ഗ്രൗണ്ടിൽ നിന്നും ശരത് ക്ലാസ്സിലേക്ക് കയറുന്നു.വല്ലാത്തൊരു കലിയോടെ അവൾ ക്ലാസ്സിലേക്ക് നടന്നു.”ഡാ ശരത്തെ നീ നിന്റെ ഇഷ്ടത്തിന് കേറാനാണോ ഇങ്ങോട്ടു വരുന്നേ”വല്ലാത്തൊരു അലർച്ച കേട്ട് കുട്ടികൾ ഞെട്ടിത്തിരിഞ്ഞു.

എന്താ ടീച്ചറെ പിന്നാലെ വന്ന ശോഭ മിസ്സ്‌ ആയിരുന്നു ഉറവിടം.

ദേ ആ ശരത്തിനെ ഇങ് വിട് ടീച്ചറെ.അവൻ ഇപ്പൊ വന്നു കേറിയേ ഉള്ളു.വിട്ടാൽ പറ്റില്ലല്ലോ.

വൃന്ദയുടെ മുഖഭാവത്തിൽ ദേഷ്യം തളംകെട്ടി നിന്നു.ശരത്തെ നീ ചെല്ല് ഫസ്റ്റ് അവർ കട്ട്‌ ചെയ്തതിന്റെ സോൾവ് ചെയ്തിട്ട് ഇനി കേറിയാൽ മതി.ശോഭ ക്ലാസിലേക്ക് കയറി.

സ്റ്റാഫ്‌ റൂമിൽ “ശരത്തെ എന്താ നിന്റെ ഉദ്ദേശം.നീ എന്ത് ഭാവിച്ചാ.കാര്യം നീ മിടുക്കനൊക്കെയാ.പക്ഷെ എന്തുമാകാം എന്ന് വിചാരിക്കരുത്.ഇതിനാണോ നീ ഇങ്ങോട്ട് വരുന്നേ.നിന്റെ വീട്ടിൽ പറഞ്ഞിട്ട് കാര്യമില്ല.മാഷിനോട് പറയാം.എന്നിട്ടാവാം ബാക്കി.”വൃന്ദ കലിപ്പ് ഭാവം വിടാതെ പറഞ്ഞു.

ഞാൻ എന്ത് ചെയ്യാനാ.അന്ന് ടീച്ചർ പറഞ്ഞിരുന്നു.എന്റെ ക്ലാസ്സിൽ കയറരുതെന്ന്.ഒരു പുതിയ പേരും ചാർത്തിക്കിട്ടി അതിപ്പോഴും നിൽക്കുന്നു.അന്നൊരു ഗിഫ്റ്റും കിട്ടിയിരുന്നു.

ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ.”ഓഹ് നീ അതിൽ പിടിച്ചു നിക്കുവാണോ.ഇതുവരെ വിട്ടില്ലേ”ശരി ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്നു ഒന്നൊഴികെ.മരിയാദക്ക് ക്ലാസ്സിൽ കേറിക്കോണം.

Leave a Reply

Your email address will not be published. Required fields are marked *