ഒരു പിറന്നാൾ സമ്മാനം [ആൽബി]

Posted by

എന്തായാലും മോൾക്കല്ലേ.കൂടാതെ എല്ലാരുടേം നല്ല മനസ്സ്.പിന്നെ നിങ്ങളൊക്കെ വന്നത് ടീച്ചറിന് ഒരു കൂട്ടും ആയി.

അതെ ഇപ്പൊത്തന്നെ മാസം ഒന്നായി,ഒറ്റക്കല്ലേ.ഇപ്പോഴാ ഞങ്ങൾക്കും ഒരു സമാധാനം ആയെ.നേരത്തെ വീടിനടുത്തുള്ള സ്കൂളിൽ ആയിരുന്നു.

അല്ല ടീച്ചറെ മഹേഷ്‌ എന്നാ വരുന്നേ?

ഓണത്തിനു മുന്നേ വരുമെന്നാ പറഞ്ഞെ.അവിടുന്ന് തീർത്തുപോരുവാ.അതിന്റെ കുറച്ചു ഫോർമാലിറ്റീസ്.ഇനി നാട്ടിൽത്തന്നെ മതിയെന്നാ ഏട്ടന്.എൻജിനിയറിങ് കഴിഞ്ഞയുടനെ പോയതല്ലേ ദുബൈക്ക്.ഒരു വ്യാഴവട്ടം കഴിഞ്ഞു.വന്നിട്ടുവേണം ഫങ്ക്ഷൻ വക്കാൻ.

അവിടിപ്പോ???

ഓയിൽ കമ്പനിയിൽ എഞ്ചിനീയറിങ് വിങ്ങിൽ ആണ്.

എന്നാ വീട്ടുകാരിനി സംസാരിച്ചിരിക്ക് ഞങ്ങൾ ഇറങ്ങട്ടെ.മാഷും ഭാനുമതിയും ഇറങ്ങി. പെട്ടെന്ന് എന്തോ ഓർത്ത് മാഷ് തിരിഞ്ഞു.”ടീച്ചറെ എന്തേലും ചെറിയ ആവശ്യങ്ങൾ ഉണ്ടെങ്കിൽ ദേ ആ വീട് കണ്ടോ അവിടുത്തെ പയ്യനോട് ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് പറഞ്ഞാൽ മതി”വായനശാലയോട് ചേർന്ന കൊച്ചു വീട് കാട്ടി മാഷ് പറഞ്ഞു.

ശരി മാഷേ.ഞാൻ ചെയ്തോളാം.

പിന്നെ വായന ഇഷ്ട്ടപ്പെടുന്നു എങ്കിൽ അങ്ങോട്ടേക്ക് പോരു. മെമ്പർഷിപ് ടൈം ആണ്.

ശരി മാഷേ ഞാൻ ഇറങ്ങാം സമയം പോലെ.
……….

അടുത്ത പ്രവൃത്തിദിവസം,പതിവുപോലെ തന്നെ ക്ലാസ്സിലാണ് വൃന്ദ.ഓരോരുത്തരോടും ചോദ്യങ്ങളും സംശയം തീർക്കലുമൊക്കെയായി ക്ലാസ്സ്‌ മുന്നേറി.ഒടുവിൽ ചോദ്യം ശരത്തിന് മുന്നിലും എത്തി.പക്ഷെ നോട്സിലെപ്പോലെ കാണാതെപഠിച്ചു ശർദ്ധിക്കാൻ അവനു കഴിയുമായിരുന്നില്ല.നല്ല വായനാശീലമുള്ള അവനു താൻ മനസിലാക്കിയ കാര്യങ്ങൾ അവന്റെ സ്വന്തം രീതിയിൽ എഴുതുന്നതായിരുന്നു ശീലം.സെക്കന്ററി സ്കൂളിലും ഒക്കെ അവന്റെ പ്രകടനം വളരെ മികച്ചതുമായിരുന്നു.

ശരത്, പറയു പേട്രിയോട്ട് എന്ന കഥയിൽ, ആ പോലീസുകാരനെ ദേശഭക്തനായ മനുഷ്യൻ എങ്ങനെ സ്വന്തം പക്ഷത്താക്കി?

Leave a Reply

Your email address will not be published. Required fields are marked *