ഒരു പിറന്നാൾ സമ്മാനം [ആൽബി]

Posted by

ഒരു പിറന്നാൾ സമ്മാനം
Oru Pirannal Sammanam | Author :  Alby

 

മണ്ണുണ്ണി …….. നീട്ടിയുള്ള കൂട്ടുകാരുടെ വിളികേട്ടാണ് ശരത് തിരിഞ്ഞുനോക്കിയത്.മനസ്സിൽ വേദന ഉളവാക്കി എങ്കിലും അവൻ ക്ലാസ്സിലേക്ക് നടന്നു..

ശരത് മാധവൻ. ചുമട്ടുതൊഴിൽ ചെയ്യുന്ന മാധവന്റെ മകൻ.ദാരിദ്ര്യം അവന്റെ കളിക്കൂട്ടുകാരൻ ആയിരുന്നു. മാധവന്റെ ഒരാളുടെ വരുമാനം മാത്രം മുതലായുള്ള ആ വീട്ടിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നാലു ജന്മങ്ങൾ. ഇവരെക്കൂടാതെ ഭാര്യ രമണിയും മകൾ ശാരികയും.

ശരത്, ചെമ്പുക്കാവ് മോഡൽ സ്കൂളിൽ പ്ലസ്ടു രണ്ടാം വർഷ വിദ്യാർത്ഥിയാണ്.തന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കി പല കാര്യങ്ങളിൽ നിന്നും പിന്തിരിഞ്ഞപ്പോൾ അവൻ അവർക്ക് മണ്ണുണ്ണി ആയി. കൂട്ട് കൂടണമെന്നും സ്കൂൾ ജീവിതം ആസ്വദിക്കണം എന്നും ആഗ്രഹിച്ചിരുന്നു, സാഹചര്യം വില്ലനായപ്പോൾ അവൻ അതിനോടൊക്കെ വിമുഖത കാട്ടി. എന്നിരുന്നാലും സമർത്ഥനായ അവനു നല്ലൊരു ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കാൻ സുധാകരൻ മാഷിന് കഴിഞ്ഞിരുന്നു(ആരാണെന്നല്ലേ അവന്റെ വീടിനോട് ചേർന്നൊരു പഞ്ചായത്ത് വക വായനശാല ഉണ്ട്. അവിടുത്തെ നടത്തിപ്പുകാരനും ലൈബ്രെറിയനും ഒക്കെയാണ്. അവന്റെ വായനാശീലം ആണ് അവരെ അടുപ്പിച്ചത്. അതിനാൽ അവന്റെ പഠനകാര്യങ്ങളിലും,മുന്നോട്ട് എങ്ങനെ എന്ത് എന്ന മനസ്സുമായി നടന്ന അവനിൽ ഒരു ലക്ഷ്യബോധം വളർത്തുന്നതിൽ അദ്ദേഹം വിജയിച്ചു)

ആ ദിവസം,പുതിയ ക്ലാസ്സ്‌ ടീച്ചർ ചാർജെടുക്കുന്നു.മറ്റുകുട്ടികളെപ്പോലെ ശരത്തും ആകാംഷയോടെ കാത്തിരിക്കുന്നു.അവരുടെ കാത്തിരിപ്പിനു വിരാമമിട്ട് വൃന്ദ ക്ലാസ്സിലേക്ക് കാലെടുത്തുവച്ചു.ഉടുരാജമുഖി എന്ന ഗാനം തന്നെ അവളെനോക്കി എഴുതിയതാണോ എന്ന് സംശയിച്ചുപോകുന്ന ആകാരവടിവ്. നീണ്ട മുഖം.മാന്മിഴികൾ.ചുവന്നു തുടുത്ത ചുണ്ടുകൾ. അഴിഞ്ഞുവീണാൽ നിതംബത്തിൽ എത്തിനിൽക്കുന്ന കേശഭാരം.

യെസ്,എന്റെ പേര് വൃന്ദ.നിങ്ങളുടെ പുതിയ ഇംഗ്ലീഷ് ടീച്ചറാണ്.കൂടാതെ ക്ലാസ്സ്‌ ടീച്ചറും.അവൾ ഓരോരുത്തരെയായി പരിചയപ്പെട്ടുതുടങ്ങി.ഒടുവിൽ ശരത്തിന്റെ ഊഴമെത്തി.

എന്താ ഇയാളുടെ പേര്?

ശരത്,ശരത് മാധവൻ.

അല്ല ടീച്ചറെ മണ്ണുണ്ണി, ക്ലാസ്സിലെ കുറച്ച് കുട്ടികൾ വിളിച്ചുപറഞ്ഞു.

Leave a Reply

Your email address will not be published.