ഒരു പിറന്നാൾ സമ്മാനം [ആൽബി]

Posted by

അവൻ സ്വന്തം ശൈലിയിൽ പറഞ്ഞുതുടങ്ങി.വൃന്ദ കൊടുത്ത നോട്ട്സിനേക്കാൾ മികച്ച രീതിയിൽ പറഞ്ഞുഫലിപ്പിച്ചു,എങ്കിലും അവൾക്ക് പെട്ടെന്ന് അത്‌ ഉൾക്കൊള്ളാനായില്ല.അവന്റെ ഭാഷയിലുള്ള പാടവം അവളിലെ ടീച്ചറെ അല്പം താഴ്ത്തിനിർത്തി.അത്‌ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടി അവൾ അവനോട് അല്പം ദേഷ്യം നടിച്ചു.

ശരത്തെ ഞാൻ നോട്സ് തന്നത് അതുപോലെ പഠിക്കാൻ ആണ്. അല്ലാതെ സ്വന്തം ഇഷ്ടത്തിന് എവിടുന്നോ നോക്കിപ്പടിച്ചത് എന്റെ മുന്നിൽ വിളമ്പാൻ അല്ല. ബാക്കിയുള്ള കുട്ടികൾക്ക് ആവാം എങ്കിൽ തനിക്കെന്താ?അവന്റെ പഠനരീതി അറിയാതെ അവൾ ഗർവിച്ചു.എന്തു പറയാനാ വീട്ടുകാർ കാശും മുടക്കി പ്രൈവറ്റ് ട്യൂഷന് വിട്ടോളും അവിടെയുള്ളത് ഇവിടെവന്നിങ്ങനെ ശർദ്ധിക്കും.അവൾ പിറുപിറുത്തുകൊണ്ട് ക്ലാസ്സ്‌ തുടർന്നു.

പരുക്കനായ വാക്കുകൾ അവനിൽ വിഷമമുളവാക്കി.കളിയാക്കലുകൾ സഹിക്കാം എന്നാൽ ഇത്..

ക്ലാസുകൾ പതിവുപോലെ പൊയ്ക്കൊണ്ടിരുന്നു.ഒരുദിവസം ക്ലാസ്സിൽ വന്നുകയറിയ വൃന്ദ കാണുന്നത് ഒരു കുട്ടിയുടെ കഴുത്തിന് പിടിച്ചു നിൽക്കുന്ന ശരത്തിനെയാണ്.

എന്താ,എന്താ ഇവിടെ?ശരത്തെ അവന്റെ വിട്ടേ.അവൾ അവനെ പിടിച്ചുമാറ്റാൻ ശ്രമിച്ചു.

പക്ഷെ ആദ്യശ്രമം വിഫലമായി.അവൾ വീണ്ടും അവർക്കിടയിലേക്ക് വന്നു.ഒന്നു രണ്ടു കുട്ടികളും ചേർന്ന് അവനെ പിടിച്ചുമാറ്റി.ദേഷ്യത്താൽ വൃന്ദയുടെ മുഖം വലിഞ്ഞുമുറുകി.ശരത്തിന്റെ കരണംതീർത്തോരെണ്ണം പൊട്ടിച്ചു.

ഇറങ്ങിപ്പോടാ നായെ.ഇനി മേലിൽ എന്റെ ക്ലാസ്സിൽ കണ്ടുപോകരുത്.ഇന്റർവെല്ലിന് പ്രിൻസിപ്പൽ റൂമിൽ കണ്ടേക്കണം. ഇനി നീ ഇവിടെ പഠിക്കണോ പരീക്ഷ എഴുതണോ എന്നൊക്കെ അവിടെ തീരുമാനിക്കാം.

നിർവികാരമായ മുഖത്തോടെ അവൻ ബാഗുമെടുത്തിറങ്ങി.നേരെ ഗ്രൗണ്ടിലെ വാകമരചുവട്ടിൽ ചെന്നിരുന്നു.അപമാനഭാരത്താൽ അവൻ പൊട്ടിക്കരഞ്ഞു.മനസ്സോന്നു ശാന്തമായപ്പോൾ അവൻ ബാഗിൽ നിന്നും തന്റെ ഉറ്റമിത്രത്തെ പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *