ക്രിസ്മസ് വെക്കേഷനും കഴിഞ്ഞു.ശരത് മികച്ചരീതിയിൽ മുന്നിട്ടുനിന്നു.ആ സംഭവത്തിന് ശേഷം അവൻ ആ കുടുംബവുമായി അല്പം അകലംപാലിച്ചു.വൃന്ദയോടുപോലും ആ അകൽച്ച പ്രകടമായിരുന്നു.
ആ സമയത്താണ് സംസ്ഥാന ഹയർ സെക്കന്ററി ബോർഡ് സംഘടിപ്പിക്കുന്ന ഷേക്ക്‌സ്പിയർ കൃതികളെക്കുറിച്ച് സെമിനാർ തീരുമാനിക്കപ്പെട്ടത്.ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ് പിന്നൊരു വിദ്യാർത്ഥി,അങ്ങനെ രണ്ടുപേർ പങ്കെടുക്കണം.സ്വാഭാവികമായി വൃന്ദ പോകേണ്ടിയിരുന്നു.വിദ്യാർത്ഥികളുടെ പ്രധിനിധിയായി ശരത് തിരഞ്ഞെടുക്കപ്പെട്ടു,അവൻ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും.
അന്നു വീട്ടിലെത്തിയപ്പോഴും ഇതുതന്നെ ചർച്ച.എല്ലാവരും വൃന്ദയുടെ വീട്ടുമുറ്റത്തു കൂടിയിരുന്നു.
“അല്ല നിനക്കെന്താടാ പോയാൽ” പോണില്ല എന്നു പറഞ്ഞപ്പോൾ രമണിയുടെ ആക്രോശം തുടങ്ങി.
ആ കൊച്ചുപിന്നെ ഒറ്റയ്ക്ക് പോണോ.നിന്റെ ടീച്ചറല്ലേ.ഇപ്പൊ കുറച്ചായി ശ്രദ്ധിക്കുന്നു.ഒരു ഒഴിഞ്ഞുമാറ്റം.അത് ടീച്ചറും പറഞ്ഞു.
എന്താടാ,നീ ഒഴിഞ്ഞുമാറുന്നെ.അവൾക്ക് എന്തായാലും പോകണം.നീയാണേൽ ഞങ്ങൾക്ക് ഒരു ധൈര്യം അല്ലേടാ.വൃന്ദയെക്കാൾ,ആ വീട്ടിലെ മറ്റാരെയുംകാൾ അവർ അടുത്തിരുന്നു.എങ്കിലും മഹേഷുമായും കുറച്ചു ദിവസങ്ങളായി നല്ലൊരു അകലം പാലിച്ചിരുന്നു.അതും അവൻ പറഞ്ഞൊഴിയാൻ നേരം യാദൃശ്ചികമായി അതുവഴി വന്ന സുധാകരൻ മാഷ് ഇടപെട്ടു. ശരത്തിന്റെ പത്തിമടങ്ങി.
ഒരു വ്യാഴം വൈകിട്ട് അവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.സെമിനാർ നടക്കുന്നത് ഓരോ ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നിന്നായിരുന്നിട്ടും തിരക്കിന്റെ കാഠിന്യം നിമിത്തം ചിലരുടെ താമസം ഹോട്ടൽമുറികളിലായി.ദൗർഭാഗ്യവശാൽ ശരത്തിന് വൃന്ദയോടൊപ്പം കൂടേണ്ടി വന്നു.വെള്ളിയാഴ്ച്ച രാവിലെതന്നെ എത്തി അന്നത്തെ പ്രോഗ്രാം കഴിഞ്ഞ് അവർ മുറിയിലെത്തി.
ശരത്തെ നല്ലൊരു പ്രോഗ്രാം അല്ലെ,പങ്കെടുത്തില്ലാരുന്നേൽ ഒരു വലിയ നഷ്ടമായേനെ.
അതെ,അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിട്ടുണ്ട് എന്നല്ലാതെ ഇത്ര അർഥതലങ്ങൾ ഉണ്ടെന്നറിയുന്നത് ഇപ്പോഴാ.പക്ഷെ പല കൃതികളിലും എവിടെയൊക്കെയോ ഒരു പ്രണയം ഒളിഞ്ഞുകിടന്നത് തിരിച്ചറിഞ്ഞിരുന്നു.
ശരത്തെ ഞാൻ ഒന്നു ഫ്രഷ് ആവട്ടെ, ഒന്ന് പുറത്തൊക്കെ പോയിവരാം, എന്താ?
അതിനെന്താ,ഞാൻ പുറത്തു നിക്കാം കഴിയുമ്പോൾ വിളിച്ചാൽ മതി.
വൈകാതെ അവർ പുറത്തേക്കിറങ്ങി.കുറച്ചു ഷോപ്പിംഗ് ഒക്കെയായി നഗരത്തിൽ ചുറ്റിത്തിരിഞ്ഞു.ഒടുവിൽ ഒരു റെസ്റ്റോറന്റിൽ ഡിന്നെറിനായി ഇരിക്കുമ്പോൾ…