എന്താ എന്തുപറ്റി.
ആ സമയത്താണ് എനിക്ക്, എന്റെ വൃഷണങ്ങളിൽ ഒരു തടിപ്പ് അനുഭവപ്പെട്ടത്.ബയോപ്സി വന്നപ്പോൾ സെക്കന്റ് സ്റ്റേജ്.എടുത്തുകളയുക എന്നതല്ലാതെ മറ്റൊരു വഴി ഇല്ലാരുന്നു. അതിനുശേഷം കീമോ.എല്ലാം അവിടെ ചെയ്തു.
ടീച്ചർക്ക് ഇതറിയുമോ.
അറിയാം.ഉള്ളിലെ ദുഖം പുറത്തുകാട്ടുന്നില്ല അത്രേയുള്ളൂ.ഇന്നലെയും ഇതിന്റെ പേരിൽ അമ്മ കുത്തി ചോദിച്ചു.രാത്രിയിൽ എന്റെ നെഞ്ചിൽ കിടന്ന് കരച്ചിലാരുന്നു.
വീട്ടിൽ പറഞ്ഞൂടെ, എല്ലാരോടും.
പറ്റുന്നില്ലഡാ,ആ പാവങ്ങളുടെ സ്വപ്നം വ്യർത്ഥമാണെന്ന് പറയാനുള്ള ധൈര്യം എനിക്കില്ല.
ശരിയാവും.എന്തെങ്കിലും വഴി ഉണ്ടാവും.
അങ്ങനൊരു മാർഗം. അത് സംസാരിക്കാനാ നിന്നെ കുട്ടിയെ.
എന്ത് മാർഗം.???
മഹേഷ് അവന്റെ കൈ ചേർത്തുപിടിച്ചു.”നിനക്ക് പറ്റുവോടാ അവൾക്ക് ഒരു കുഞ്ഞിനെ….”
ഒരു ഞെട്ടലോടെ അവൻ കൈ വലിച്ചു പുറകോട്ടു മാറി.
എന്താ, എന്താ പറഞ്ഞെ……..?
ഡാ ശരത്തെ,വിശ്വസിച്ചു ചോദിക്കാൻ നീയേ ഉള്ളു അതാ ഞാൻ…..
എന്നാലും എങ്ങനെ തോന്നി ചേട്ടായി എന്നോട്.ഇനി ഞാൻ ടീച്ചറുടെ മുഖത്ത് എങ്ങനെ നോക്കും.
അവളറിഞ്ഞിട്ടില്ല. നിന്നോട് സംസാരിച്ചു സാവധാനം പറയാന്നു കരുതി.
എന്തായാലും മഹേഷേട്ടാ നിങ്ങൾ.ഛീ എനിക്ക് എന്നോട് പുച്ഛം തോന്നുന്നു.
ഡാ ശരത്തെ……..
ഇനി ഒരു സംസാരം ഇല്ല. ഞാൻ പോണു.അവൻ നടന്നകന്നു. മഹേഷ് പുറകെ ചെന്നുവിളിച്ചിട്ടും നിൽക്കാതെ ഒരു പകപ്പോടെ മുന്നോട്ടുനടന്നു.
ഡാ നീ എവിടെ നിരങ്ങീട്ട് വരുവാ. ഉച്ചക്ക് വീട്ടിൽ ചെന്നുകയറിയപ്പോൾ അമ്മയുടെ വക തുടങ്ങി.
അത് ഒന്നു രണ്ടിടത്തു പോവാൻ ഉണ്ടാരുന്നു. അതാ.
അല്ലെ,ഒരാളുടെ കൂടെ പോയാൽ നിന്റെ ഇഷ്ടത്തിന് ഇടക്കിറങ്ങി പോകുവാ.
അതൊന്നും അമ്മ അറിയണ്ട.ചോറെടുക്കു എനിക്ക് വിശക്കുന്നു.
ഇവനെക്കൊണ്ട് തോറ്റു.വന്നുവന്ന് എന്തും പറയാം എന്നായി.വന്നാൽ അപ്പുറത്തേക്ക് ചെല്ലാൻ പറഞ്ഞിരുന്നു.
ഞാനില്ല. അമ്മ വേണേൽ ചെല്ല്.
………