ദ വിച്ച് പാർട്ട്‌ 5 [Fang leng]

Posted by

അലി :അത് വേണോ

കരീക :നിന്നോട് തുറക്കാനല്ലേ പറഞ്ഞത്

അലി :ശെരി ഞാൻ തുറക്കാം

അലി പതിയെ തന്റെ പെട്ടി തുറന്നു അതിനുള്ളിലുള്ള വസ്തുക്കൾ കണ്ട് ഏവരും ഞെട്ടി

സൈനികൻ :എന്താടാ ഇത്

അലി :ഇതെന്താണെന്ന് മനസ്സിലായില്ലേ നല്ലയിനം അടിവസ്ത്രങ്ങളാണ് എല്ലാം വളരെ വിലകുറവാണ് മുലകച്ച ഒന്നെടുത്താൽ ഒന്ന് സൗജന്യം

കരീക :ഇതാണോ നീ കച്ചവടം ചെയ്യുന്നത്

അലി :ഇത് മാത്രമല്ല സുറുമ, കമ്മൽ, മാല, വള അതൊക്കെയുണ്ട് പിന്നെ വിവിധതരം മരുന്നുകളുമുണ്ട് സൗന്ദര്യം വർദ്ധിക്കുവാനുള്ളത് മുതൽ ബുദ്ധികൂട്ടുന്നത് വരേയുള്ള എല്ലാതരം മരുന്നുകളുമുണ്ട് എല്ലാം കുറഞ്ഞ വില മാത്രം നിങ്ങൾക്ക് ഒരു കുപ്പി തരട്ടെ

കരീക :നിന്റെ നാവിനു നീളം അല്പം കൂടുതലാണല്ലോടാ ചെറുക്കാ നീ പറയുന്നതൊക്കെ സത്യമാണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും

അലി :ഞാൻ പറഞ്ഞതെല്ലാം സത്യമാണ് സംശയമുണ്ടെങ്കിൽ ഇവിടുത്തെ തോഴി മാരോട് ചോദിച്ചു നോക്കു അവർക്കെല്ലാം ഞാൻ സാധനങ്ങൾ കൊടുക്കാറുണ്ട്

കരീക :അപ്പോൾ ചുരുക്കി പറഞ്ഞാൽ കൊട്ടാരത്തിൽ നുഴഞ്ഞു കയറി സാധനങ്ങൾ വിൽക്കുകയാണ് നിന്റെ ജോലി അല്ലേ അതിനുള്ള ശിക്ഷ എന്താണെന്ന് നിനക്കറിയാമോ

അലി :ശിക്ഷയോ അയ്യോ ഞാൻ ഒരു പാവമാണ് പിന്നെ ഇതൊരു സേവനമല്ലേ ഇത്തവണത്തെക്ക് എന്നോട് ക്ഷമിക്കണം

അലിയുടെ സംസാരം കേട്ട് കരീകയ്ക്ക് ചിരി വരുവാൻ തുടങ്ങി എന്നാൽ അത് മറച്ചു വച്ച് അവൾ വീണ്ടും സംസാരിച്ചു തുടങ്ങി

കരീക :ശെരി നീ പൊയ്ക്കോളു പക്ഷെ ഇനി ഇത് ആവർത്തിക്കരുത് നിന്നെ ഇനി ഈ കൊട്ടാരത്തിൽ കാണാനും പാടില്ല മനസ്സിലായോ

അലി :അയ്യോ ഇവിടുത്തെ തോഴിമാരുടെ കയ്യിൽ നിന്ന് എനിക്ക് ഇനിയും പണം കിട്ടാനുണ്ട്

കരീക :അപ്പോൾ അതും കൊണ്ടേ നീ പോകു അല്ലേ

അലി :(ഉമ്മാ പ്രശ്നമായോ )വേണ്ട അതൊക്കെ ഞാൻ എപ്പോഴേ വിട്ടു ശെരി എന്നാൽ പിന്നെ കാണാം

ഇത്രയും പറഞ്ഞു അലി വേഗം തന്നെ കൊട്ടാരത്തിനു പുറത്തേക്ക് ഓടി പുറത്ത് അലിയേയും കാത്തു അവന്റ കൂട്ടുകാരൻ കിഷൻ നിൽപ്പുണ്ടായിരുന്നു

കിഷൻ :എന്താടാ അലി പറ്റിയത് നീ എന്തിനാ ഇങ്ങനെ കിതക്കുന്നത്

അലി :ഇനി കൊട്ടാരത്തിനുള്ളിലേ കച്ചവടം നടക്കുമെന്ന് തോന്നുന്നില്ല എല്ലായിടത്തും നല്ല സുരക്ഷയാ എന്തായാലും വാ നമുക്ക് ചന്തയിലേക്ക് ചെല്ലാം ഒരുപാട് മരുന്നുകൾ ബാക്കിയുണ്ട് ബാക്കി അവിടെ കൊണ്ട് പോയി വിറ്റു

Leave a Reply

Your email address will not be published. Required fields are marked *