ദ വിച്ച് പാർട്ട്‌ 5 [Fang leng]

Posted by

ഒരുക്കത്തിൽ

ജോനൻ :സാമുൽ എന്തൊക്കെ സംഭവിച്ചാലും ഈ ദൗത്യത്തിന്റെ അവസാനം വരേ നീ സഹീറിനോടൊപ്പം ഉണ്ടാകകണം

സാമുൽ :തീർച്ചയായും എന്റെ അവസാന ശ്വാസം വരേ ഞാൻ പോരാടുന്നതായിരിക്കും

ഇത്രയും പറഞ്ഞു സാമുൽ തന്റെ വലിയ വാൾ അറയിലേക്കിട്ടു ശേഷം സഹീറിനോടോപ്പം ആ മലയിറങ്ങുവാൻ തുടങ്ങി

******************************************

ഇതേ സമയം കൊട്ടാരത്തിനുള്ളിൽ ഒരു കൂട്ടം സൈനികർ ഒരു യുവാവിനുപിന്നാലെ ഓടുകയായിരുന്നു

“നിൽക്കെടാ അവിടെ മര്യാദക്ക് നിൽക്കാനാ നിന്നോട് പറഞ്ഞത് ”

സൈനികർ അലറിക്കൊണ്ട് അവനു പിന്നാലെ പറഞ്ഞു

“(എന്റുമ്മാ ഇവമ്മാർ വിടുന്ന ലക്ഷണം ഇല്ലല്ലോ )എടാ ദ്രോഹികളെ ഞാൻ കള്ളനല്ലെന്ന് നിങ്ങളോടു എത്ര തവണ പറയണം ”

സൈനികർ :അതൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം ഇപ്പോൾ കീഴടങ്ങുന്നതാണ് നിനക്ക് നല്ലത്

യുവാവ് : കീഴടങ്ങിയിട്ട് വേണം തെളിയാത്ത എല്ലാ കുറ്റവും എന്റെ തലയിൽ കെട്ടിവയ്ക്കാൻ അതിന് ഇത്തിരി പുളിക്കും

ഇത്രയും പറഞ്ഞു അവൻ വീണ്ടും ഓട്ടം തുടർന്നു സൈനികർ പിന്നാലെയും പെട്ടെന്നായിരുന്നു അവൻ തന്റെ മുൻപിൽ ഒരു കുതിര നിൽക്കുന്നത് കണ്ടത് ഉടൻ തന്നെ അവൻ അതിനു പുറത്തേക്കു ചാടികയറി

“എന്നെ പിടിക്കാൻ നിങ്ങളൊക്കെ കുറച്ച് കൂടി മൂക്കണം മനസ്സിലായോ “ഇത്രയും പറഞ്ഞു അവൻ കുതിരയെ മുൻപോട്ട് പായിക്കാൻ ശ്രമിച്ചു

“വേഗം പോ കുതിരേ വേഗം ” അവൻ കുതിര പുറത്തിരുന്ന് വിളിച്ചു എന്നാൽ കുതിര ഒരടി പോലും മുൻപോട്ട് നീങ്ങിയില്ല

“ഉമ്മാ ഈ കുതിരക്കിത് എന്തിന്റെ കേടാ മുൻപോട്ട് പോ കുതിരേ എന്റെ ചക്കരയല്ലേ ഒന്ന് വേഗം പോ “എന്നാൽ അപ്പോഴും കുതിര അതെ നിൽപ്പ് തുടർന്നു വേഗം തന്നെ സൈനികർ എല്ലാവരും കുതിരക്കു ചുറ്റും വട്ടം കൂടി

സൈനികർ :മര്യാദക്ക് നീ താഴെ ഇറങ്ങുന്നോ അതോ ഞങ്ങൾ ഇറക്കണോ

യുവാവ് :ഞാൻ ഇറങ്ങുമല്ലോ അതിന് ഇങ്ങനെ ഭീഷണി പ്പെടുത്തേണ്ടകാര്യമൊന്നുമില്ല

ഇത്രയും പറഞ്ഞു അവൻ പതിയെ കുതിരയിൽ നിന്ന് താഴെ ഇറങ്ങി

“ഇനി പറയു എന്താണ് പ്രശ്നം ”

“ടപ്പ് “അടുത്ത നിമിഷം കൂട്ടത്തിലുള്ള ഒരു സൈനികന്റെ കൈ യുവാവിന്റെ കവിളിൽ പതിഞ്ഞു

“പ്രശ്നം എന്താണെന്നു നിനക്ക് അറിയില്ലല്ലേ കൊട്ടാരത്തിൽ അതിക്രമിച്ച് കയറിയതും പോരാ നിന്ന് ആളാകാനും നോക്കുന്നോ വേഗം ഇവനെ പിടിച്ചു കേട്ട്

Leave a Reply

Your email address will not be published. Required fields are marked *