ദ വിച്ച് പാർട്ട്‌ 5 [Fang leng]

Posted by

ദാമു :നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്തു തന്നാൽ അച്ഛനോട്‌ പറഞ്ഞു ഞാൻ നിന്റെ ഉമ്മയെ മോചിപ്പിക്കാം

അലി :അങ്ങ് കാര്യമായി പറഞ്ഞതാണോ

ദാമു :അതെ നീ ആ ഇരുണ്ട വനത്തിനു മുകളിലൂടെ പറക്കുന്ന പട്ടം കണ്ടോ നീ എനിക്ക് വേണ്ടി അത് കൊണ്ട് വരണം എന്താ സമ്മതമാണോ

അലി :ആ പട്ടം ഞാൻ കൊണ്ട് വന്നാൽ അങ്ങ് ഉറപ്പായും ഉമ്മയെ മോചിപ്പിക്കുമോ

ദാമു :തീർച്ചയായും എന്റെ കൂട്ടുകാരുടെ മുൻപിൽ വച്ച് ഞാൻ സത്യം ചെയ്യുകയാണ്

അലി :എങ്കിൽ ഞാൻ ഉറപ്പായും ആ പട്ടം കൊണ്ട് വന്ന് നൽകും

ഇത്രയും പറഞ്ഞു അലി അവിടെ നിന്ന് മുൻപോട്ടു നടന്നു

“നീ സത്യമാണോ പറഞ്ഞത് നീ അവന്റ ഉമ്മയെ മോചിപ്പിക്കുമോ “ദാമുവിന്റെ കൂട്ടുകാരൻ അവനോടായി ചോദിച്ചു

ദാമു :തീർച്ചയായും പക്ഷെ അവൻ പട്ടവുമായി തിരികെ വരണ്ടേ ഹഹാ

ഇതേ സമയം അലി ഇരുണ്ട വനത്തെ ലക്ഷ്യമാക്കി പോകുകയായിരുന്നു

കിഷൻ :നീ ഇത് എന്തിനുള്ള പുറപ്പാടാ അലി

അലി :ഞാൻ ആ പട്ടം ഉറപ്പായും കൊണ്ട് വരും

കിഷൻ :നിനക്കെന്താ വട്ടുണ്ടോ അവന്റെ വാക്ക് കേട്ട് നീ അബദ്ധമൊന്നും കാണിക്കരുത്

അലി :എന്ത് അബദ്ധം എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ എന്തും ചെയ്യും

കിഷൻ :ഇത് ആപത്താണ് അലി ആ ഇരുണ്ട വനം ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞതാണെന്ന് ഞാൻ കെട്ടിട്ടുണ്ട് കൂടാതെ ആ പട്ടത്തെ കുറിച്ചും ചില കഥകൾ കെട്ടിട്ടുണ്ട്

അലി :എന്ത് കഥകൾ

കിഷൻ :ഇരുണ്ട വനത്തിനു മുകളിലേ ആ പട്ടം പറത്തുന്നത് ഒരു പിശാച് ആണ് വളരെ സുന്ദരിയായ ഒരു പിശാച് അവളെ കണ്ടവരാരും ഇതുവരെ തിരിച്ചു വന്നിട്ടില്ല അതുകൊണ്ട് നീ ആ പട്ടം സ്വന്തമാക്കുവാനുള്ള മോഹം ഉപേക്ഷിചേക്ക്

അലി :കണ്ടവരാരും തിരിച്ചു വന്നിട്ടില്ലെങ്കിൽ ഈ കഥകളൊക്കെ എങ്ങനെ നീ അറിഞ്ഞു എനിക്ക് ഈ പ്രേതത്തിലും പിശാചിലും ഒന്നും വിശ്വാസമില്ല നീ വേഗം ഈ മരുന്നുകൾ എന്റെ വീട്ടിൽ കൊണ്ട് പോയി വയ്ക്ക് ഞാൻ ഇന്ന്‌ ഇരുട്ടുന്നതിന് മുൻപ് മടങ്ങി വരും ഇത്രയും പറഞ്ഞു അലി ഇരുണ്ട വനത്തിനുള്ളിലേക്ക് കടന്നു

വനത്തിനുള്ളിലെത്തിയ അലി ചുറ്റും നോക്കുവാൻ തുടങ്ങി

“ഇത്രയും വലിയ വനത്തിൽ ആ പട്ടം കണ്ട്പിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും എങ്കിലും ശ്രമിച്ചു നോക്കുക തന്നെ വടക്കു ദിശയിൽ നിന്നുമായിരുന്നു ആ പട്ടം പറന്നിരുന്നത് അതിനാൽ തന്നെ അങ്ങോട്ടേക്ക് പോകാം ”

അലി പതിയെ വടക്ക് ദിശയിലേക്ക് നടക്കുവാൻ തുടങ്ങി എങ്കിലും അവന്റ

Leave a Reply

Your email address will not be published. Required fields are marked *