ദ വിച്ച് പാർട്ട്‌ 5 [Fang leng]

Posted by

ദ വിച്ച് പാർട്ട്‌ 5

The Witch Part 5 | Author : Fang leng | Previous Part

[ബെർത്ത്‌ ഓഫ് ദി വിച്ച്]

 

അല്പ നേരത്തിനു ശേഷം കരീകയും മഹാറാണിയും കുമാരിയുടെ അറയിൽ

ˇ

മഹാറാണി :നിനക്ക് എന്ത് തന്നാലാണ് കരീക മതിയാകുക ചോദിച്ചോളു എന്ത് വേണമെങ്കിലും ചോദിച്ചോളു നീ ചെയ്തു തന്ന ഉപകാരത്തിന് എന്ത് തന്നാലും മതിയാകില്ല ഒരു ചെറുമകനെ കൊതിച്ചിരുന്ന എനിക്കിത് ഇരട്ടി മധുരത്തിന്റെ സുധിനമാണ് എന്താണ് സ്വപ്നാ ഒന്നും മിണ്ടാതെ കിടക്കുന്നത് കരീകയോട് നിന്റെ നന്ദി അറിയിക്കു

എന്നാൽ കുമാരി അപ്പോഴും മൗനം പാലിച്ചു കിടന്നു

മഹാറാണി :എന്താണ് കുമാരി നിനക്ക് പറ്റിയത് ഇതല്ലേ നീ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് എന്നിട്ടിപ്പോൾ നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തത്

കുമാരി :അമ്മ പറഞ്ഞത് പോലെ ഈ ദിവസം ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ടത് ഞാൻ തന്നെയാണ് എന്നാൽ പല തരം ചിന്തകൾ എന്നെ അലട്ടുകയാണ് അവൾ ആ ജ്യോതി അവൾ എനിക്കോരു പെൺകുഞ്ഞ് ഉണ്ടാകുമെന്നും അവൾ കാരണം എല്ലാം നശിക്കുമെന്നും ശപിച്ചിരുന്നു ഈ പെൺകുഞ്ഞിനെ കാണുമ്പോഴേല്ലാം എനിക്ക് അതാണ് ഓർമ്മ വരുന്നത്

മഹാറാണി :ആ ഭ്രാന്തി പെണ്ണ് പറഞ്ഞത് ഓർത്താണോ നീ ഭയക്കുന്നത് അതിന്റ ഒരാവശ്യവുമില്ല കരീക അന്നുതന്നെ പറഞ്ഞതല്ലേ അത് ഭലിക്കാൻ പോകുന്നില്ലെന്ന് കരീക നീ തന്നെ ഇവളെ പറഞ്ഞു മനസ്സിലാക്കു ഇതെല്ലാം ഇവളുടെ തോന്നലാണെന്ന്

അതുവരെയും മൗനം പാലിച്ചു നിന്ന കരീക മഹാറാണിയുടെ വാക്കുകൾ കേട്ടയുടനെ കുമാരിയോടൊപ്പം കിടന്ന പെൺകുഞ്ഞിനെ കയ്യിലെടുത്ത് പതിയെ തലോടികൊണ്ട് സംസാരിച്ചു തുടങ്ങി

“ഇവൾ എന്തൊരു സുന്ദരിയാണെന്ന് നോക്കിയെ ആരുടെയും മനംകവരുവാൻ കഴിയുന്നത്ര ഓമനത്തമുള്ളവൾ എന്നാൽ ഇവൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നത് സർവ്വനാശമാണ് സർവ്വനാശം ”

മഹാറാണി :കരീക നീ എന്തൊക്കെയാണ് ഈ പറയുന്നത്

കരീക :സത്യമാണ് മഹാറാണി ഇവൾ എന്റെ പൂജയുടെ ഭലമായി ഉണ്ടായതല്ല ഞാൻ ഒരു കുമാരനു വേണ്ടി മാത്രമാണ് ശ്രമിച്ചിരുന്നത്

കുമാരി :അപ്പോൾ..

കരീക :അതെ കുമാരിയുടെ സംശയം സത്യമായിരുന്നു ഇവൾ ശപിക്കപ്പെട്ടവളാണ് വളരെ ശക്തമായൊരു ശാപം ഇവളെ വലയം ചെയ്തിരിക്കുന്നു

കുമാരി :ഇതിനു വേണ്ടിയായിരുന്നോ ഞാൻ ഇത്രയും നാൾ കാത്തിരുന്നത് ഇതിന് ഒരു പ്രതിവിധിയുമില്ലേ കരീക

Leave a Reply

Your email address will not be published.