ദ വിച്ച് പാർട്ട്‌ 5 [Fang leng]

Posted by

വീണുകിടന്നിരുന്ന അവൻ പതിയെ എഴുനേറ്റ് ചുറ്റും നോക്കി

“അപ്പോൾ ഇന്നലെ ഞാൻ കാൽ തെറ്റി വീണത് വനത്തിന്റെ താഴ്ന്ന പ്രദേശത്തായിരുന്നുവല്ലേ ഞാൻ ഒരുപാട് താഴേക്ക് വന്നു എന്ന് തോന്നുന്നു ”

അലി പതിയെ കണ്ണു തിരുമി ചുറ്റിലും ഒന്നുകൂടി കണ്ണോടിച്ചു പെട്ടെന്നായിരുന്നു അവൻ തന്റെ മുൻപിൽ ചെറിയൊരു ഗുഹ കണ്ടത് അതിന് ചുറ്റും ചില ചരടുകൾ കെട്ടിയിരിക്കുന്നതും അവൻ ശ്രദ്ധിച്ചു അലി വേഗം തന്നെ ആ ഗുഹയുടെ അടുക്കൽ എത്തി

“ഈ ഗുഹയിലാരാ ഈ ചരടോക്കെ കെട്ടി വച്ചിരിക്കുന്നത് ”

അവൻ പതിയെ ഗുഹക്കുള്ളിലേക്ക് നോക്കുവാൻ തുടങ്ങി പെട്ടെന്നാണ് ഗുഹക്കുള്ളിൽ നിന്ന് ഒരു പ്രകാശം പുറത്തേക്കുവരുന്നത് അവൻ ശ്രദ്ധിച്ചത്

“ഇതെവിടെ നിന്നാണ് ഈ പ്രകാശം വരുന്നത് ”

അലി പതിയെ ഗുഹക്കുള്ളിലേക്ക് കയറി പ്രകാശം കാണുന്ന ഇടത്തേക്ക് നടന്നു പ്രകാശത്തെ ലക്ഷ്യമാക്കി നടന്ന അവൻ എത്തിചേർന്നത് ഗുഹക്ക് മറുവശത്തുള്ള കവാടത്തിനടുത്തായിരുന്നു അലി പതിയെ ആ കവാടത്തിലൂടെ ഗുഹക്ക് മറു വശത്തേക്ക് കടന്നു പുറത്തേക്ക് എത്തിയ അലിയെ കാത്തിരുന്നത് തികച്ചും അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു അവൻ മനോഹരമായ ഒരു സമതല പ്രദേശത്തേക്കായിരുന്നു എത്തിചേർന്നത്

“പടച്ചോനെ ഈ കാട്ടിനുള്ളിൽ ഇങ്ങനെയും ഒരു സ്ഥലമോ കിഷൻ പറഞ്ഞതുപോലെ ഈ കാട്ടിൽ എന്തൊക്കെയോ അത്ഭുതങ്ങൾ ഉണ്ട് ”

പെട്ടെന്നായിരുന്നു അലി കുറച്ചകലെ ഒറ്റപ്പെട്ടൊരു വീട് കണ്ടത് അതിന്റെ മുറ്റത്തായി തന്നെ ഒരു വലിയമരവും നിൽക്കുന്നണ്ടായിരുന്നു ആ മരത്തിനു മുകളിലായി അവൻ തേടി വന്ന പട്ടം പാറി കളിക്കുന്നുണ്ടായിരുന്നു

ഈ കാഴ്ച്ച കണ്ട അലി സന്തോഷംകൊണ്ട് തുള്ളി ചാടി

“അതേ ഒടുവിൽ ഞാൻ ആ പട്ടം കണ്ടെത്തിയിരിക്കുന്നു ”

അവൻ വേഗം തന്നെ ആ വീടിനെ ലക്ഷ്യമാക്കി നടക്കുവാൻ തുടങ്ങി

എന്നാൽ പെട്ടെന്ന് തന്നെ അവന്റെ മനസ്സിൽ ചില ചിന്തകൾ ഉടലെടുക്കുവാൻ തുടങ്ങി

“അല്ല ഈ ഒറ്റപ്പെട്ട സ്ഥലത്ത് ആരായിരിക്കും ഈ വീട് വച്ചിരിക്കുന്നത് ഈ കാടിനുള്ളിൽ കയറിയത് മുതൽ എല്ലാ കാര്യങ്ങളും വിചിത്രമായാണ് സംഭവിക്കുന്നത് എന്തായാലും എനിക്ക് ആ പട്ടം സ്വന്തമാക്കിയേ പറ്റു ”

അലി അല്പ നേരത്തിനുള്ളിൽ തന്നെ വീടിനു മുൻപിൽ എത്തിചേർന്നു അതൊരു പഴയ രീതിൽ തയ്യാറാക്കിയ ചെറിയ വീടായിരുന്നു വീട്ടിൽ നിന്നും കുറച്ച് മാറി വീടിനു ചുറ്റും ചരടു കൊണ്ട് വലയം തീർത്തിട്ടുണ്ടായിരുന്നു

“ഇതെന്തിനാ ഈ വീടിനു ചുറ്റും ചരടു കെട്ടിയിരിക്കുന്നത് ആ ഗുഹക്ക് ചുറ്റിലും ഞാൻ ഇതുപോലെ ചരട് കണ്ടിരുന്നല്ലോ എന്തായാലും വീടിനടുത്തേക്ക് ചെന്നു നോക്കാം ”

അലി പതിയെ ചരടു മറികടന്ന് വീടിന്റ മുറ്റത്തേക്ക് പ്രവേഷിച്ചു ശേഷം വീടിന്റെ പരിസരം വീക്ഷിക്കുവാൻ തുടങ്ങി

“ഇവിടെ ആരെയും കാണുന്നില്ലല്ലോ ഒന്ന് വിളിച്ചു നോക്കിയാലോ അല്ലെങ്കിൽ

Leave a Reply

Your email address will not be published. Required fields are marked *