ദ വിച്ച് പാർട്ട്‌ 5 [Fang leng]

Posted by

കരീക :എനിക്കറിയാവുന്ന സഹീർ മറ്റേതിനെക്കാളും ഈ രാജ്യത്തിന് പ്രധാന്യം നൽകുന്ന വ്യക്തിയാണ് ഈ രാജ്യത്തെ രക്ഷിക്കാൻ ഇതുമാത്രമാണ് ഒരു വഴി ഒന്നുകിൽ ചേട്ടന് ആ കുഞ്ഞിനെ രക്ഷിക്കാം അല്ലെങ്കിൽ ഈ രാജ്യത്തേയും ഏതാണ് വേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിച്ചുകൊള്ളു

അല്പനേരത്തെ മൗനത്തിനു ശേഷം സഹീർ കരീകയോട് സംസാരിച്ചു തുടങ്ങി

“ശെരി ഞാൻ ഇത് ചെയ്യാം പക്ഷെ അതിനു പകരമായി നീ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്തു തരണം ”

കരീക :എന്താണെങ്കിലും പറഞ്ഞുകൊള്ളു

സഹീർ :ഞാൻ ഈ കൊട്ടാരത്തിൽ നിന്ന് പോകുവാൻ ആഗ്രഹിക്കുന്നു നീ അതിനുള്ള അനുവാദം എനിക്ക് വാങ്ങി നൽകണം

കരീക :ഇവിടെ നിന്ന് പോകുവാനോ ചേട്ടൻ എന്താണ് ഉദ്ദേശിക്കുന്നത്

സഹീർ :എനിക്ക് ഇവിടുത്തെ ജീവിതം മടുത്തിരിക്കുന്നു ഇവിടം എനിക്ക് സങ്കടം മാത്രമാണ് നൽകിയത് അതിനാൽ തന്നെ ഇനിയുള്ള കാലം ഈ രാജ്യത്തിലെവിടെയെങ്കിലും ഒരു സാധാരണ വ്യക്തിയായി ജീവിക്കാനാണ് എന്റെ ആഗ്രഹം

കരീക :ശെരി ചേട്ടന് അതാണ് വേണ്ടതെങ്കിൽ ഞാൻ അതിനുള്ള അനുവാദം വാങ്ങി നൽകാം

സഹീർ :എങ്കിൽ ഇന്ന്‌ വൈകുന്നേരം ആ കുഞ്ഞുനെ നീ സാരദു നദികരയിലേക്ക് കൊണ്ട് വരു അവിടെ വച്ച് ഞാൻ നീ പറഞ്ഞ കാര്യം നിർവഹിക്കാം

കരീക :ശെരി ചേട്ടാ എല്ലാത്തിനും ഒരുപാട് നന്ദി

വൈകുന്നേരം സാരദു നദിക്കര

സഹീർ നദികരയിലായി വലിയൊരു വൈക്കോൽ കൂന തന്നെ ഉണ്ടാക്കിയിരുന്നു

സഹീർ :തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞിരിക്കുന്നു ഇനി കുഞ്ഞിനെ എന്റെ കയ്യിലേക്ക് നൽകു

കരീക ഉടൻ തന്നെ കുഞ്ഞിനെ സഹീറിന് കൈമാറി സഹീർ കുഞ്ഞിനെ വൈക്കോൽ കൂനയിലേക്ക് വച്ച ശേഷം അതിലേക്ക് തീ പകർന്നു വളരെ വേഗം തന്നെ ആ തീ ആളിപടരുവാൻ തുടങ്ങി ഒപ്പം ഒരു കുഞ്ഞിന്റെ നിലവിളിയും അവിടെയെങ്ങും മുഴങ്ങി

കരീക :ഇത് ചെയ്തുകൊണ്ട് ചേട്ടന് യാതൊരുവിധ കുറ്റബോധവും ഉണ്ടാകേണ്ടതില്ല ചേട്ടൻ ഒരു നല്ല കാര്യം തന്നെയാണ് ചെയ്തിരിക്കുന്നത്

സഹീർ :ഞാൻ ചെയ്തത് എന്താണെന്നു എനിക്ക് നന്നായി അറിയാം കരീക എന്തൊക്കെ പറഞ്ഞാലും ഇത് തെറ്റ് തന്നെയാണ് പക്ഷെ ഇപ്പോൾ ഇത് അനുവാര്യമായിരുന്നു

കരീക :തീർച്ചയായും

സഹീർ :നീ പറഞ്ഞ കാര്യം ഞാൻ ചെയ്തിരിക്കുന്നു ഇനി നീ എനിക്ക് നൽകിയ വാക്ക് പാലിക്കുക

കരീക :തീർച്ചയായും ഞാൻ ചേട്ടന്റെ ആവശ്യം മഹാറാണിയോട് പറഞ്ഞു കഴിഞ്ഞു അവർക്കും അതിനു സമ്മതമാണ്

സഹീർ :എങ്കിൽ വരു നമുക്ക് കൊട്ടാരത്തിലേക്ക് പോകാം കൊട്ടാരം വിടുന്നത്തിനു മുൻപ് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *