ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Posted by

 

അച്ഛൻ സുചിത്രയ്ക്ക് വേണ്ടി കല്യാണലോചനകളൊക്കെ നോക്കുന്നുണ്ട്. പണ്ടത്തെ പോലെ വലിയ ഡിമാൻഡുകളൊന്നും അയാൾക്കില്ല. കെട്ടാൻ വരുന്നത് ആരായാലും തന്റെ മകളെ നോക്കാൻ പ്രാപ്തിയുള്ളവരായിരിക്കണം.

 

അങ്ങനെയിരിക്കെ സുചിത്രയെ കല്യാണം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞുകൊണ്ട് ഒരാൾ മുന്നോട്ടു വന്നു.

 

” എന്റെ പേര് ഷിബു.. എന്നെ നിങ്ങൾക്ക് ഓർമ്മയുണ്ടാകുമോന്ന് അറിയില്ല. പണ്ട് ഞാൻ സുചിത്രയെ പെണ്ണുകാണാൻ ഇവിടെ വന്നിരുന്നു. പക്ഷെ കൂലിപ്പണിക്കാരനായത് കൊണ്ട് അന്ന് നിങ്ങളെന്നെ അപമാനിച്ച് ഇറക്കി വിട്ടു. പക്ഷെ അതൊന്നും ഞാൻ കാര്യമാകുന്നില്ല. സുചിത്രയെ എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിക്കാൻ താല്പര്യമാണ്. താമസിക്കാൻ എനിക്കൊരു ചെറിയ വീടുണ്ട്. സ്വത്തെന്ന് പറയാൻ ആകെയുള്ളത് ഒരമ്മയാണ്. തീരുമാനം എന്താണെന്ന് എന്നെ അറിയിച്ചാൽ മതി. ”

അതും പറഞ്ഞ് ഷിബു പോയി.

 

ഈ വിവരം അച്ഛൻ സുചിത്രയെ അറിയിച്ചു. അച്ഛന്റെ തീരുമാനം എന്താണോ അത് അനുസരിക്കാൻ അവൾ സമ്മതം മൂളി. അങ്ങനെ വൈകാതെ സുചിത്രയെ ഷിബു രെജിസ്റ്റർ മ്യാരേജ് ചെയ്തു. അടുത്ത ബന്ധുക്കളെ പോലും ക്ഷണിക്കാതെയാണ് വിവാഹം നടത്തിയത്. അങ്ങനെ സുചിത്ര കൊട്ടാരത്തിൽ നിന്നും കുടിലിലേക്ക് മാറി.

 

——————

 

മൂന്ന് വർഷങ്ങൾക്ക് ശേഷം.

 

——————

 

ശാന്തമായ ഒരു കടൽ തീരം. അതിലൂടെ തളരിതമായി കാറ്റ് വീശി. ആളൊഴിഞ്ഞ ഇരിപ്പിടത്തിൽ കൈകുഞ്ഞുമായി ഇരിക്കുന്ന സുചിത്ര. അല്പം പക്വത തോന്നിക്കുന്ന കൗമാരകാരൻ അവളുടെ അടുത്തേക്ക് വന്നു.

 

” അമ്മേ… ”

അവൻ പതിയെ വിളിച്ചു.

 

സുചിത്ര തിരിഞ്ഞു നോക്കി. ആ കാഴ്ച അവളെ ആനന്ദത്തിലാഴ്ത്തി. 3

Leave a Reply

Your email address will not be published. Required fields are marked *