ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Posted by

 

ടക്ക് ടക്ക് ടക്ക്…

കുളികഴിഞ്ഞ തോർത്തും തലയിൽ ചുറ്റിക്കൊണ്ട് സുചിത്ര കിച്ചുവിന്റെ റൂമിലെ കതകിന് തട്ടി.

അവൻ വാതില് തുറന്ന് പുറത്തേയ്ക്ക് വന്നു.

 

” വാ… വന്നെന്തെങ്കിലും കഴിക്ക്. ”

മുഖത്ത് പുഞ്ചിരി വരുത്തികൊണ്ട് സുചിത്ര പറഞ്ഞു.

 

” എനിക്ക് വിശപ്പില്ല… ”

കിച്ചു മറുപടി നൽകി.

 

” അങ്ങനെ പറഞ്ഞാൽ.. എങ്ങനെയാ..? ഇന്നലെ രാത്രിയിലും ഒന്നും കഴിച്ചില്ലല്ലോ…? ”

 

” അതൊന്നും കുഴപ്പമില്ല… ”

അവൻ ഗൗരവം വിടാതെ പറഞ്ഞു.

 

” എനിക്ക് കുഴപ്പമുണ്ട്… ”

അതും പറഞ്ഞ് സുചിത്ര അവനേം വിളിച്ചുകൊണ്ടു ഡൈനിങ് ടേബിളിൽ കൊണ്ടിരുത്തി.

പ്ളേറ്റിൽ പുട്ടും, കടലക്കറിയും വിളമ്പി.

 

കിച്ചു മനസ്സില്ലാമനസ്സോടെ അത് കഴിക്കാൻ ആരംഭിച്ചു.

കിച്ചുവിന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു : രാവിലെ നിന്റെ അച്ഛൻ വിളിച്ചിരുന്നു. ഇപ്പൊ കുഴപ്പമൊന്നുമില്ല എല്ലാം നോർമലായിന്ന് പറഞ്ഞു. നിന്നെ അന്വേഷിച്ചിരുന്നു. നീ ഉറങ്ങിയെഴുന്നേറ്റില്ലാന്ന് പറഞ്ഞു. അവിടുള്ള ജോലിയൊക്കെ ഉപേക്ഷിച്ച് അതികം വൈകാതെ നാട്ടിലേക്ക് വരാൻ അച്ഛൻ തീരുമാനിച്ചു. കൂടിവന്നാൽ ഒന്നോ,രണ്ടോ മാസം അതിനുള്ളിൽ അച്ഛനിവിടെയെത്തും.

 

” അച്ഛനിവിടെ വരുമ്പോൾ ഇവിടെ ഇതുവരെ നടന്ന കാര്യങ്ങളൊന്നും ഞാൻ പറയരുത് എന്നല്ലേ… അമ്മ പറഞ്ഞുവരുന്നത്…? ”

അവൻ തിരിച്ചു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *