ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Posted by

 

” കിച്ചു അടുത്തുണ്ടോ…? ”

അച്ഛൻ ഗൗരവത്തോടെ ചോദിച്ചു.

 

” ഉണ്ട്… ”

വീണ മറുപടി നൽകി.

 

” ഫോൺ അവന് കൊടുക്ക്… ”

 

” ശെരി അച്ഛാ… ”

വീണ ഉടനെ ഫോൺ കിച്ചുവിന് കൊടുത്തു.

ഫോൺ ചെവിയിൽ വച്ചുകൊണ്ട് വിറയ്ക്കുന്ന ചുണ്ടുകളോടെ : ഹലോ… അ.. അച്ഛാ…

 

” നിന്റെ അനിയെത്തി പറഞ്ഞതൊക്കെ സത്യമാണോ..? ”

അച്ഛൻ കോപത്തോടെ ചോദിച്ചു.

 

” അ… ആ… അത്… സത്യമാണ്.. ”

അവൻ പേടിച്ചുകൊണ്ട് പറഞ്ഞു.

 

അടുത്ത നിമിഷം ഫോൺ കട്ടായി.

 

” അച്ഛൻ എന്താ പറഞ്ഞത്…? ”

വീണയും, ശ്രീജിത്തും ഒരേപോലെ ചോദിച്ചു.

 

” ഫോൺ കട്ട്‌ ചെയ്തു. എനി എന്ത് സംഭവിക്കുമെന്ന് ഒരു പിടിയുമില്ല. ”

കിച്ചു പേടിയോടെ പറഞ്ഞു.

 

” ഏട്ടൻ പേടിക്കേണ്ട നമുക്ക് വെയിറ്റ് ചെയ്യാം… അച്ഛൻ തിരിച്ചു വിളിക്കുമായിരിക്കും… ”

വീണ പറഞ്ഞു.

 

” കിച്ചു.. നീ റിലാക്സ്സാവ്… ”

ശ്രീജിത്ത്‌ അവനെ ചേർത്ത് പിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു.

 

പക്ഷെ കിച്ചു കരയാൻ തുടങ്ങി. അവന്റെ ഉള്ളിലെ വിഷമങ്ങൾ കണ്ണീരായി പുറത്തു വന്നു.

Leave a Reply

Your email address will not be published. Required fields are marked *