ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Posted by

വർഷങ്ങൾക്കിപ്പോഴ് കിച്ചു ആകെ മാറിയിരിക്കുന്നു. അവൻ പക്വതയുള്ള ഒരാളായി മാറിയിരിക്കുന്നു.

 

സുചിത്രയെ കണ്ട മാത്രയിൽ തന്നെ കിച്ചു പുഞ്ചിരിച്ചു.

 

” അമ്മയ്ക്ക് സുഖം തന്നെയല്ലേ…? ”

കിച്ചു ചോദിച്ചു.

 

മറുപടിയൊന്നും പറയാതെ അവളൊന്ന് മൂളുക മാത്രം ചെയ്തു.

 

” എനിക്ക് ഷാർജയിലെ ആന്റി പൈറസി സോഫ്റ്റ്‌വെയർ കമ്പനിയിൽ ഒരു ജോലി ശെരിയായിട്ടുണ്ട് . വീണയുടെ കല്യാണം ഉറപ്പിച്ചു. ശ്രീജിത്ത്‌ എന്നാണ് വരന്റെ പേര്. ”

കിച്ചു തന്റെ വിശേഷങ്ങൾ ഓരോന്ന് ഓരോന്നായി പറഞ്ഞു.

 

” രാജേഷേട്ടൻ..? ”

സുചിത്ര ചോദിച്ചു.

 

” അച്ഛനും സുഖമായിരിക്കുന്നു..”

കിച്ചു പറഞ്ഞു.

 

” നിങ്ങളോട് ഞാൻ ചെയ്തത് വലിയ തെറ്റാണ്… ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റ്. അതിനുള്ള ശിക്ഷയാ ഞാനിപ്പോ അനുഭവിച്ചോണ്ടിരിക്കുന്നത്. ഈ കുഞ്ഞിനെ എന്റെ കൈയ്യിലേൽപ്പിച്ച് ഷിബു പോയി… ഞാൻ വീണ്ടും തനിച്ചായി… ”

സുചിത്ര വിഷമത്തോടെ പറഞ്ഞു.

 

” ഹം.. കാര്യങ്ങളൊക്കെ മുത്തശ്ശി വഴി ഞാൻ അറിഞ്ഞിരുന്നു. ”

 

” അമിതമായുള്ള മദ്യപാനം ഷിബുവിന്റെ കരളിനെ ബാധിച്ചു. അങ്ങനെയാ മരണം. ഇപ്പൊ ആ കൊച്ചു കുടിലിൽ ഞാനും, എന്റെ കുഞ്ഞും, ഷിബുവിന്റെ അമ്മയും തനിച്ചായി. വിശേഷങ്ങൾ ചോദിച്ച് ബന്ധുക്കളാരും വിളിക്കാറില്ല, നല്ല അയൽക്കാരില്ല.. ഞാൻ തീർത്തും ഒറ്റപെട്ടു. ”

സുചിത്ര വിഷമത്തോടെ പറഞ്ഞു.

 

ഈ നേരം കിച്ചു സുചിത്രയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിനെ തലോടികൊണ്ട് ചോദിച്ചു : എന്താ ഇവൾടെ പേര്..?

Leave a Reply

Your email address will not be published. Required fields are marked *