ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Posted by

 

” അവൾക്ക് ഞാൻ വാക്ക് കൊടുത്തതാ.. നിന്നെ ആര് കൈയൊഴിഞ്ഞാലും ഞാനുണ്ടാകും കൂടെന്ന്. അവൾക്ക് ആവിശ്യമുള്ള അത്രയും കാലം ഇവിടെ നിർത്തും. ”

ബീന പറഞ്ഞു.

 

” സുചിത്ര ചേച്ചിയെ ഇവിടെ നിർത്തുന്നതിൽ എനിക്ക് പരാതിയൊന്നുമില്ല. പക്ഷെ ചേച്ചി ഇപ്പൊ ഇവിടെയുള്ള കാര്യം ചേച്ചിടെ വീട്ടുകാർക്ക് അറിയാവോ..? ”

നീതു സംശയം ചോദിച്ചു.

 

” അവർക്ക് അറിയില്ലാന്നു തോന്നുന്നു.. ”

ബീന ഉറപ്പില്ലാതെ പറഞ്ഞു.

 

” എങ്കിൽ എത്രയും പെട്ടന്ന് ചേച്ചി ഇവിടെയുള്ള വിവരം വീട്ടുകാരെ അറിയിക്കാൻ നോക്ക്. അല്ലേൽ പോലിസ് കേസാകും.. ”

നീതു മുന്നറിയിപ്പ് നൽകി.

 

സമയം ഒട്ടും കളയാതെ ബീന സുചിത്രയുടെ അച്ഛനെ വിളിച്ചു.

 

” ഹലോ… ജയരാജേട്ടനല്ലേ… ഇത് ഞാനാ.. ബീന.. ബീന മിസ്സ്‌. സുചിത്രേടെ ഫ്രണ്ട്. ”

ബീന പറഞ്ഞു.

 

” സുചിത്ര അവിടെയുണ്ടോ..? ”

അയാൾ ചോദിച്ചു.

 

” ഉണ്ട്… ഇവിടെ എത്തിയപ്പോൾ മുതൽ ഒരേ കരച്ചിലാ ഞാൻ ഫോൺ കോടുക്കാം.. ”

ബീന ഉടനെ സുചിത്ര കിടക്കുന്ന മുറിയിലേക്ക് ചെന്നു.

” സുചിത്രേ ദേ നിന്റെ അച്ഛനാ വിളിക്കുന്നെ… സംസാരിക്ക്. ”

ഫോൺ സുചിത്രയെ ഏല്പിച്ചു.

 

” ഹലോ… “

Leave a Reply

Your email address will not be published. Required fields are marked *