രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

Rathishalabhangal Life is Beautiful 7 | Author : Sagar Kottapuram

Previous Part

 

പിറ്റേന്നത്തെ ദിവസം അച്ഛൻ വരുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും . കോളേജ് ടൂർ പോയിവന്ന ശേഷം മഞ്ജുവും കോളേജിൽ പോയിത്തുടങ്ങിയിട്ടില്ല. രണ്ടു മൂന്നു ദിവസം കൂടി ലീവെടുത്തു തിങ്കളാഴ്ച മുതൽ പോകാമെന്ന ധാരണയിലാണ് കക്ഷി . ഉച്ചയോടെ ഞാനും അഞ്ജുവും മഞ്ജുസിന്റെ കാറിൽ എയർപോർട്ടിലേക്ക് നീങ്ങി . റോസിമോള് എന്റെ കൂടെ വരാൻ വാശിപിടിച്ചെങ്കിലും മഞ്ജുസ് സമ്മതിച്ചില്ല . കുട്ടികളുടെ കാര്യത്തില് അവള് ഭയങ്കര സ്ട്രിക്റ്റ് ആണ് . സംഗതി അവൾക്കു ദേഷ്യം വന്നാൽ അടിക്കുവൊക്കെ ചെയ്യും പക്ഷെ നല്ല കെയറിങ് ആണ് . കൃത്യ സമയത് ഭക്ഷണം , ഉറക്കം ഒകെ അവള് മാക്സിമം ഉറപ്പാക്കും .പിള്ളേർക്ക് വല്ല അസുഖവും വന്നാൽ പിന്നെ അവൾക്കു ഒടുക്കത്തെ ടെൻഷൻ ആണ് . അതുകൊണ്ടാണ് ഞാൻ പിള്ളേരുമായി പുറത്തു കറങ്ങുന്നതിനെ അവള് എതിർക്കുന്നത് . അതുപോലെ പിള്ളേരുടെ മുൻപിൽ വെച്ച് ഞാൻ വല്ല മോശം വാക്കും പറയുന്നത് അവള് കണ്ടാൽ പിന്നെ തീർന്നു . എന്നെ കണ്ടു പിളേളരു വഷളാവും , ഓരോന്ന് പഠിച്ചു വെക്കും എന്നൊക്കെ പറഞ്ഞു എന്നെ ഇരുത്തിപൊരിക്കും . ബെഡ്‌റൂമിൽ ചെന്നാലും അതുതന്നെ അവസ്ഥ . എന്നാലും അതിനെ എനിക്ക് വല്യ ഇഷ്ടമാണ് !

അങ്ങനെ ഞാനും അഞ്ജുവും കൂടി അച്ഛനെ വിളിക്കാൻ പോയി .എട്ടുമണിയോടെ ഫ്ളൈറ്റിലാണ് അച്ഛൻ വന്നിറങ്ങുന്നത് . ഞാനും അഞ്ജുവും അച്ഛനെ കാത്തു പുറത്തുതന്നെ ഉണ്ടായിരുന്നു . അഞ്ജു ആദ്യമായിട്ടാണ് എയർപോർട്ടും വിമാനവും ഒകെ അടുത്തു കാണുന്നത് , അതുകൊണ്ട് കക്ഷിക്ക്‌ അതിന്റെ ഒരു കൗതുകമുണ്ടായിരുന്നു . ഞങ്ങളൊന്നിച്ചു അധികമെങ്ങോട്ടും പോകാത്തതുകൊണ്ട് അവൾക്കു എന്റെ കൂടെ വരാൻ ഉള്ളുകൊണ്ട് ഒരിഷ്ടവും ഉണ്ട് . അതുകൊണ്ട് വരുന്ന വഴിക്ക് അവൾക്കു ആവശ്യമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് . ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം . അത് മഞ്ജുസ് അവളുടെ പിറന്നാളിന് എടുത്തു കൊടുത്തതാണ് . ഞാൻ പതിവ് വീട്ടുവേഷമായ ഷർട്ടും ബെർമുഡയുമാണ് ഇട്ടിരുന്നത് .

“ഞാൻ പ്രേമിച്ചു കെട്ടുന്നതില് കണ്ണേട്ടന് വല്ല എതിർപ്പും ഉണ്ടോ ?”

Leave a Reply

Your email address will not be published. Required fields are marked *