രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Posted by

ശബ്ദം ഇടറിക്കൊണ്ടുള്ള അഞ്ജുവിന്റെ വിളിയിൽ പുള്ളിയും ഒന്ന് ചിരിച്ചു . പിന്നെ അവളുടെ പുറത്തു ആ പരുക്കൻ കൈക്കൊണ്ട് തട്ടികൊണ്ട് അവളെ അടർത്തിമാറ്റി .”സുഖല്ലേടി നിനക്ക് ?”
അച്ഛൻ ചെറിയൊരു പുഞ്ചിരിയോടെ അവളെ നോക്കി , അതിനു അഞ്ജു ഒന്ന് പയ്യെ മൂളുക മാത്രം ചെയ്തു .അപ്പോഴേക്കും ഞാൻ ചെന്ന് പുള്ളിയുടെ ട്രോളി ബാഗ് കൈനീട്ടിവാങ്ങി .എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പുള്ളി അതെനിക്ക് വിട്ടുനൽകി .”നീ ആകെ മെലിഞ്ഞല്ലോടാ …”
എന്നെ അടിമുടി ഒന്ന് നോക്കികൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു .”ഏയ് ..അച്ഛന് തോന്നുന്നതാ …”
ഞാനതിനു പയ്യെ മറുപടി നൽകികൊണ്ട് ചിരിച്ചു .”എന്നാപ്പിന്നെ പോവല്ലേ …”
ആ മറുപടിയിൽ തൃപ്തനെന്ന പോലെ അച്ഛൻ ഞങ്ങളെ മാറിമാറി നോക്കി .”നീയെന്തിനാടി മോളെ കരയണേ ..”
അഞ്ജുവിന്റെ കലങ്ങിയ കണ്ണുകൊണ്ടു അച്ഛൻ ചിരിയോടെ ചോദിച്ചു .

“ഏയ് ചുമ്മാ …സന്തോഷം കൊണ്ടാ ..”
അഞ്ജു അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ കലങ്ങിയ കണ്ണുകൾ പയ്യെ തുടച്ചു .

“കുട്ടികൾക്കൊക്കെ സുഖം ആണല്ലോ അല്ലെ ?”
അഞ്ജുവിനെ ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ടു നടക്കവേ അച്ഛൻ എന്നോടായി തിരക്കി .

“ആഹ് ..കുഴപ്പമില്ല …”
ഞാൻ അതിനു പയ്യെ മറുപടി നൽകി .

“നേരെചൊവ്വേ മറുപടി പറയാൻ ഇപ്പോഴും വയ്യല്ലേ …?”
എന്റെ മറുപടി കേട്ട് അച്ഛൻ എന്നെ ഒന്നാക്കിയ ചിരിയോടെ നോക്കി . അഞ്ജുവും അതുകണ്ടു അടക്കി ചിരിക്കുന്നുണ്ട് .

“ഏയ് ..അങ്ങനെ ഒന്നും ഇല്ല അച്ഛാ..അവര് സുഖായിട്ടിരിക്കണൂ ..”
ഇത്തവണ തലചൊറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .

“ഹ്മ്മ് …നിന്റെ ടീച്ചറോ ?”
അച്ഛൻ എന്നെ ഒന്നുടെ നോക്കി .

“അതിനും കുഴപ്പം ഒന്നും ഇല്ല ..”
ഞാൻ ആ നോട്ടം ഫേസ് ചെയ്യാനാകാതെ തലതാഴ്ത്തി പറഞ്ഞു .

“ഹ്മ്മ്…എവിടെയാ നിന്റെ വേണ്ടി ?”
ഒന്നമർത്തിമൂളികൊണ്ട് അച്ഛൻ തിരക്കി .

“ദോ…ആ കിടക്കുന്നതാ ..”
ആ ചോദ്യത്തിന് അഞ്ജുവാണ് മറുപടി നൽകിയത് . സ്വല്പം മാറി പാർക്ക് ചെയ്ത ഞങ്ങളുടെ കാർ ചൂണികാണിച്ചുകൊണ്ട് അവൾ ചിരിച്ചു . അതോടെ സംസാരമൊക്കെ അവസാനിപ്പിച്ചു ഞങ്ങൾ കാറിനടുത്തേക്ക് നീങ്ങി .

Leave a Reply

Your email address will not be published. Required fields are marked *