രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Posted by

അച്ഛൻ എന്റെ കൂടെ ഫ്രണ്ട് സീറ്റിലേക്കാണ് കയറി ഇരുന്നത് . ഞാനതു പ്രതീക്ഷിക്കാത്തതുകൊണ്ട് ചെറിയൊരു അസ്വസ്ഥതയുണ്ട് . അഞ്ജു പുള്ളിയുടെ ബാഗും പെട്ടിയുമൊക്കെ ഡിക്കിയിൽ വെച്ചുകൊണ്ട് തിരികെ പുറകിലെ സീറ്റിൽ വന്നിരുന്നു .

“കണ്ണേട്ടാ പോവാം …”
അഞ്ജു പുറകിലെ ഡോർ അടച്ചുകൊണ്ട് പറഞ്ഞു . അതോടെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു . എയർപോർട്ട് ഏരിയ കഴിഞ്ഞു വണ്ടി പുറത്തെത്തിയതോടെ ഞാൻ അടുത്തിരുന്ന അച്ഛനോട് മിണ്ടിത്തുടങ്ങി .

“അച്ഛൻ വല്ലോം കഴിച്ചോ ? ഇല്ലെങ്കിൽ പോകുന്ന വഴിക്ക് ഹോട്ടലിനു കഴിക്കാം..വീട്ടിലെത്തുമ്പോ എന്തായാലും വൈകും ..”
ഞാൻ വളരെപ്പതുക്കെ അങ്ങേരോടായി ചോദിച്ചു .

“ഹാഹ് ..ഏതേലും നല്ലൊരു ഹോട്ടൽ കണ്ടാൽ നിർത്തിക്കോ ”
അതിനു എന്റെ മുഖത്ത് നോക്കാതെ പുള്ളിയും ഒരു മറുപടി നൽകി .

അതോടെ തൊട്ടടുത്ത മെയിൻ സെന്റര് ആയ അങ്കമാലിയിൽ ഞങ്ങൾ വണ്ടിനിർത്തി . പിന്നെ അവിടെയുള്ള സാമാന്യം നല്ലൊരു ഹോട്ടലിൽ കയറി . അച്ഛൻ രാത്രിയിൽ അധികം കഴിക്കാത്ത ആളായതുകൊണ്ട് നാല് ചപ്പാത്തിയും ചിക്കൻ കറിയുമാണ് ഓർഡർ ചെയ്തത് . പക്ഷെ ഞാനും അഞ്ജുവും സ്വല്പം കാര്യമായി തന്നെ തട്ടി . ബീഫ് ചില്ലിയും ഫ്രെയ്‌ഡ്‌ റൈസും മട്ടൻ കറിയുമൊക്കെ ആയി ഞാനും അഞ്ജുവും തട്ടിവിടുന്നത് അച്ഛൻ ഞങ്ങൾക്ക് മുൻപിലിരുന്നു ചെറിയൊരു പുഞ്ചിരിയോടെ നോക്കി .

“നീ ഇപ്പൊ ഓഫീസിൽ ഒന്നും പോകാറില്ലേ?”
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തന്നെ അച്ഛൻ തിരക്കി .

“ഉണ്ടല്ലോ ..മഞ്ജുസ് ടൂർ പോയ കാരണം ലീവെടുത്തു ഞാൻ വീട്ടിലോട്ടു വന്നതാ .തിങ്കളാഴ്ച രാവിലെ ഇനി പോണം ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഹ്മ്മ് ..നിന്റെ പഠിപ്പൊക്കെ എങ്ങനെ ഉണ്ട് അഞ്ജു ?”
എന്റെ ഊഴം കഴിഞ്ഞതും അച്ഛൻ അവളുടെ നേരെ തിരിഞ്ഞു .

“അങ്ങനെ ഒന്നും ഇല്ല …”
അവളതിന് ചിരിയോടെ മറുപടി നൽകി .

“ഹ്മ്മ്…”
ഒന്നമർത്തി മൂളികൊണ്ട് പുള്ളി വീണ്ടും കഴിച്ചു തുടങ്ങി . ഒപ്പം ഞങ്ങളും .

“അച്ഛൻ ഇനി പോകാൻ പ്ലാൻ ഉണ്ടോ ?”
പുള്ളിയുടെ കഴിപ്പ് നോക്കി ഞാൻ മടിച്ചു മടിച്ചു ചോദിച്ചു .

“എന്താ ഞാൻ പോണം എന്നുണ്ടോ ?”
എന്റെ ചോദ്യം കേട്ട് പുള്ളി ചിരിച്ചു .

“ഏയ് അങ്ങനെ അല്ല …അച്ഛൻ എന്താ ഇങ്ങനൊക്കെ പറയണേ ?”

Leave a Reply

Your email address will not be published. Required fields are marked *