രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Posted by

ദേഷ്യമുണ്ടായിരുന്നെങ്കിലും മനസ്സ് അറിഞ്ഞു തന്നെയാ നമ്മുടെ കല്യാണം നടത്തിത്തന്നത് . പിന്നെ എന്തൊക്കെ ആയാലും നീ അങ്ങേരുടെ മോൻ അല്ലെ ? എത്ര ദേഷ്യം കാണിച്ചാലും ഉള്ളിൽ സ്നേഹം ഇല്ലാണ്ടിരിക്കോ? ”
മഞ്ജുസ് എന്നെ നോക്കി പ്രസംഗിച്ചു .”ഹ്മ്മ് …അതൊക്കെ ശരിയാ ..”
ഞാൻ പെട്ടെന്ന് ബെഡിലേക്കു വീണുകൊണ്ട് നെഞ്ചുഴിഞ്ഞു . പിന്നെ ഇട്ടിരുന്ന കുപ്പായം ഊരിക്കളഞ്ഞു .”കുളിക്കുന്നില്ലേ ?”
എന്റെ ഇരുത്തം നോക്കി മഞ്ജുസ് സംശയത്തോടെ ചോദിച്ചു .”ഈ നേരത്തു ഇനി വയ്യ ..നീ വാ കിടക്കാം ”
ഞാൻ മഞ്ജുസിനെ നോക്കി കൈകൾ വിടർത്തി .”അയ്യടാ …എന്താ സ്നേഹം …”
എന്റെ ചിണുക്കം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ റൂമിലെ ലൈറ്റ് ഓഫാക്കികൊണ്ട് അരണ്ട വെളിച്ചമുള്ള മറ്റൊരു ബൾബ് തെളിയിച്ചു .”നമ്മള് തമ്മിൽ ഇപ്പോ വല്ലോം നടന്നിട്ട് കുറച്ചായി അല്ലെ മഞ്ജുസേ ?”
അരണ്ട വെളിച്ചതിലൂടെയുള്ള അവളുടെ തേരാപാരാ നടത്തംനോക്കികൊണ്ട് ഞാൻ തിരക്കി .

“ആഹ് …പിള്ളേരൊക്കെ ആയില്ലേ ..ഇനി കുറച്ചു അഡ്ജസ്റ്റ് ചെയ്യാൻ പഠിക്ക്”
എന്റെ സംസാരം കേട്ട് അവൾ ചിരിച്ചു .

“അതെന്താ നിനക്കെന്നെ മടുത്തോ ?”
ഞാൻ പാതി കളിയായും പാതി കാര്യമായും ചോദിച്ചു .

“കവി….വെറുതെ വേണ്ടാത്ത വർത്താനം പറയണ്ടേ …”
എന്റെ അസ്ഥാനത്തുള്ള കമന്റടി ഇഷ്ടമാകാത്ത മഞ്ജുസ് ചൂടായി .

“അല്ലേൽ പിന്നെ നിനക്കെന്താ ഇങ്ങനെ ഒരു സ്വഭാവം ? ”
ഞാൻ ചിരിയോടെ അവളെ നോക്കി .

“പിന്നെ ഞാൻ എന്ത് പറയാനാ കവി ..കാര്യങ്ങളൊക്കെ നിനക്കും അറിയണതല്ലേ ? എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല ”
മഞ്ജുസ് സ്വല്പം നാണത്തോടെ തന്നെ പറഞ്ഞു . പിന്നെ പയ്യെ ബെഡിലേക്ക് വന്നിരുന്നു .ഒരു ഇളംനീല നൈറ്റി ആണ് അവളുടെ വേഷം . രാത്രിയിൽ ഇടുന്ന ടൈപ്പ് അയഞ്ഞ ക്ളോത് ആണ് !

“ഈ രണ്ടെണ്ണവും നമുക്കൊരു പാര ആയല്ലോ മോളെ ..”
തൊട്ടിലിൽ കിടക്കുന്ന ട്രോഫികൾ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“പോടാ ചെക്കാ ..അവരെന്തു പിഴച്ചു . ഈ ശബ്ദം ഒകെ കേട്ടിട്ട് എണീക്കുന്നതാവും ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .

“ഹി ഹി …”
അവളുടെ മറുപടി കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു .

“എന്തായാലും പകുതിക്കു വെച്ച് നിർത്തുമ്പോ ഒരു ബുദ്ധിമുട്ടാ. എനിക്കിനി വയ്യ മെനക്കെടാൻ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *