അന്തർജ്ജനം [ആൽബി]

Posted by

രാജീവ്‌…..

ബാലൻ സാറ് പോകുമ്പോൾ പറഞ്ഞിരുന്നു.വരുന്നത് നാട്ടുകാരൻ ആണ്.എല്ലാം പറഞ്ഞേൽപ്പിച്ചിട്ടാ അദ്ദേഹം പോയത്.

അച്ഛന്റെ സുഹൃത്ത് ആണ്.ആ സ്നേഹവും കരുതലും എന്നോടുണ്ട്.

ഇതൊരു പച്ചയായ നാട്ടിൻപുറമാണ് സാറെ.പട്ടണം ഇവിടുന്ന് പോയിവരാം എങ്കിലും ആ പരിഷ്‌കാരമൊന്നും തൊട്ടുതീണ്ടാത്ത സാധാരണക്കാരാ ഇവിടുത്തെ നാട്ടുകാർ.പിന്നെ കാലം മാറിയപ്പോൾ കുറച്ചുപേർ അങ്ങോട്ട് പോയി പഠിക്കുന്നുണ്ട്.പട്ടണവുമായി ബന്ധിപ്പിക്കുന്നത് മൂന്ന് ട്രിപ്പ്‌ മാത്രം നടത്തുന്ന സർക്കാര് വണ്ടിയും.
ഇപ്പൊ ഈ നാടിന്റെ ഏകദേശരൂപം കിട്ടീല്ലെ ബാക്കി വഴിയെ പറയാം.

കുറെയൊക്കെ ബാലൻ സാറ് പറഞ്ഞിട്ടുണ്ട്.ഉണ്ടായിരുന്ന എൽ പി സ്കൂളും കഴിഞ്ഞകൊല്ലം താഴുവീണു അല്ലെ.സർക്കാർ ആവശ്യങ്ങൾക്ക് ഇവിടുന്ന് പത്തുകിലോമീറ്റർ അപ്പുറം കീഴാറ്റൂപുറം വരെ പോകണം.

എന്തുചെയ്യാം.പിന്നെ ഇതെല്ലാം ഇവിടുത്തെയാളുകൾക്ക് ശീലമായി.
ആ ഒഴുക്കിൽ അങ്ങ് പോകുന്നു.

ഇനിയും ദൂരമുണ്ടോ പോവാൻ.

അല്പമുണ്ട് നമ്മൾ വന്നവഴിയത്രേം ഇനിയുമുണ്ട്.

തണല് കിട്ടുന്നതുകൊണ്ട് നടപ്പിന്റെ ക്ഷീണം അറിയില്ല.നല്ല ശുദ്ധവായു, ശ്വസിച്ചു തണുത്ത കാറ്റുംകൊണ്ട് നടക്കാൻ ഒരു സുഖം.

അത്‌ ശരിയാ സാറെ.അതുമാത്രം പോരല്ലോ.അത്യാവശ്യം സൗകര്യം കൂടി വേണ്ടേ…എന്തുചെയ്യാം.പിന്നെ ദാ ആ കാണുന്നതാ സാറ് പറഞ്ഞ സ്കൂള്.വളവ് തിരിഞ്ഞാൽ ക്ഷേത്രവുമായി.

പൊതുവാൾ ഇല്ലാത്തപ്പോ ആരാ സ്റ്റാളില്.

ഇവിടങ്ങനെ തിരക്കൊന്നും ഇല്ല സാറെ.നിത്യപൂജ രാവിലെയും വൈകിട്ടും.ആ സമയത്ത് ആളുണ്ട്. പിന്നെ ഇവിടുത്തെ ഉത്സവത്തിന് നല്ല തിരക്കാവും.അയൽദേശത്തു നിന്നൊക്കെ ആളുകൾ വരാറുണ്ട്.
പണ്ട് കീശേരി മനക്കാരുടെ കുടുംബ ക്ഷേത്രം ആയിരുന്നു ഇത്.
പിൽക്കാലത്തു സ്വത്ത്‌ തർക്കം ഒക്കെയായി പൂജ മുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടു.ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാ ഈ ക്ഷേത്രം.ഒടുക്കം ദേവസ്വം ഏറ്റെടുത്തു.ഇപ്പോഴും ആ മനയ്ക്കലെ നമ്പൂതിരിയാ പൂജക്ക്‌.
ആ അവകാശം അവർ ആർക്കും വിട്ടുകൊടുത്തില്ല.വീതം കിട്ടിയപ്പോൾ അവരിൽ പലരും ഇവിടുന്ന് വിറ്റുപോയി.ശേഷിയുള്ളത് വാമനൻ നമ്പൂതിരിയും.ഇനി അടുത്ത അവകാശം ആർക്കാവും എന്നാ നാട്ടുകാര് ചിന്തിക്കുന്നത്.സന്താന സൗഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല.

ഈശ്വരനെ വിചാരിച്ചുകൊണ്ട് രാജീവ് ആ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു.പൊതുവാൾ അയാളെ ഓഫിസിലേക്ക് കൂട്ടി.അവിടെ ക്ലാർക്ക് രാധാകൃഷ്ണൻ തന്റെ ജോലിതുടങ്ങിയിരുന്നു.രാജീവനെ ഓഫീസും ക്ഷേത്രപരിസരവും കാണിക്കുവാൻ രാധാകൃഷ്ണനും ഒപ്പം കൂടി.രാവിലെ പൂജക്ക്‌ ശേഷം നടയടച്ചിരുന്നു,എങ്കിലും ശ്രീകോവിലിനു മുന്നിൽ തൊഴുത് രാജീവൻ അവിടെനിന്നും ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *