അന്തർജ്ജനം [ആൽബി]

Posted by

അങ്ങനെയാണേൽ ഒരാളെ ഏർപ്പാട് ചെയ്യ് സാറെ.അല്ലേൽ വേണ്ട,സാറിന് ഞാൻ വീട്ടീന്ന് കാലാക്കി എത്തിക്കാം

വേണ്ട ചേച്ചി,ഇപ്പൊ ഇങ്ങനെയങ്ങു പോട്ടെ.അതൊക്കെ പിന്നീട് ആലോചിക്കാം.

വേറൊന്നും കൊണ്ടല്ല സാറെ സരള അവള് ആളത്ര ശരിയല്ല.ദാമൂന്റെ കയ്യിൽ അവള് ഒതുങ്ങും എന്ന് തോന്നുന്നുണ്ടോ സാറിന്.

ഞാൻ ഭക്ഷണം കഴിക്കാനാണ് പോവുന്നത്.അല്ലാതെ അവര് എന്നാ ചെയ്യുന്നു എന്ന് നോക്കാനല്ല.അത്‌ എന്റെ വിഷയം അല്ല.പിന്നെ പല തവണ പറഞ്ഞു വെറുതെ ഓരോന്നും പറഞ്ഞ് വരരുതെന്ന്.ബാലൻ സാറ് അല്ല ഞാൻ.സാറിന് ഇവിടെയല്പം മോശം ഉണ്ടെങ്കിൽ അത്‌ ചേച്ചിയുടെ ദോഷംകൊണ്ടാണ്.അത്‌ മറക്കണ്ട. മേലിൽ ഓഫീസ് കാര്യത്തിനല്ലതെ എന്റെ മുന്നിൽ കണ്ടേക്കരുത്.

രാജീവന്റെ പോക്കും നോക്കി പല്ലും കടിച്ചു സുമതിയും തന്റെ വഴിക്ക് പോയി.വൈകിട്ട് ഓഫീസിൽ നിന്നും നേരെ പോയത് മനയിലേക്ക് ആണ്.
അവിടെയെത്തുമ്പോൾ തുളസിക്ക് വെള്ളം പകരുകയാണ് ഇന്ദിര.
അയാളെ കണ്ടതും വെള്ളം പകർന്നുകൊണ്ടിരുന്ന മൊന്ത പിറകിലേക്ക് പിടിച്ച് ഉടുത്തിരുന്ന നേരിയത് ഒന്ന് ശരിയാക്കി അല്പം പിറകിലേക്ക് നിന്നു.

തിരുമേനി,കാണണം എന്ന് പറഞ്ഞിരുന്നു.

“കുളിക്കുകയാണ്,ക്ഷേത്രത്തിലേക്ക് പോകാൻ സമയം ആവുന്നു.”
അന്നാദ്യമായി അവളുടെ സ്വരം അവന്റെ കാതുകളിലെത്തി

അല്ല ഇതാര് മാനേജർ സാറോ.വരുക
ഇരിക്കുക.അകത്തുനിന്നും തിരുമേനിയുടെ സ്വരം പുറത്തെത്തി.

എന്താ തിരുമേനി വിശേഷിച്ച്,
എന്തേലും അത്യാവശ്യം.

ഇത്ര അടുത്ത് താമസിച്ചിട്ടും കാണാൻ കിട്ടണില്ല.അതുകൊണ്ട് തിരക്കിയെന്നെയുള്ളൂ.

ഞാൻ കരുതി എന്തെങ്കിലും പ്രധാന കാര്യം ഉണ്ടാവും എന്ന്.അതാ വരുന്ന വഴിക്ക് തന്നെ.

ക്ഷേത്രത്തിൽ എല്ലാം ഭംഗിയായി നോക്കുന്നുണ്ടല്ലോ.ഒരു പരാതിയും ഒട്ടില്ലതാനും.

എന്നാ ഞാൻ ഇറങ്ങട്ടെ തിരുമേനി. ചെന്നിട്ട് വേണം തിരിച്ചു വീണ്ടും.

ഹേ,എന്താ കഥ.ഇത്രേടം വന്നിട്ട് ഒരു ഗ്ലാസ്‌ വെള്ളംപോലും കഴിക്കാതെ.
പറ്റില്ല അത്‌.ഇന്ദു,സാറിന് എന്താച്ചാ കൊടുക്കുക പ്രത്യേകം പറയണം എന്നുണ്ടോ.ഒന്ന് കയറ്റി ഇരുത്തുക കൂടിയില്ല.പറഞ്ഞു ചെയ്യിക്കണം എല്ലാം.

അത്‌ പിന്നെ തിരുമേനി,ഞാൻ…..

വിശദീകരണമൊന്നും വേണ്ടാ ചെല്ലുക.പിന്നെ ഞാൻ ഇറങ്ങട്ടെ, സാറ് എന്താച്ചാ കഴിച്ചിട്ട് പോയാൽ മതി.

തിരുമേനി നടന്നകന്നു.അല്പം കഴിഞ്ഞ് കയ്യിലൊരു ഗ്ലാസ്സുമായി ഇന്ദിരയുമെത്തി.

പാലില്ല,കടുംചായ ആണ്.നാരങ്ങ പിഴിഞ്ഞു രുചിക്ക്.ഇഷ്ടാകുമോ എന്തോ.

എന്താ കഥ,ഓരോ സുലൈമാനിയിലും അല്പം മൊഹബത് വേണം.അതിങ്ങനെ കുടിക്കുമ്പൊ ലോകം കണ്മുന്നിൽ വന്നു നിൽക്കണം.പിന്നെ തരുന്നത് ഇയാള് ആകുമ്പോൾ അതിന് രുചി കൂടും.

ആസ്വദിച്ചു ചായ ഊതികുടിക്കുന്ന രാജീവനെ കണ്ട് അവളുടെ കണ്ണൊന്നു നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *