അന്തർജ്ജനം [ആൽബി]

Posted by

ആൾക്ക് പൂച്ചക്കണ്ണുണ്ട് എന്ന് കേട്ടപ്പോഴേ ഞാൻ ഊഹിച്ചു സാറ് ആവുമെന്ന്.

ഏതായാലും ആകെ ചമ്മി.ഇനിയും അവരെ കാണേണ്ടിവന്നാലോ.

പോട്ടെ സാറെ അറിയാതല്ലെ.
എന്നാലും നല്ല കുളി കണ്ടു ചുളുവിൽ
അല്ലെ.

ഒന്ന് പോ ചേച്ചി,വെറുതെ…..ഞാൻ അങ്ങനൊന്നും.

ഒന്നും പറയണ്ട സാറെ,ആ കണ്ണുകൾ കണ്ടാൽ മതി ഒരു ആകർഷണം,ഒരു കാന്തികശക്തിയുണ്ട് ആ കണ്ണുകൾക്ക്. മുഖത്തു നോക്കാൻ എനിക്കുതന്നെ ഒരു ചമ്മലാ.

ഈ ചേച്ചി വെറുതെ ഓരോന്ന്….

സരളയുടെ ആടിക്കുഴഞ്ഞുള്ള പെരുമാറ്റം,തന്റെ മുഴുപ്പുകൾ എടുത്തുകാട്ടിയുള്ള നടത്തം,കുടിച്ച് ബോധമില്ലാതെ വന്നുകേറുന്ന ദാമു,വെടിമരുന്നിന് തീ പിടിക്കാനുള്ള സാഹചര്യങ്ങൾ ശുഭം.എന്നിട്ടും മനസ്സ് നിയന്ത്രിച്ചു രാജീവനും
കണ്ടമാത്രയിൽ തോന്നിയ ഇൻഫാച്യുവേഷൻ തന്റെ മനസ്സിന്റെ നിയന്ത്രണത്തിലാക്കി സരളവും തങ്ങളുടെയുള്ളിലെ യാഗാശ്വത്തിന്റെ കടിഞ്ഞാൺ തങ്ങളുടെ വരുതിയിൽ നിർത്തി.

പിറ്റേന്നും പതിവുപോലെ തന്നെ കടന്നുപോയി.സന്ധ്യക്ക് ദീപാരാധന സമയം.ക്ഷേത്രത്തിലെ പതിവ് തിരക്കുകൾക്കിടയിൽ ആ രൂപം വീണ്ടും രാജീവന്റെ കണ്ണുകൾക്ക് വിരുന്നായി.”ഇന്ദിര”.തെളിഞ്ഞു നിൽക്കുന്ന ദീപങ്ങളുടെ പ്രഭ ആ മുഖകാന്തി വർധിപ്പിച്ചു.മിഴികളിൽ നിന്ന് ഒഴുകിയിറങ്ങിയ നീർകണങ്ങൾ അവളുടെ സങ്കടങ്ങളെ ആ ദേവ സങ്കല്പത്തിനു മുന്നിൽ അർച്ചനയായി സമർപ്പിക്കുകയായിരുന്നു.ആ രൂപം രാജീവന്റെ മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞുകഴിഞ്ഞിരുന്നു.

“ദാമുവേട്ടാ വീടൊന്ന് പോയി നോക്കണ്ടേ”ഉച്ചയൂണ് സമയമാണ്.
കടയിൽ തിരക്ക് കുറഞ്ഞ സമയം.

പോവാം സാറെ,പൊതുവാളിനെ കൂട്ടി വിടാം.പുള്ളിയുടെ കൈവശം ഒരു വീട് ഒഴിഞ്ഞുകിടപ്പുണ്ടെ.
അവിടാരുന്നു ബാലൻ സാറും.

എന്നാൽ വൈകിട്ട് കണ്ടുകളയാം

സാറെ, അത്‌ പിന്നെ…..

മനസ്സിലായി,വൈകിട്ടത്തെ കച്ചോടം. പിന്നെ അന്തി.ഇതെല്ലാം കഴിഞ്ഞ് അയ്യപ്പൻ വിളക്ക്. അവസാനം…….

പൊന്നു സാറെ മിണ്ടല്ലേ,ശീലമായി അതാ.പൊതുവാളിനെ കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്.കാര്യങ്ങൾ നേരിട്ട് സംസാരിക്കുകയും ആവാല്ലോ.

ശരി അങ്ങനെയെങ്കിൽ അങ്ങനെ.

വൈകിട്ട് പൊതുവാളിനൊപ്പം വീട് കണ്ട് ഉറപ്പിച്ചു.കീശേരി മനയോട് അല്പം വടക്കുമാറിയുള്ള പുരയിടം,
മനയോട് അതിര് പങ്കിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *