അടിമയുടെ ഉടമ 3 [കിച്ചു✍️]

Posted by

അൽപ്പം മുറിച്ചെടുത്ത ദോശ ചെറിയ ഒരു കുമ്പിൾ പോലെ ചുരുട്ടി അതിൽ ചമ്മന്തി നിറക്കുന്നതിനിടയിൽ തെന്നൽ പറഞ്ഞു.

“ആ ചെക്കൻ വെളുപ്പിനെ തന്നെ എണീറ്റു ഒരു വെട്ടരുവായും തോർത്തുമായി പുഴക്കരയിലോട്ടു പോണത് ഞാൻ കണ്ടതാ പിന്നെ വിവരം ഒന്നും ഇല്ല…”

പുറം പണിക്കായി മാത്രം കൊണ്ട് വന്നതാണ് എന്ന് കരുതിക്കാണും… അവനെ എല്ലാം ഒന്ന് പഠിപ്പിച്ചെടുക്കണം, അതിനും ഞാൻ തന്നെ വേണ്ടിവരുമല്ലോ ദേവീ… സ്വയം വേദന പറഞ്ഞു കൊണ്ട് യാമിനി വീണ്ടും അടുക്കളയിലേക്കു നടന്നു…

ഒൻപതു മണി കഴിഞ്ഞു എല്ലാവരും പോയി യാമിനി ആശ്വാസത്തോടെ ശ്വാസം വിട്ടു. വല്ലാതെ വിയർത്ത അവളുടെ നൈറ്റ് ഗൗണിൽ കക്ഷത്തിന്റെ ഭാഗം വിയർത്തു നനഞ്ഞു, രോമങ്ങൾ കളഞ്ഞിട്ടു ഒരുപാടു നാളായി ഇന്ന് കുളിക്കുന്നതിനു മുൻപ് കളയാം അവൾ ഓർത്തു.

അല്ല..! ആ ചെക്കൻ എവിടെ..? ഇനി പുഴയിൽ എങ്ങാനും..? ഇരട്ടി പണിക്കാണല്ലോ ദേവി അവനെ കെട്ടിയെടുത്തത്… കുറച്ചു കൂടി നോക്കിയിട്ടു തേവൻ വന്നില്ല. യാമിനിക്ക് ആധി കയറി അവൾ പുറത്തേക്കിറങ്ങി പുഴക്കടവിനു നേരെ നടന്നു…

പറമ്പു നിറയെ കാടും പടർപ്പുമാണ്, അൽപ്പം മുൻപ് കോതിയൊതുക്കി വഴിത്താര തെളിച്ചതായി കണ്ട വഴിയേ യാമിനി വേഗം നടന്നു. പുഴയിലെ കുളിക്കടവിനടുത്തെത്തിയ യാമിനി അന്തം വിട്ടുപോയി കുളിക്കടവിലെ മുഴുവൻ കാടും പൊന്തയും വെട്ടി തെളിച്ചു ഭംഗിയാക്കിയിരിക്കുന്നു.

എന്നാൽ തേവനെ അവിടെ കാണാനില്ല അവൾ പതുക്കെ കുളിപ്പുരക്കുള്ളിലേക്കു ചെന്നു. അത്ഭുതം ഇളകി പോയ കല്ലുകൾ അത്രയും പെറുക്കി അടുക്കിയിരിക്കുന്നു ഇപ്പോൾ സുഖമായി കുളിക്കടവിൽ ഇറങ്ങാം വെള്ളത്തിൽ ഒരനക്കം കേട്ട യാമിനി അങ്ങോട്ട് നോക്കി.

സാധാരണ ഒരാൾ പിടിച്ചാൽ അനങ്ങാത്ത ഒരു വലിയ കല്ലുമായി വെള്ളത്തിൽ നിന്നും കടവിലേക്ക് വരുന്ന തേവൻ… അവന്റെ ജട പിടിച്ചു കിടന്ന നീണ്ട മുടി വെള്ളത്തിൽ നനഞ്ഞു ഒട്ടി തോളൊപ്പം കിടക്കുന്നതു അവന്റെ മുഖത്തെ കൂടുതൽ സുന്ദരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *