അടിമയുടെ ഉടമ 3 [കിച്ചു✍️]

Posted by

അവൻ കുപ്പായം ഊരി തൂക്കിയിട്ടിട്ടു മുണ്ടു കോണകം പോലെ ഉടുത്തായിരുന്നു ഈ അധ്വാനം. വിയർപ്പിൽ കുളിച്ചു നിന്ന അവന്റെ ശരീരത്തിൽ വെയിൽ പതിച്ചു മാംസ പേശികൾ വീട്ടിത്തടിയിൽ പോളീഷ് ചെയ്ത ഉരുപ്പടികൾ പോലെ വെട്ടിത്തിളങ്ങി…

അത് വരെ അണഞ്ഞു പോയ അല്ലെങ്കിൽ ഉറങ്ങിക്കിടന്ന കാമം അവളിൽ വീണ്ടും ഉണർന്നു തുടങ്ങി… തമ്പുരാട്ടിയെ കണ്ട തേവൻ പുഞ്ചിരിച്ചു അവൾ അവനോടു പറഞ്ഞു

“മതി… ഇനി അല്പം വിശ്രമിക്കൂ… എന്നിട്ടു കുളിച്ചിട്ടു ഊണ് കഴിക്കാം…”

തമ്പുരാട്ടിയുടെ മുഖത്ത് വന്ന മാറ്റവും ശബ്ദത്തിലേ വത്യാസവും തേവൻ ശ്രദ്ധിച്ചു. കുളിക്കടവിൽ വെച്ച് കണ്ടപോലെ ആ വെളുത്തു തുടുത്ത മുഖം കുറേക്കൂടി തുടുത്തതു പോലെ, ശബ്ദത്തിനു ചെറിയ വിറയൽ പോലെ…

ഇനിയധികം നേരം താൻ അവിടെ നിന്നാൽ അവൻ തന്റെ ഭാവ മാറ്റം മനസ്സിലാക്കുമെന്നു ഭയന്ന യാമിനി അകത്തേക്ക് തിരിച്ചു നടന്നു. അടുക്കള വാതിൽക്കൽ ഒന്ന് തിരിഞ്ഞു നിന്ന് അവൾ അവനെ ഓർമ്മിപ്പിച്ചു…

“പുഴയിൽ പോകണ്ട കേട്ടോ… വിയർപ്പാറിയിട്ടു അകത്തേക്ക് വന്നോളൂ, ഞാൻ നിന്നെ കുളിമുറി എങ്ങനെ ഉപയോഗിക്കണം എന്ന് കാട്ടി തരാം…”

തേവൻ തല കുലുക്കി അവനു എന്തോ തമ്പുരാട്ടിയുടെ സാമീപ്യം വല്ലാതെ ഇഷ്ടമായിരുന്നു. അവരുടെ സംസാരവും, ആ മത്തുപിടിപ്പിക്കുന്ന ഗന്ധവും, തുളുമ്പുന്ന മേനിയഴകും… എല്ലാം തന്നെ അവനെ കാന്തത്തോടടുക്കുന്ന ഒരു ഇരുമ്പു കഷണം പോലെ യാമിനിയിലേക്ക് അടുപ്പിച്ചു…

വിയർപ്പാറ്റി അകത്തു ചെന്ന തേവൻ തമ്പ്രാട്ടിയെ തിരഞ്ഞു, ഫാനിന്റെ കാറ്റു കൊണ്ട് സ്വീകരണ മുറിയിലെ ദിവാൻ കോട്ടിൽ ചാരി കിടന്നുറങ്ങിപ്പോയ യാമിനിയെ വിളിക്കാതെ അവൻ ഒന്ന് മടിച്ചു നിന്നു. അതിനു കാരണം യാമിനിയുടെ കിടപ്പു തന്നെയായിരുന്നു…

ഒരു വശം ചെരിഞ്ഞു കിടന്ന അവളുടെ ശരീരത്തിന്റെ വടിവുകൾ തുണിയുടെ മറവുണ്ടെങ്കിലും വ്യക്തമായി കാട്ടുന്നത് പോലെ തുണി വലിഞ്ഞു അവളിൽ ഒട്ടി കിടന്നു. തലയ്ക്കു മുകളിൽ തലയിണ പോലെ വെച്ചിരിക്കുന്ന കൈയുടെ ഭാഗത്തെ മുലയുടെ മുക്കാലും നെറ്റിക്കു മേലെ തള്ളി നിൽപ്പാണ്…

മുട്ടിനു മേലെ വരെ തുണി പൊങ്ങി കിടക്കുന്നതു കൊണ്ട് അവളുടെ തങ്ക വർണ്ണമുള്ള കാലുകൾ പാതി നഗ്നമാണ്, വാഴപ്പിണ്ടി പോലുള്ള ആ കാലുകളിൽ നോക്കി നിന്ന തേവന്റെ വായിലെ ഉമിനീർ വറ്റിയ പോലെ അവനു തോന്നി…

Leave a Reply

Your email address will not be published. Required fields are marked *