അടിമയുടെ ഉടമ 3 [കിച്ചു✍️]

Posted by

നാല്പത്തിന്റെ തുടക്കത്തിലുള്ള പ്രൗഢയായ ആ ആത്തോലമ്മ ഒരു നിമിഷം ആ പഴയ കൗമാരക്കാരിയായി മാറി, അവൾ അറിയാതെ തേവന്റെ ഉറച്ച മാറിടങ്ങളിൽ തഴുകി എന്തൊരു ഉറപ്പു…

മാറിൽ നിന്നും താഴേക്കിറങ്ങിയ അവളുടെ കൈകൾ പല മടക്കുകൾ ആയി മാംസപേശികൾ അടുങ്ങിയിരുന്ന വയറിൽ എത്തി അവിടെ അവൾ അമർത്തി നോക്കി കരിങ്കല്ല് പോലെ കാഠിന്യം.

അവന്റെ ദേഹം മുഴുവൻ കരടിയുടേത് പോലെ രോമങ്ങൾ ആണ് അവക്കിടയിൽ തഴുകി നീങ്ങിയ വിരലുകളിൽ കരണ്ട് പ്രവഹിക്കുന്ന പോലെ… അവൾക്കു സ്ഥല കല ബോധം നഷ്ടമായി.

“നായർ ഹെയർ റിമൂവൽ ക്രീം” അവൾ കൈയിലേക്കു ഞെക്കി ചാടിച്ചു, പിന്നെ ഭ്രാന്തു പിടിച്ചത് പോലെ അവൾ അവന്റെ മാറത്തും കക്ഷത്തിലും പുറത്തും വയറിലും ആ ക്രീം തേച്ചു പിടിപ്പിച്ചു… ക്രീം തേക്കുന്നതിനുപരിയായി അവൾ അവന്റെ ശരീരമാകെ തൊട്ടറിയുകയായിരുന്നു…

അരക്കു മേലോട്ടുള്ള മുഴുവൻ ഭാഗങ്ങളും അവൾ ആ ക്രീം തേച്ചു പിടിപ്പിച്ചു. തുടർന്ന് മുന്നോട്ടു പോകാൻ അവൾക്കു സ്ത്രീ സഹജമായ ലജ്ജ കാമത്തിന് മുകളിൽ ഉണർന്നു നിൽക്കുന്ന പോലെ… അവൾ ഒരിക്കൽ കൂടി തേവന്റെ മുഖത്തേക്ക് നോക്കി.

അടിമയുടെ അനുസരണ… തന്റെ യജമാനത്തി പറഞ്ഞ ആജ്ഞ അക്ഷരം പ്രതി അനുസരിച്ചുള്ള നിൽപ്പ്. ഇത്രയും പ്രകോപനം ഉണ്ടായിട്ടും അവൻ കണ്ണ് തുറന്നിട്ടില്ല… യാമിനിക്ക് കുറച്ചു കൂടി ധൈര്യം ആയി, അവൾ കുറച്ചു കൂടി ക്രീം എടുത്തു അവന്റെ തുടകളിൽ തേച്ചു.

കുറച്ചു കാലങ്ങൾ പിന്നിലേക്ക് പോയിരുന്നെങ്കിൽ, നാട് ഭരിക്കുന്ന നാടുവാഴിയുടെ ഭാര്യ ആയിരിക്കുമായിരുന്ന… ആ സുഭഗയായ തമ്പുരാട്ടി, ആ കുളിമുറിയിൽ മുട്ട് കുത്തി കുനിഞ്ഞു നിന്ന് തന്റെ വാല്യക്കാരന്റെ ഇരു കാലുകളിലും ക്രീം തേച്ചു പിടിപ്പിച്ചു.

കുറച്ചു നേരമായി യാമിനി ചെയ്യുന്നത് എന്താണെന്നു അവൾക്കു തന്നെ അറിയില്ലായിരുന്നു. അവളുടെ ലക്‌ഷ്യം ക്രീം പുരട്ടി അവന്റെ രോമങ്ങൾ കരിയിച്ചു കളയുക എന്നതായിരുന്നില്ല… അവൾ തേവന്റെ കരുത്തുള്ള ശരീരത്തിൽ കെട്ടിപിടിക്കാതെ തന്നെ ഒരു മുല്ല വള്ളി പോലെ പടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *